»   » മോഷണമെന്നാല്‍ ഇങ്ങനെയുണ്ടോ ഒരു മോഷണം; പ്രശസ്ത നടിയ്ക്കും ഭര്‍ത്താവിനുമെതിര കേസ്

മോഷണമെന്നാല്‍ ഇങ്ങനെയുണ്ടോ ഒരു മോഷണം; പ്രശസ്ത നടിയ്ക്കും ഭര്‍ത്താവിനുമെതിര കേസ്

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ പല കേസുകളുമായി ബന്ധപ്പെട്ട് സൂപ്പര്‍ താരങ്ങളടക്കമുളളവരുടെ പേരുകള്‍ വാര്‍ത്തകളില്‍ നിറയാറുമുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു പ്രശസ്ത നടിയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ഒരു മോഷണക്കേസിന്റെ ചുരുളഴിയുന്നത്.

ഭര്‍ത്താവുമായി ചേര്‍ന്ന് പൊന്നും പണവുമൊന്നുമല്ല ഈ നടി മോഷ്ടിച്ച് ലക്ഷങ്ങള്‍ നേടിയത്.ദമ്പതികള്‍ക്കെതിരെ മുബൈ പോലീസ് ആണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്‌.

രതി അഗ്നിഹോത്രി

മുന്‍ നടി രതി അഗ്നിഹോത്രിയ്ക്കു ഭര്‍ത്താവിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത് . ബോളിവുഡ് ,തമിഴ്,കന്നട ,തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് രതി അഗ്നി ഹോത്രി. മോഡലിംഗിലൂടെ സിനിമയിലെത്തിയ നടി 1981 ല്‍ പുറത്തിറങ്ങിയ ഏക് ദൂജെ കേലിയേ, തവായ്ഫ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് നടി ശ്രദ്ധേയയായത്.

വൈദ്യുതി മോഷ്ടിച്ചെന്ന കേസ്

49 ലക്ഷത്തോളം രൂപയുടെ വൈദ്യുതി മോഷ്ടിച്ചെന്നാണ് നടിയ്ക്കും ഭര്‍ത്താവിനുമതിരെയുള്ള കേസ്. ഇന്ത്യന്‍ ഇലക്ട്രിസിറ്റി നിയമപ്രകാരമാണ് ദമ്പതികള്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തിരിക്കുന്നത്.

2013 മുതലുളള മോഷണം

2013 ഏപ്രില്‍ മുതല്‍ നടിയും ഭര്‍ത്താവും ചേര്‍ന്ന് വൈദ്യുതി മോഷ്ടിച്ചെന്ന് കണ്ടെത്തിയിരുന്നു. 1,77,647 യൂണിറ്റ് വൈദ്യുതിയാണ് ഇക്കാലയളവില്‍ മോഷ്ടിക്കപ്പെട്ടത്.

മീറ്റര്‍ കേടുവരുത്തി മോഷണം

നടിയുടെ മുംബൈ വറോളിയിലെ വീട്ടിലെ മീറ്റര്‍ കേടുവരുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇലക്ട്രിസിറ്റി വകുപ്പ് എന്‍ജിനീയറുടെ നിര്‍ദ്ദേശത്തെ
തുടര്‍ന്നായിരുന്നു അന്വേഷണം.

English summary
Yesteryear actress Rati Agnihotri and husband Anil Virwani were today booked in a case of electricity theft of Rs 48.96 lakh at their residence,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam