വിജയ്‌യെ വിവാഹം ചെയ്യുമോ? പ്രതീക്ഷിക്കാത്ത മറുപടിയുമായി രശ്‌മിക
പുതിയ റിപോർട്ടുകൾ അനുസരിച്ച്, ഇന്ത്യൻ സിനിമ രംഗം ഒരു താര വിവാഹത്തിന് കൂടി സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. കുറച്ചു മാസങ്ങളായി, രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ആരാധകർക്കിടയിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. അടുത്തിടെ, ദസറ ആഘോഷങ്ങൾക്കിടെ, ഇരുവരും തമ്മിലുള്ള എൻഗേജ്മെന്റ് കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ, നടി ഒടുവിൽ നിലവിലുള്ള കിംവദന്തികൾക്ക് മറുപടി നൽകിയിരിക്കുകയാണ്, അവരുടെ പ്രതികരണം ദമ്പതികളെ ചുറ്റിപ്പറ്റിയുള്ള ആവേശത്തിന് കൂടുതൽ ഇന്ധനം നൽകി.
അടുത്തിടെ പുറത്തിറങ്ങിയ തന്റെ പുതിയ ബോളിവുഡ് ചിത്രമായ തമ്മയുടെ ഒരു പ്രൊമോഷണൽ പരിപാടിക്കിടെ, വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹനിശ്ചയത്തെക്കുറിച്ച് രശ്മികയോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. സാധാരണയായി, നടനെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും എങ്ങും തൊടാത്ത ഒരു മറുപടിയാണ് പുഷ്പ നായിക കൊടുക്കാറുള്ളത്. ഒരിക്കലും ഒന്നും സമ്മതിക്കുകയോ, നിഷേധിക്കുകയോ രശ്‌മിക ചെയ്യാറില്ല.

അടുത്തിടെ, തെലുങ്ക് 360 വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇത്തവണ രശ്‌മിക മന്ദനയുടെ പ്രതികരണം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു നാണത്തോടെയുള്ള പുഞ്ചിരിയോടെ താരം പ്രതികരിച്ചു, "എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാം." ആ ഒരു ചെറിയ പരാമർശത്തിൽ രശ്‌മിക കാര്യങ്ങൾ ഒതുക്കിയെങ്കിലും, വിവാഹ നിശ്ചയത്തെ കുറിച്ചുള്ള കിംവദന്തികൾ സത്യമായിരിക്കാമെന്നതിന്റെ ഏറ്റവും വലിയ സ്ഥിരീകരണമാണ് ഇതെന്ന് ആരാധകർ വാദിക്കുകയാണ്.
ഒക്ടോബർ 3ന് ഹൈദരാബാദിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ രശ്മിക മന്ദനയും വിജയ് ദേവരകൊണ്ടയും മോതിരം കൈമാറിയെന്ന് ദമ്പതികളുമായി അടുത്ത വൃത്തങ്ങൾ ഫിൽമിബീറ്റിനോട് സ്ഥിരീകരിച്ചിരുന്നു. അത് കഴിഞ്ഞ് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് പ്രശസ്ത നായികയുടെ പരോക്ഷമായ പ്രഖ്യാപനം സംഭവിക്കുന്നത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നതെന്ന് റിപ്പോർട്ടുണ്ട്, അതിനാൽ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ഇത് സംഭവിച്ചു.

അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ഒറ്റ രാത്രികൊണ്ട് താരമായി മാറിയ വിജയ് ദേവരകൊണ്ടയും, ദേശീയ തലത്തിൽ തിളങ്ങി നിൽക്കുന്ന നായികയായ രശ്മിക മന്ദാനയും ഗീത ഗോവിന്ദം എന്ന ചിത്രത്തിലാണ് ഒരുമിച്ച് അഭിനയിച്ചത്. അക്കാലത്തെ പരിചയം സൗഹൃദമായി മാറി. പിന്നീട് ഇരുവരും ഡിയർ കോമ്രേഡ് എന്ന സിനിമയിൽ അഭിനയിച്ചു. ആ സമയത്ത് ഇരുവരും തമ്മിൽ പ്രണയത്തിലായെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പിന്നീട്, കന്നഡ ഇൻഡസ്ട്രിയിൽ നിന്ന് തെലുങ്കിലേക്കും, പിന്നീട് ബോളിവുഡിലേക്കും മാറിയ രശ്‌മികയ്ക്ക് കരിയറിലും ജീവിതത്തിലുമുള്ള ഏറ്റവും വലിയ സപ്പോർട്ടായി മാറുകയായിരുന്നു വിജയ്.
ഫില്മിബീറ്റ് തെലുങ്കിന് ലഭിച്ച റിപ്പോർട്ട് അനുസരിച്ച് ദസറ ആഘോഷങ്ങൾക്കിടെ, ഒക്ടോബർ 3ന് ഉച്ചയ്ക്ക് ഹൈദരാബാദിലുള്ള വിജയ്‌യുടെ വസതിയിൽ വച്ചാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും കുടുംബങ്ങളുടെ പൂർണ്ണ സമ്മതത്തോടെയും, പിന്തുണയോടെയുമാണ് സ്വകാര്യമായ ഈ ചടങ്ങ് നടന്നത്. പ്രശസ്ത താരങ്ങളുടെ വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ നടത്താനാണ് കുടുംബാംഗങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ഇരു കുടുംബങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഈ വാർത്ത രശ്മികയും വിജയ്‍യും വിവാഹ ശേഷം മാത്രമേ സോഷ്യൽ മീഡിയയിൽ സ്ഥിരീകരിക്കുവെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടയിലും തന്റെ കരിയറിൽ ഏറെ സജീവമായി നിൽക്കുകയാണ് രശ്‌മിക മന്ദന. വ്യക്തിപരമായ ഒരു കാരണങ്ങളെയും നടി തന്റെ കരിയറിനെ ബാധിക്കാൻ സമ്മതിക്കാറില്ലെന്നാണ് സൂചന.


Click it and Unblock the Notifications











