യുവനടിമാരുമായി വിവാഹിതരായ നടന്മാർക്ക് ബന്ധമുണ്ടാകും!ഭാര്യമാർ വെറും മൂകസാക്ഷികൾ മാത്രം, രവീണ പറയുന്നു

സിനിമ സെറ്റിൽ താൻ നേരിട്ട ലൈംഗികാതിക്രമണത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.

നാന പടേക്കറിനെതിരെയുള്ള നടി തനുശ്രീ ദത്തയുടെ ആരോപണം ബോളിവുഡിനെ തന്നെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. വർഷങ്ങൾക്കു മുൻപ് പടേക്കറിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രവർത്തിയെ കുറിച്ചായിരുന്നു തനുശ്രീ വെളിപ്പെടുത്തിയത്. തനുശ്രീയുടെ വെളിപ്പെടുത്തൽ ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരുന്നു.

thanushree

സിനിമ സെറ്റിൽ താൻ നേരിട്ട ലൈംഗികാതിക്രമണത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. ഒരു പാട്ട് രംഗത്തിൽ തന്നോട് വളരെ ഇഴുകി ചേർന്ന് അഭിനയിച്ചുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. തനുശ്രീയുടെ വെളിപ്പെടുത്തലിനെ തുടർന്ന് താരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് സിനിമ താരങ്ങൽ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. യുവ താരങ്ങളും നടിമാരുമായിരുന്നു ശക്തമായ പിന്തുണ അറിയിച്ചത്. തനുശ്രീയ്ക്ക് പിന്നാലെ നടി രവീണ ഠണ്ടൻ ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ തുറന്നു പറയുകയാണ്..

 നടന്മാരുടെ ബന്ധങ്ങൾ

നടന്മാരുടെ ബന്ധങ്ങൾ

തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് മറ്റൊരു വെളിപ്പെടുത്തലുമായിട്ടാണ് നടി രവീണ ഠണ്ടൻ രംഗത്തെത്തിയിരിക്കുന്നത്. നടിയുടെ വാക്കുകൾ ചില വിവാഹിതരായ നടന്മാർക്ക് നേരെയാണ് വിരൽ ചൂണ്ടുന്നത്.താരത്തിന്റെ സിനിമ അഭിനയ കാലത്തുളള അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വെളിപ്പെടുത്തൽ. രവീണയുടെ വെളിപ്പെടുത്തൽ ബോളിവുഡിൽ മറ്റൊരു വിവദത്തിന് വഴിവെയ്ക്കാൻ സാധ്യതയുണ്ട്.

നേരം പോക്ക് മാത്രം

നേരം പോക്ക് മാത്രം

വിവാഹിതരായ നടന്മാർക്ക് അവിവാഹിതരായ യുവനടിമാരുമായി ബന്ധമുണ്ടാകും. നടന്മാർക്ക് ആ ബന്ധങ്ങൾ വെറും നേരം പോക്ക് മാത്രമായിരിക്കും. അല്ലാതെ ഇവരുമായിഒരു ആത്മാർത്ഥയോ മറ്റ് പ്രതിബന്ധങ്ങളെ ഇല്ല. അതേസമയം നടി ആ ബന്ധം നിരസിച്ചാൽ അവളുടെ തകർച്ചയുടെ കാലം അവിടെ തുടങ്ങി കഴിഞ്ഞുവെന്നും രവീണ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രവീണയുടെ വെളിപ്പെടുത്തൽ

സിനിമ നിയന്ത്രിക്കുന്നത് നായകൻ

സിനിമ നിയന്ത്രിക്കുന്നത് നായകൻ

നടനുമായിട്ടുള്ള ബന്ധം തകർന്നാൽ പിന്നെ ആ നടിയെ പിന്നൊരിക്കലും തിരിഞ്ഞു നോക്കില്ല. വീണ്ടും അവർ തമ്മിൽ യാതൊരുവിധ സംസാരങ്ങളെ കാര്യങ്ങളെ ഉണ്ടാകില്ല. നേരത്തെ കരാറിൽ ഒപ്പിട്ട പല സിനിമകൾ പോലും ആ നടിയ്ക്ക് നഷ്ടമാകും. സിനിമകയിലെ കാര്യങ്ങളെല്ലാം തീരുമാനിക്കുക നായകനും അയാളുടെ സഹായികളുമായിരിക്കുമെന്നും തരം കൂട്ടിച്ചേർത്തു.

ഒന്നു പോയാൽ മറ്റൊന്ന്

ഒന്നു പോയാൽ മറ്റൊന്ന്

ഒരു പെൺകുട്ടി കയ്യിൽ നിന്ന് വഴുതി പോയാൽ അടുത്തെ ആളിനെ തേടി പോകും. അതേസമയം ഇവരുടെ ഇരയായവർ എന്തെങങ്കിലും വെളിപ്പെടുത്തിയാൽ പിന്നെ ഭീഷണിയായി വ്യക്തിഹത്യയായി അങ്ങനെ പലതരം സംഭവങ്ങളും നേരിടേണ്ടി വരും. എന്നാൽ നായകന്മാർക്ക് ഇതൊന്നും വവിയ പ്രശ്നമേ അല്ലാത്ത രീതിയിൽ കൂളായി നടക്കുകയും ചെയ്യും.

ഭാര്യമാർ സാക്ഷി

ഭാര്യമാർ സാക്ഷി

നടന്മാർ കാണിക്കുന്ന ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് ഭാര്യമാർ മൂകസാക്ഷികളായിരിക്കും. അവർക്ക് ഇതിനോട് മൗനം പാലിക്കുക മാത്രമാണ് നിർവത്തിയുളളത്. ഭാര്യമാർക്ക് മാത്രമല്ല കാമുകിമാർക്കും ഇത്തരം പ്രവർത്തികളോട് മൗനം പാലിക്കുക മാത്രമേ നിർവാഹമുള്ളൂ. രവീണയുടെ വെളിപ്പെടുത്തലുകൾ പല നടന്മാർക്കുമുളള വലിയ പ്രഹരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X