»   » ഷാരൂഖും സല്‍മാനും ചില അപൂര്‍വ്വ ചിത്രങ്ങള്‍

ഷാരൂഖും സല്‍മാനും ചില അപൂര്‍വ്വ ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഒരിയ്ക്കലും ഒരുമിയ്ക്കില്ലെന്ന് കരുതിയ രണ്ട് ഖാന്‍ മാര്‍ ഒരേ വേദിയില്‍. ഷാരൂഖ് ഖാനെയും സല്‍മാന്‍ഖാനെയും കുറിച്ചാണ് പറഞ്ഞത്. ഏറെ നാളായി ഈ താരങ്ങള്‍ ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്ന പതിവ് ഇല്ലയിരുന്നു. 2002 ല്‍ വഴക്കിട്ട് പിരിഞ്ഞതിനുശേഷം ഷാരൂഖ് എന്ന് കേട്ടാല്‍ സല്‍മാനും സല്‍മാന്‍ എന്ന് കേട്ടാല്‍ ഷാരൂഖിനും കലി കയറും എന്നതായിരുന്നു അവസ്ഥ. എന്നാല്‍ ബാബ സിദ്ധിഖി ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ രണ്ട് ഖാന്‍മാരും ഒരുമിച്ചെത്തിയത് അദ്ഭുതമായി.

ബാബ സിദ്ധിഖിയോടൊപ്പം ഫോട്ടോ എടുക്കാനും ഇവര്‍ ഒരുമിച്ച് പോസ് ചെയ്തു. ഇഫ്താര്‍ വിരുന്നില്‍ രണ്ട് പേരും മുഖാമുഖം ഇരിയ്ക്കുകയും ചെയ്തു. ആളുകള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവരും ആശ്ലേഷിച്ചു. പതിനഞ്ച് മിനുട്ടോളം ഇവര്‍ ഒരുമിച്ച് ചെലവഴിച്ചു. ഒരുകാലത്ത് ഇങ്ങനെയായിരുന്നില്ല രണ്ട് ഖാന്‍മാരുടേയും സൗഹൃദം. സ്വന്തം സഹോദരന്‍ തന്നെയാണ് ഷാരാഖ് ഖാനെന്ന് പലവേദികളിലും സല്‍മാന്‍ പറഞ്ഞിട്ടുണ്ട്.

ഷാരൂഖും സല്‍മാനും ചില അപൂര്‍വ്വ ചിത്രങ്ങള്‍

ഷാരൂഖും സല്‍മാനും ഹൃത്വിക് റോഷനും അഭിഷേക് ബച്ചനംു മുംബൈ പൊലീസിന്റെ ചടങ്ങിനിടയില്‍

ഷാരൂഖും സല്‍മാനും ചില അപൂര്‍വ്വ ചിത്രങ്ങള്‍

മികച്ച നടനുള്ള ലക്‌സ് സീ അവാര്‍ഡ് ഷാരൂഖ് ഏറ്റുവാങ്ങുന്നു. സല്‍മാനും അദ്ദേഹത്തോടൊപ്പം. ഷാരൂഖിന് ഇപ്പോഴും മികച്ച നടനുള്ള അവാര്‍ഡ് കിട്ടണമെന്ന് ആഗ്രഹിയ്ക്കുന്ന മറ്റൊരു നടന്‍ സല്‍മാന്‍ ഖാനാണെന്ന് ഷാരൂഖ് ആ വേദിയില്‍ പറഞ്ഞു. സല്‍മാന്‍ തന്റെ കൂടപ്പിറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഷാരൂഖും സല്‍മാനും ചില അപൂര്‍വ്വ ചിത്രങ്ങള്‍

ഇന്ത്യന്‍ സംഗീത് അവാര്‍ഡ് വേദിയില്‍ ബെസ്റ്റ് ആക്ടര്‍ സിംഗര്‍ അവാര്‍ഡിനായി ഷാരൂഖ് ഖാനും സല്‍മാന്‍ഖാനും നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. സല്‍മാനെപ്പോലെ പാടാന്‍ തനിക്ക് കഴിയില്ലെന്നും സല്‍മാന്റെ അത്രഭംഗി തനിയ്ക്ക് ഇല്ലെങ്കിലും സല്‍മാനെക്കാള്‍ മികച്ച ശരീരമാണ് തന്റെതെന്ന് പറഞ്ഞ് ഷാരൂഖ് വേദിയില്‍ ചിരിയുണര്‍ത്തി. നല്ല പാട്ടുകാരനായ നടനുള്ള അവാര്‍ഡ് ഷാരൂഖ് തന്നെ സല്‍മാന്‍ ഖാന് നല്‍കി.

