രവീണ ബേനസീര്‍ ഭൂട്ടോയാവുന്നു
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ബോളിവുഡിന്റെ മുന്‍ സൂപ്പര്‍നായിക രവീണ ടണ്ടന്‍ തയ്യാറെടുക്കുന്നു.
കഴിഞ്ഞ ദിവസം രവീണ സ്‌ക്രിപ്പ്റ്റ് വായിച്ചിരുന്നു. വളരെ നല്ല റോള്‍ ആയതിനാലാണ് സിനിമ ചെയ്യാന്‍ തയ്യാറായതുമെന്നു ബോളിവുഡില്‍ നിന്നും ലഭ്യമാവുന്ന വിവരങ്ങള്‍.

. വിദ്യാബാലനെയാണ് ആദ്യം സമീപിച്ചിരുന്നതെന്നും പിന്നീടാണു രവീണയ്ക്കു നറുക്കുവീണതെന്നുമാണു സൂചന.
സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോളിവുഡിലെ ഹോട്ട് നായികയായിരുന്നു രവീണ ടണ്ഡന്‍.


Click it and Unblock the Notifications











