മൂത്തമകളുമായി 11 വര്‍ഷത്തെ വ്യത്യാസം; നാനി എന്ന വിളിയ്ക്ക് പിന്നിലെ കാരണം വ്യക്തമാക്കി നടി രവീണ ടണ്ടന്‍

ബോളിവുഡിന് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. 46 വയസുള്ള നടി ശരിക്കും ഒരു മുത്തച്ഛി കൂടിയാണ്. നാനി എന്ന് തന്നെ വിളിക്കുന്നതിനുള്ള കാരണത്തെ കുറിച്ച് രവീണ പറയുന്ന വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്. ഒപ്പം രവീണയുടെ മൂത്തമകളുമായിട്ടുള്ള പ്രായ വ്യത്യാസം എത്രത്തോളം ഉണ്ടെന്നും പ്രമുഖ വിനോദ സൈറ്റിന് നല്‍കിയ പ്രതികരണത്തിലൂടെ രവീണ സൂചിപ്പിക്കുന്നു.

ടെക്‌നിക്കലി നാനി എന്ന വാക്ക് വിളിക്കുന്ന സമയത്ത് ഏകദേശം 70-80 വയസ് പ്രായമുണ്ടാവുമെന്ന് ആളുകള്‍ കരുതുന്നു. ഞാന്‍ എന്റെ പെണ്‍കുട്ടികളെ എടുക്കുമ്പോള്‍ എനിക്ക് 21 വയസ് ആയിരുന്നു. മൂത്തമോള്‍ക്ക് അന്ന് പ്രായം 11 വയസ്. ശരിക്കും ഞാനും അവളും തമ്മില്‍ പതിനൊന്ന് വര്‍ഷത്തെ വ്യത്യാസമേ ഉള്ളു. അവള്‍ക്കൊരു കുഞ്ഞ് ജനിച്ചു. അതുകൊണ്ട് അവളെനിക്ക് സുഹൃത്തിനെ പോലെയാണ്. പക്ഷേ ടെക്‌നിക്കലി ഞാന്‍ അവളുടെ അമ്മയെ പോലെയാണ്. അതാണ് ഞാനൊരു മുത്തശ്ശിയായത്.

raveena

1995 ലായിരുന്നു പൂജ, ചയ്യ എന്നീ പേരുള്ള രണ്ട് പെണ്‍കുട്ടികളെ രവീണ ദത്തെടുക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം അതായിരുന്നു എന്നാണ് നടി പറയുന്നത്. അന്ന് എന്റെ തീരുമാനം ആളുകളെ ആശങ്കയിലാക്കി. ഇങ്ങനൊരു ബാധ്യതകള്‍ ഉള്ളവരെ ആരും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കില്ലെന്നായിരുന്നു അവരുടെ അഭിപ്രായം. പക്ഷേ അവര്‍ പറയുന്നത് മാത്രമല്ല സംഭവിക്കാന്‍ ഇരിക്കുന്നത് അതുപോലെ നടക്കും. എനിക്കതില്‍ കൂടുതല്‍ അനുഗ്രഹിക്കപ്പെടാന്‍ സാധിക്കില്ലായിരുന്നു.

ഹോട്ട് ആയി പുജ ഹെഡ്ഹെ, ആരെയും മയക്കുന്ന നടിയുടെ ഫോട്ടോസ് വൈറലാവുന്നു

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

2004 ല്‍ അനില്‍ തദാനി എന്ന സിനിമ വിതരണക്കാരനെ രവീണ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ രക്ഷ എന്ന മകളും രണ്‍ബിര്‍ വര്‍ധന്‍ എന്ന മകനും ജനിച്ചു. നിലവില്‍ ചയ്യ എന്ന മകള്‍ എയര്‍ഹോസ്റ്റസും പൂജ ഇവന്റ് മാനേജരായും ജോലി നോക്കുകയാണ്. പലപ്പോഴും മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള വീഡിയോസും ഫോട്ടോസുമൊക്കെ രവീണ തന്നെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X