ഷാരൂഖും സല്‍മാനും ചില അപൂര്‍വ്വ ചിത്രങ്ങള്‍

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം 2005 ല്‍ ഷാരൂഖ് ഖാനും സല്‍മാന്‍ഖാനും വീഡിയോകോണിന്റെ സെന്‍സേഷണല്‍ ഐക്കണ്‍ 2005 എന്ന പരിപാടിയക്ക് വേണ്ടി വീണ്ടും ഒരേ വേദിയില്‍ എത്തി . സല്‍മാന്‍ ലോകത്തെ ബിഗ്ഗെസ്റ്റ് സൂപ്പര്‍ സ്റ്റാറാണ് ഷാരൂഖ് വിശേഷിപ്പിച്ചു. സല്‍മാന്‍ ഏറ്റവും നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ കുടുംബമാണ് സല്‍മാന്റെ ശക്തിയെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയും ഇരുവരും പിരിഞ്ഞു.

KBC യുടെ മൂന്നാം സീസണില്‍ അവസാന എപ്പിസോഡില്‍ സല്‍മാനും കത്രീന കൈഫും അതിഥികളായി എത്തി. ഷാരൂഖ് ഖാന്‍ ആയിരുന്നു പരിപാടിയുടെ അവതാരകന്‍. പരിപാടിയ്ക്കിടയില്‍ സല്‍മാനോട് ഇടവേളയായി എന്ന് പറയാന്‍ ഷാരൂഖ് പറഞ്ഞപ്പോള്‍ അമിതാഭ് ബച്ചന്റെ ശബ്ദത്തില്‍ സല്‍മാന്‍ ഖാന്‍ ബ്രേക്ക് പറഞ്ഞു. ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുകയും ചെയ്തു

ഷാരൂഖും സല്‍മാനും ചില അപൂര്‍വ്വ ചിത്രങ്ങള്‍

ഐശ്വര്യറായ് ഷൂട്ടിംഗിനിടയില്‍ സല്‍മാന്‍ ഉപദ്രവിയ്ക്കാന്‍ ശ്രമിച്ചത് 2002 ല്‍ ആയിരുന്നു. ഈ പ്രശ്‌നത്തില്‍ ഇടനിലക്കാരനായി എത്തിയ ഷാരൂഖ് ഖാന്‍ സല്‍മാനെ പിന്‍തിരിപ്പിയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഷാരൂഖിന അധിക്ഷേപിയ്ക്കുകയാണ് സല്‍മാന്‍ ചെയ്തത്.

ഷാരൂഖും സല്‍മാനും ചില അപൂര്‍വ്വ ചിത്രങ്ങള്‍

2008 ല്‍ കത്രീന കൈഫിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ വച്ച് മദ്യപിച്ച രണ്ട് ഖാന്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടായതോടെ ഇവര്‍ക്കിടയിലെ സൗഹൃദം അവസാനിച്ചു

ഷാരൂഖും സല്‍മാനും ചില അപൂര്‍വ്വ ചിത്രങ്ങള്‍

മേം ഓര്‍ മിസ് ഖന്ന എന്ന ചിത്രത്തിന് വേണ്ടി സല്‍മാന്‍ ഷാരൂഖിനെ സമീപിച്ചെങ്കിലും ഷാരൂഖ് ഖാന്‍ ഓഫര്‍ സ്വീകരിച്ചില്ല. ഇത് സല്‍മാനെ ദേഷ്യം പിടിപ്പിച്ചു

English summary
The two big Khans of Bollywood - Shahrukh and Salman were once very close buddies, in fact, like brothers

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam