ഭര്‍ത്താവില്‍ ഇഷ്ടമുള്ളതും എന്നാല്‍ വെറുക്കുന്നതുമായ കാര്യങ്ങള്‍ ഇവ; തുറന്നു പറഞ്ഞ് രത്‌ന പതക്

ബോളിവുഡില്‍ നിരൂപക പ്രശംസ നേടിയിട്ടുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താര ദമ്പതിമാരാണ് രത്‌ന പതക്കും നസീറുദ്ദീന്‍ ഷായും. ഇരുവരും ഇത്തവണത്തെ കാന്‍സ് ഫിലിം ഫെസ്റ്റിവലിലും എത്തിയിരുന്നു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ ഭര്‍ത്താവും നടനുമായ നസീറുദ്ദീന്‍ ഷായെക്കുറിച്ച് രത്‌ന പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്.

നസീര്‍ അഭിനയിക്കുന്നതിനിടയില്‍ അക്കാര്യമല്ലാതെ മറ്റൊന്നും ശ്രദ്ധിക്കില്ല. അത് ഞാന്‍ മറ്റാരിലും അങ്ങനെ കണ്ടില്ലെന്നും രത്‌ന പറയുന്നു. 1970 കള്‍ മുതല്‍ സിനിമയില്‍ സജീവമായി നില്‍ക്കുന്ന വളരെ കുറച്ച് ആക്ടേഴ്‌സില്‍ ഒരാളാണ് രത്‌ന. എന്നാല്‍ ഒരു വര്‍ഷത്തോളം നടി അഭിനയിച്ചിരുന്നില്ല അതിനെക്കുറിച്ചും രത്‌ന പറയുന്നുണ്ട്.

RATNA

ഇന്ന് സിനിമാ മേഖലയില്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ എണ്ണവും ഫോളോവേഴ്‌സും ഒക്കെ നോക്കിയാണ് ആളുകള്‍ക്ക് വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതെന്നും രത്‌ന പറയുന്നു.

'ഫോളോവേഴ്‌സിന്റെ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ് ഇന്നത്തെ കാലത്ത് ആക്ടേഴ്‌സിന് വര്‍ക്ക് ലഭിക്കുന്നത്. ഞാന്‍ ഇന്‍സ്റ്റഗ്രാമിലോ മറ്റു സോഷ്യല്‍ മീഡിയയിലോ ഒന്നും ഇല്ലാത്തത് കാരണം എന്നെ ആരും വര്‍ക്കിന് വിളിച്ചില്ല. ഒരു വര്‍ഷമായി ഞാന്‍ ഒരു വര്‍ക്കും കിട്ടാതെയാണ് നില്‍ക്കുന്നത്,' എന്നും രത്‌ന പതക് പറഞ്ഞു.

നാല്‍പത് വര്‍ഷത്തിലേറെയായി ഇരുവരും വിവാഹിതരായിട്ട്. ഇപ്പോഴിതാ തന്റെ പാര്‍ട്ണറുടെ ഇഷ്ടമുള്ളതും എന്നാല്‍ സഹിക്കുന്നതുമായ, ഇഷ്ടമല്ലാത്ത വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രത്‌ന പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. അഭിനയത്തോടുള്ള നസീറുദ്ദീന്‍ ഷായുടെ ആഴത്തിലുള്ള ഇന്‍വോള്‍വ്‌മെന്റ് ആണ് തനിക്ക് ഇഷ്ടമുള്ള കാര്യം. ഇക്കാര്യത്തില്‍ തനിക്ക് ഇഷ്ടപ്പെടാനുള്ളതും സഹിക്കാനുള്ളതും വെറുക്കാനുള്ളതുമായ കാരണങ്ങള്‍ ഉണ്ടെന്നു കൂടി രത്‌ന പറയുന്നു.

കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ നസീറുദ്ദീന്‍ ഷായ്‌ക്കൊപ്പമാണ് രത്‌ന പതക് റെഡ് കാര്‍പറ്റില്‍ എത്തിയത്. ഫിലിം ഫെസ്റ്റിവലില്‍ മന്‍തന്‍ എന്ന സിനിമയുടെ സ്‌ക്രീനിങ്ങിനായാണ് എത്തിയത്. ജാനേ തു...യാ ജാനേ നാ, ഗോല്‍ മാല്‍ 3, ഏക് മേന്‍ ഓര്‍ ഏക് തു, ഖൂബ്‌സൂരത്, കപൂര്‍ ആന്‍ഡ് സണ്‍സ്, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ തുടങ്ങിയ സിനിമകളില്‍ രത്‌ന അഭിനയിച്ചിട്ടുണ്ട്.

RATNA

നസീറുദ്ദീന്‍ ഷാ വിവാഹം ആദ്യം വിവാഹം കഴിച്ചത് മനാര സിക്രിയെ ആണ്. ഇതില്‍ ഹീബ എന്ന ഒരു മകളുമുണ്ട്. എന്നാല്‍ 1970കളില്‍ രത്‌ന പതകിനെ കാണുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. 70-80 കാലഘട്ടങ്ങളില്‍ രണ്ട് പേരും ഒരുമിച്ച് മിര്‍ച്ച് മസാല, ദ പെര്‍ഫെക്ട് മര്‍ഡര്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഒരു പാട് വര്‍ഷങ്ങള്‍ ഇരുവരും ലിവിംഗ് റിലേഷന്‍ഷിപ്പിലായിരുന്നു.

എന്നാല്‍ ഇടയ്ക്ക് മനാരയെ ഡിവോഴ്‌സ് ചെയ്യാന്‍ തീരുമാനിച്ചു. ഇതിന് ശേഷമാണ് രത്‌നയെ വിവാഹം ചെയ്തത്. 1982ലാണ് ഷായും രത്‌നയും വിവാഹിതരാകുന്നത്. എന്നാല്‍ മാനര അതേ വര്‍ഷം തന്നെ മരിച്ചു. പക്ഷെ മരണ കാരണം എന്താണെന്നത് ഇന്നും അജ്ഞാതമാണ്. ഹീബ അടക്കമുള്ള മക്കള്‍ക്കൊപ്പമാണ് ദമ്പതികള്‍ താമസിക്കുന്നത്.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X