twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ആമിര്‍ ഖാനും സല്‍മാനും, കരിഷ്മയും ഞാനും തമ്മിലും വഴക്കിലായിരുന്നു! വെളിപ്പെടുത്തി നടി രവീണ

    |

    സിനിമയില്‍ സഹോദരനായും കൂട്ടുകാരനുമൊക്കെ ആയി അഭിനയിക്കുമെങ്കിലും പലപ്പോഴും ആ സൗഹൃദം സിനിമയ്ക്ക് പുറത്ത് താരങ്ങള്‍ തമ്മില്‍ ഉണ്ടാവണമെന്നില്ല. ബോളിവുഡില്‍ നിന്നും അങ്ങനെ ഒരു സംഭവമാണ് നടി രവീണ ടണ്ടന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡിന്റെ കിംഗ് ഖാന്മാരായ ആമിര്‍ ഖാനും സല്‍മാന്‍ ഖാനും ഏറെ കാലം പിണങ്ങിയതിനെ പറ്റിയായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞത്.

    അന്താസ് അപ്‌ന അപ്‌ന എന്ന സിനിമയില്‍ അടുത്ത സുഹൃത്തുക്കളുടെ വേഷത്തിലാണ് സല്‍മാനും ആമിറും അഭിനയിച്ചത്. വളരെ അധികം രസകരമായിരുന്നു ഷൂട്ടിങ്. എന്നാല്‍ ഞങ്ങള്‍ ആരും അവിടെ സംസാരിച്ചിരുന്നില്ല. ആമിര്‍ ഖാനും സല്‍മാന്‍ ഖാനും തമ്മിലും ഞാനും കരിഷ്മ കപൂറും തമ്മിലും പരസ്പരം സംസാരിച്ചിരുന്നില്ല. അതുപോലെ തന്നെ സംവിധായകന്‍ രാജ്കുമാരും സന്തോഷിയും തമ്മിലും പിണക്കത്തിലായിരുന്നു.

    raveena-tandon-

    എന്നിട്ടും എങ്ങനെയാണ് ഈ സിനിമ എടുത്തതെന്ന് എനിക്ക് അറിയില്ല. പക്ഷേ ഇത് കാണിക്കുന്നത് ഞങ്ങള്‍ നല്ല അഭിനേതാക്കള്‍ ആണെന്നാണ്. ആമിറും സല്‍മാനും ഞാനും കരിഷ്മയും തമ്മിലുള്ള പ്രശ്‌നം മാറ്റാന്‍ ശ്രമിച്ചു. ക്ലൈമാക്‌സില്‍ കരിഷ്മയെയും എന്നെയും ഒരു തൂണില്‍ കെട്ടിയിടുന്ന രംഗമുണ്ടായിരുന്നു. പരസ്പരം സംസാരിച്ചില്ലെങ്കില്‍ ഞങ്ങളെ കെട്ടിയിടില്ല എന്ന് രാജ് ജീക്ക് പറയേണ്ടി വന്നിരുന്നു എന്നും രവീണ പറയുന്നു. ഈ നവംബര്‍ വരുമ്പോള്‍ അന്താസ് അപ്‌ന അപ്‌ന എന്ന സിനിമ റിലീസിനെത്തിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

    English summary
    Raveena Tandon Talks About Funny Moments From 'Andaz Apna Apna' Set
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X