»   » 2016ല്‍ പലതും നഷ്ടപ്പെട്ടെന്ന് പ്രമുഖ സീരിയല്‍ നടി

2016ല്‍ പലതും നഷ്ടപ്പെട്ടെന്ന് പ്രമുഖ സീരിയല്‍ നടി

Posted By:
Subscribe to Filmibeat Malayalam

മുംബൈ: പുതിയ വര്‍ഷം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പോയ വര്‍ഷത്തെ കണക്കെടുപ്പിലാണ് ലോകം. പ്രമുഖര്‍ തങ്ങളുടെ ലാഭനഷ്ടങ്ങളും വരാനിരിക്കുന്ന വര്‍ഷത്തെ പുതുപ്രതീക്ഷകളുമെല്ലാം മറ്റുള്ളവരോട് പങ്കുവെക്കുകയും സ്വയം വിചാരം ചെയ്യുകയും ചെയ്യുന്നതിന്റെ തിരക്കിലാണ്. ചാനലുകളും പോയവര്‍ഷത്തെ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും പിന്നാലെയാണ്.

സിനിമാ രംഗത്തെ സെലിബ്രിറ്റികളാണ് പതിവുപോലെ ചാനലുകളിലെ പുതുവര്‍ഷ ആഘോഷത്തിലെ പ്രധാന അതിഥികള്‍. ഇത്തരത്തില്‍ പ്രമുഖ ഹിന്ദി ടെലിവിഷന്‍ നടിയും ഉത്തരാന്‍ സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയുമായ നടി രഷാമി ദേശായിയും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മനസു തുറന്നു.

rashamidesai

നടിയെന്ന നിലയില്‍ 2016 വര്‍ഷം തനിക്ക് ഏറെ ഓര്‍മിക്കപ്പെടുന്നതാണെന്നാണ് നടി പറയുന്നത്. അഭിനേത്രിയെന്ന നിലയില്‍ കയറ്റിറക്കങ്ങളുടെ വര്‍ഷമായിരുന്നു 2016. പലതും തനിക്ക് നഷ്ടപ്പെട്ടു. ചിലതൊക്കെ നേടാനായി. പുതിയ ബന്ധങ്ങളുണ്ടായി. അനുഭവങ്ങളിലൂടെ പല പാഠങ്ങളും പഠിക്കാനായി. അഭിനേത്രിയെന്ന നിലയില്‍ മെച്ചപ്പെടാനും തനിക്ക് സാധിച്ചു. പുതിയ വര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും നടി പറഞ്ഞു.

English summary
Rashami Desai says I have lost a lot of things in 2016

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam