ബോളിവുഡ് മുഴുവന്‍ കാലുവാരികള്‍, ആരെയും വളരാന്‍ അനുവവദിക്കില്ല, താനും ഇര; രവീണ ടണ്ടന്‍
ഒരു കാലത്തെ ബോളിവുഡില്‍ നിറഞ്ഞു നിന്ന താരമായിരുന്നു രവീണ ടണ്ടന്‍. ദില്‍വാലേ, പത്തര്‍ കേ ഫൂല്‍, ദുല്‍ഹേ രാജ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ആരാധകരുടെ ഹൃദയം കവര്‍ന്ന നടിയാണ് രവീണ. 90കളില്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ കൂടെ എല്ലാം അഭിനയിച്ച രവീണ നിരവധി ഹിറ്റ് സിനികളുടെയും ഭാഗമായി.
സ്‌ക്രീനില്‍ വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ രവീണയ്ക്ക് സാധിച്ചിട്ടുണ്ട്. വളരെ ബോള്‍ഡായി സ്വന്തം ജീവിതത്തിലും ഇടപെടുന്ന രവീണ അഭിമുഖങ്ങളിലൂടെ നടത്തിയിരുന്ന തുറന്നുപറച്ചിലുകള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. താന്‍ ഒരു കാലത്ത് കൊമേഴ്‌സ്യല്‍ ഹിറ്റുകളില്‍ മാത്രം ശ്രദ്ധ പുലര്‍ത്തിയിരുന്ന നടി ആയിരുന്നെങ്കിലും പിന്നീട് നല്ല നടിയായി മാറണമെന്ന് ആഗ്രഹിച്ചെന്നും നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്തുവെന്നും രവീണ ടണ്ടന്‍ മുമ്പ് പറഞ്ഞിരുന്നു.

വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ഒരു ഇടവേളെ എടുത്ത നടി അടുത്തിടെ വീണ്ടും തിരിച്ചുവന്നിരുന്നു. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ സീരീസായ കര്‍മ കോളിങ്ങിലാണ് അവസാനമായി രവീണ ടണ്ടന്‍ അഭിനയിച്ചത്. ഹോട്‌സാറ്റില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം പട്‌ന ശുക്ലയാണ്. ഇപ്പോഴിതാ ബോളിവുഡ് മത്സരം നിറഞ്ഞ സ്ഥലമാണെന്നും ആളുകളുടെ കാല് വാരുന്ന ആളുകളാണ് ചുറ്റുമെന്നും പറയുകയാണ് നടി.
സിനിമാ മേഖലയിലുള്ളവര്‍ അരക്ഷിതരെന്നും ഇവിടെ പ്രവര്‍ത്തിക്കുന്നവര്‍ പരസ്പരം കഴുത്തറക്കുന്നവരാണെന്നും ബോളിവുഡ് നടി രവീണ ടണ്ടന്‍ പറയുന്നത്. താനും അതിന്റെ ഇരയാണെന്നും രവണ രാജ്ശ്രീ അണ്‍പ്ലഗ്ഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'ചിലര്‍ വളരെ അരക്ഷിതത്വം അനുഭവിക്കുന്നവരാണ്. അവര്‍ക്ക് മറ്റുള്ളവര്‍ വിജയിക്കുന്നത് താത്പര്യമില്ല. അപ്പുറത്ത് നില്‍ക്കുന്നവരെ വലിച്ച് താഴെയിടാനാണ് ശ്രമിക്കുക. അത് ബന്ധങ്ങളിലൂടെയും ഗ്രൂപിസത്തിലൂടെയുമൊക്കെ സംഭവിക്കാം. അവര്‍ നിങ്ങളുടെ കാമുകന്മാര്‍ വഴിയോ, കാമുകിമാര്‍വഴിയോ വരാം. ഒരു സംശയവുമില്ലാതെ പറയാം, നമ്മുടെ ഇന്‍ഡസ്ട്രി മത്സരബുദ്ധിയുള്ള ഇന്‍ഡസ്ട്രിയാണ്,' രവീമ ടണ്ടന്‍ പറഞ്ഞു.
ബോളിവുഡ് മാത്രമല്ല, രാഷ്ട്രീയത്തിന്റെയും കോര്‍പറേറ്റുകളുടെയും കാലത്ത് എല്ലാ ഇന്‍ഡസ്ട്രിയും അങ്ങനെയാണെന്നും രവീണ പറയുന്നു. ഇതിലുള്ള വ്യത്യാസം എന്ന് പറയുന്നത്, സിനിമ മേഖലയെ എടുത്ത് പറയാന്‍ കാരണം അതിലെ പ്രശസ്തരായ ആളുകളെ കുറിച്ച് ഗോസിപ്പുകളുണ്ടാക്കാം എന്നാതണഅ. തീര്‍ച്ചയായും ആളുകള്‍ രാഷ്ട്രീയം കളിക്കുന്നത് മറ്റുള്ളവരെ പിടിച്ച് താഴെയിറക്കാനാണ്. അത് തനിക്കും സംഭവിച്ചിട്ടുണ്ടെന്നും രവീണ പറയുന്നു.
താന്‍ ഒരിക്കലും തന്റെ കൂടെ പ്രവര്‍ത്തിക്കുന്നവരുടെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. പുതിയ ആളുകളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ തനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു എന്നും രവീണ ടണ്ടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

' ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. ആരെയും സിനിമയില്‍ നിന്ന് വലിച്ചെറിഞ്ഞിട്ടുമില്ല. പുതിയ ആളുകളുമായി സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.കാരണം ഒരിക്കല്‍ ഞാനു ഒരു പുതിയ ആളായിരുന്നു,' രവീണ പറഞ്ഞു.
തന്റെ ഭാഗത്ത് നിന്ന് എപ്പോഴെങ്കിലും അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് താന്‍ അറിഞ്ഞുകൊണ്ടായിരിക്കില്ല സംഭവിച്ചിരിക്കുക എന്നും താന്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും രവീണ പറഞ്ഞു. തന്റെ പഴയ കാലത്തെ സിനിമ സെറ്റുകളെ കുറിച്ചും രവീണ അഭിമുഖത്തില്‍ പറഞ്ഞു. പണ്ട് കാലത്തെ സിനിമ സെറ്റുകളിലെ സമയങ്ങള്‍ രസകരായിരുന്നെന്നും രവീണ ഓര്‍ത്തെടുത്തു. ആളുകള്‍ അടിയുണ്ടാക്കുന്നതിനെ പറ്റിയും, പ്രണയത്തക്കുറിച്ചുമെല്ലാം പരസ്പരം കളിയാക്കുകയും മറ്റുമൊക്കെ ചെയ്യുമായിരുന്നു എന്നാണ് രവീണ പറഞ്ഞത്.


Click it and Unblock the Notifications