ലിപ് ലോക്ക് ആവശ്യമില്ലാത്ത സീനിൽ ആ നടൻ എന്നെ ചുംബിച്ചു, ഉടനടി ഞാൻ ഛർദ്ദിച്ചു റൂമിൽ പോയി നൂറ് തവണ മുഖം കഴുകി!

കുറച്ച് വർഷങ്ങൾ പിന്നോട്ട് പോയാൽ സിനിമയിലെ നായികയുടെയും നായകന്റെയും ചുംബന സീൻ കാണണമെങ്കിൽ ബി ഗ്രേഡ് ചിത്രങ്ങള്‍ അല്ലെങ്കിൽ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങള്‍ കാണേണ്ട അവസ്ഥയായിരുന്നു. എന്നാൽ ഇന്ന് കാലം മാറുന്നതനുസരിച്ച് ചുംബന സീനുകളുടെ രീതിയും മാറി. പണ്ടത്തെ മലയാള സിനിമകളിൽ കാണിക്കുന്നതുപോലെ നായകനും നായികയും ചുംബിക്കുമ്പോൾ ക്യാമറയുടെ സ്ഥാനം മാറുകയോ ഏതെങ്കിലും ഗജുരാവോ ശിൽപങ്ങളിലേക്ക് ഫോക്കസ് ചെയ്യുകയോ ചെയാറില്ല.

ചുണ്ടോട് ചുണ്ട് ചേര്‍ത്തുള്ള ഗാഢമായ ചുംബനങ്ങള്‍ അഥവാ ലിപ് ലോക്കുകള്‍ കാണിക്കാനുള്ള ധൈര്യം മലയാള സിനിമയ്ക്കും ഇന്ന് കൈവന്നിരിക്കുന്നു. മലയാളത്തിലെ യുവനടന്മാരിൽ ഭൂരിഭാ​ഗവും ലിപ് ലോക്ക് സീനുകൾ അവരുടെ സിനിമകളിൽ ചെയ്യാറുമുണ്ട്.

Raveena Tandon Lip Lock Scene

സിനിമകളിൽ ലിപ് കിസ് സ്വാഭാവികമായി മാറിയതോടെ പ്രേക്ഷകരും അത്തരം രം​ഗങ്ങൾ സ്വീകരിച്ച് തുടങ്ങി. ബോൾഡ് സീനുകളിലും ചുംബന രംഗങ്ങളിലും അഭിനയിക്കാത്ത താരങ്ങളും കുറവാണ്. തെന്നിന്ത്യൻ സിനിമകളിൽ ലിപ് ലോക്ക് സീനുകൾ വന്ന് തുടങ്ങും മുമ്പ് തന്നെ ബോളിവുഡിൽ ഇത്തരം രം​ഗങ്ങൾ പരീക്ഷിച്ച് തുടങ്ങിയിരുന്നു. ഇത്തരം ഇന്റിമേറ്റ് രം​ഗങ്ങൾ മൂലം താരങ്ങളിൽ ചിലർക്ക് ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ബോളിവുഡ് താര സുന്ദരി രവീണ ടണ്ടൻ അത്തരം ഒരു മോശം അനുഭവം കടന്ന് വന്നിട്ടുള്ള അഭിനേത്രിയാണ്. ഒരു അഭിമുഖത്തിൽ വെച്ച് നടി അത് തുറന്ന് പറയുകയും ചെയ്തിരുന്നു. ചുംബനരം​ഗം ആവശ്യമില്ലാത്ത സീനിൽ ഒരു നടൻ തന്റെ ചുണ്ടിൽ ചുംബിച്ചുവെന്നാണ് രവീണ വെളിപ്പെടുത്തിയത്. അന്ന് താൻ ഛർദ്ദിക്കുകയും ആവർത്തിച്ച് മുഖം കഴുകുകയും ചെയ്തുവെന്നും നടി വെളിപ്പെടുത്തി.

ഒരു ഹിന്ദി സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു നടൻ എന്നെ ലിപ് ലോക്ക് രം​ഗത്തിൽ അഭിനയിക്കാൻ നിർബന്ധിച്ചു. അങ്ങനെ സീൻ ഷൂട്ടിനിടെ അയാൾ എന്നെ ചുംബിച്ചു. പൊതുവെ ചുംബന രം​ഗങ്ങളിൽ അഭിനയിക്കാൻ ഒട്ടും താൽപര്യമില്ലാത്തയാളാണ് ഞാൻ. ആ സീനിൽ ചുംബന രം​ഗത്തിന്റെ ആവശ്യമില്ല. പക്ഷെ അത് യാദൃശ്ചികമായി സംഭവിച്ചു. നായകനുമില്ലാത്ത സിനിമയാണ്. സീനിനിടെ നടൻ എന്റെ ചുണ്ടിൽ ചുംബിച്ചു.

ഉടനടി ഞാൻ ഛർദ്ദിച്ചു. എനിക്ക് അത് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അതിനുശേഷം റൂമിൽ പോയി ഒരു നൂറ് തവണയെങ്കിലും ഞാൻ മുഖം കഴുകി കാണും. അത് യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും എനിക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല. പിന്നീട് ആ നടൻ വന്ന് എന്നോട് ക്ഷമാപണം നടത്തി.

Raveena Tandon Lip Lock Scene

ആ സീൻ ഒഴികെ എൻ്റെ കരിയറിൽ ഒരു ചുംബന സീനിൽ പോലും ഞാൻ അഭിനയിച്ചിട്ടില്ലെന്നും രവീണ പറഞ്ഞു. കരിയറിൽ ഉടനീളം ഇതേ നിബന്ധനയാണ് താൻ പിന്തുടരുന്നതെന്നും നടി വ്യക്തമാക്കി. ഇത്തരം കണ്ടീഷനുകൾ തനിക്കുള്ളതിനാൽ പല സിനിമകളിലും അവസരങ്ങൾ നഷ്ടമായെന്നും രവീണ പറഞ്ഞു. അമ്പത്തിരണ്ടുകാരിയായ രവീണ 1991ൽ പുറത്തിറങ്ങിയ പത്ഥർ കെ ഫൂൽ എന്ന ചലചിത്രത്തിൽ അഭിനയിച്ചാണ് സിനിമയിൽ തുടക്കം കുറിച്ചത്.

ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖത്തിനുള്ള ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു. തൊണ്ണുറുകളിൽ പുറത്തിറങ്ങിയ മൊഹറ, ഖിലാഡിയോ കാ ഖിലാഡി, സിദ്ദി തുടങ്ങിയ രവീണയുടെ സിനിമകൾ വാണിജ്യ വിജയം നേടിയ ചിത്രങ്ങളായിരുന്നു. ദേശീയ പുരസ്കാര ജേതാവ് കൂടിയാണ് നടി.

തെലുങ്കിലും തമിഴിലും കന്നഡയിലുമെല്ലാം നടി സിനിമകൾ ചെയ്തിട്ടുണ്ട്. പാൻ ഇന്ത്യൻ സിനിമയായി മാറിയ കെജിഎഫ് 2 വിൽ പ്രധാനമന്ത്രിയായിട്ടാണ് രവീണ ടണ്ടൻ അഭിനയിച്ചത്.

More from Filmibeat

Read more about: raveena tandon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X