For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോകസുന്ദരിയായി മകളെ തിരഞ്ഞെടുത്തപ്പോൾ ആദ്യം പറഞ്ഞ മണ്ടത്തരം, പ്രിയങ്ക ചോപ്രയുടെ അമ്മയുടെ വീഡിയോ

  |

  ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രിയങ്ക ചോപ്ര. യഥാർഥ ജീവിതത്തിലും പ്രിയങ്ക ശക്തമായ വ്യക്തിത്വത്തിന് ഉടമയാണ് നടി. പ്രിയങ്ക ആഗോളതലത്തിൽ തന്നെ ഹോട്ട് ടോപ്പിക്കാണ്. ലോകത്തിലെ ശക്തമായ സ്ത്രീകളുടെ പേരിനോടൊപ്പം പ്രിയങ്കയുടെ പേരും ഇടം പിടിക്കാറുണ്ട്. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ ഇടം പിടിക്കുന്നത് പ്രിയങ്ക ചോപ്രയുടെ അമ്മയുടെ രസകരമായ വീഡിയോണ്. നടി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  ദിവസങ്ങൾക്ക് മുൻപ് മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ഓർമ പങ്കുവെച്ച് നടി രംഗത്തെത്തിയിരുന്നു. മിസ് ഇന്ത്യൻ കീരിടം കിട്ടിയതിനെ കുറിച്ചായിരുന്നു അന്ന് പുറത്തു വന്ന വീഡിയോയിൽ. പ്രിയങ്കയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും വൈറലായിരുന്നു. ഇപ്പോഴിത ലോകസുന്ദരിയായി തെരഞ്ഞെടുത്ത തന്നോട് അമ്മ പറഞ്ഞ 'മണ്ടത്തരത്തിനെ കുറിച്ച് നടി. ഇൻസ്റ്റഗ്രാം വീഡിയോ പങ്കുവെച്ച് കൊണ്ടായിരിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

  പതിനെട്ടാം വയസിലായിരുന്നു രാജ്യത്തിന് അഭിമാനകരമായ ലോക സുന്ദരിപട്ടം ലഭിക്കുന്നുത്. ലോകസുന്ദരിയായി പ്രിയങ്ക ചോപ്രയെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം അമ്മ മധു ചോപ്രയോട് താൻ ലോകസുന്ദരിപ്പട്ടം നേടിയെന്നറിഞ്ഞ നിമിഷം ഓർക്കുന്നുണ്ടോ എന്നു ചോദിക്കുകയാണ് പ്രിയങ്ക.

  പ്രിയങ്കയാണ് ലോകസുന്ദരിയെന്ന് പ്രഖ്യാപിച്ചതോടെ സദസ്സിലുണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും എഴുന്നേറ്റു നിന്ന് കയ്യടിച്ചു. എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലായില്ല' - മധു ചോപ്ര പറയുന്നു. സന്തോഷത്താൽ പ്രിയങ്കയെ കെട്ടിപ്പുണരുമ്പോൾ താൻ പറഞ്ഞ മണ്ടത്തരത്തെക്കുറിച്ചും മധു ചോപ്ര പറയുന്നു. താൻ വളരെ സന്തുഷ്ടയാണെന്ന് പറയുന്നതിനു പകരം താനൊരു മണ്ടത്തരമാണ് പറഞ്ഞത്. 'ഇനി നിന്റെ പഠനം എന്തു ചെയ്യും' എന്നായിരുന്നു താൻ ചോദിച്ച മണ്ടത്തരമെന്നും മധു ചോപ്ര പറയുന്നു.

  2000ലായിരുന്നു പ്രിയങ്കയ്ക്ക് മിസ് ഇന്ത്യൻ കിരീടം ലഭിച്ചത്. മിസ് ഇന്ത്യൻ പട്ടം ലഭിക്കാൻ കാരണമായ ചോദ്യവും നടി ഇതിന് നൽകിയ ഉത്തരവും സിനിമകോളങ്ങളിൽ ചർച്ച വിഷയമായിരുന്നു.മിസ്ഇന്ത്യയുടെ ഇൻസ്റ്റഗ്രാം പേജിലാണ് 20 വർഷം മുൻപത്തെ ഈ രസകരമായ വീഡിയേ പങ്കുവെച്ചിരിക്കുന്നത്. കീരിടം ലഭിക്കുന്നതിന് തൊട്ട് മുമ്പെ നടിക്ക് നേരിടേണ്ടി വന്ന ചോദ്യമായിരുന്നു ഇത്. രാഹുൽ ശർമയാണ് പ്രിയങ്കയോട് ആ രസകരമായ ചോദ്യം ചോദിച്ചത്. "ഏദൻതോട്ടത്തിലെ പോലീസ് ഓഫീസറാണ് നിങ്ങളെങ്കിൽ പാപം ചെയ്ത കുറ്റത്തിന് നിങ്ങൾ ആരെയാണ് ശിക്ഷിക്കുക, ആദമിനെയോ ഹവ്വയേയോ സർപ്പത്തെയോ? ഇതായിരുന്നു ചോദ്യം.

  ഞാൻ ഏദൻതോട്ടത്തിലെ പോലീസ് ഉദ്യോഗസ്ഥയായിരുന്നുവെങ്കിൽ, സർപ്പമായെത്തിയ സാത്താനെ ശിക്ഷിക്കും. തിന്മ സൃഷ്ടിക്കപ്പെട്ടതല്ല, ഉത്തേജിപ്പിക്കപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. സാത്താൻ ശരിയാണെന്ന് ഹവ്വ കരുതി, അവൾ അവനെ വിശ്വസിച്ചു. പക്ഷപാതമില്ലാതെ നല്ലതും ചീത്തയും തമ്മിൽ മനസ്സിലാക്കുക എന്നതിനെ കുറിച്ചുള്ള ധാർമ്മികതയാണ് ഇതിൽ നിന്നും നമുക്ക് ലഭിക്കുന്നത്." എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  പ്രിയങ്ക ചോപ്ര മലയാളത്തിലേക്ക് | Filmibeat Malayalam

  പ്രിയങ്കചോപ്ര പങ്കുവെച്ച വീഡിയോ

  Read more about: priyanka chopra
  English summary
  Reaction Of Priyanka Chopra's Mother After Winning Her Miss World Title Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X