ദീപിക പദുക്കോണ്‍ മുടി മുറിച്ചു! 'എന്നെ അങ്ങ് കൊല്ലൂ' എന്ന് ഭര്‍ത്താവായ രണ്‍വീറിന്റെ കമന്റും
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദീപിക സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ടൊരു ചിത്രമാണിപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുന്നത്. കലിപ്പ് നോട്ടം നോക്കി നില്‍ക്കുന്നൊരു സിംപിള്‍ ചിത്രമായിരുന്നിത്. മാത്രമല്ല മുടി മുറിച്ചതായും വ്യക്തമാണ്. ഇതിന് താഴെ നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

അതിലൊന്ന് ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗ് പങ്കുവെച്ചൊരു കമന്റാണ് രസകരം. എന്നെ അടിച്ചോളു എന്നായിരുന്നു കമന്റ്. രണ്‍വീര്‍ മാത്രമല്ല ആലിയ ഭട്ട്, ആയൂഷ്മാന്‍ ഖുറാന, ഫറാ ഖാന്‍ എന്നിങ്ങനെയുള്ള താരങ്ങളും കമന്റുമായി എത്തിയിരുന്നു. ഓ മൈ ഗോഡ്.... സുന്ദരി എന്ന് അഭിസംബോധനെ ചെയ്ത് കൊണ്ടാണ് ആലിയ എത്തിയത്.
പത്മാവത് ആണ് അവസാനം ദീപികയുടേതായി എത്തിയ സിനിമ. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ സീറോ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും നടി അഭിനയിച്ചിരുന്നു. ഇനി ചപ്പക്ക് എന്ന ചിത്രമാണ് വരാനിരിക്കുന്നത്. അതിനൊപ്പം 83 എന്ന സിനിമയിലും ദീപിക അഭിനയിക്കുന്നുണ്ട്. ക്രിക്കറ്റ് താരം കപില്‍ ദേവിന്റെ കഥ പറയുന്ന സിനിമയില്‍ രണ്‍വീറാണ് നായകന്‍.


Click it and Unblock the Notifications