For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവനെ ഉപേക്ഷിച്ച് പോകാന്‍ കഴിയില്ല; നിസ്സാഹയയായ സ്ത്രീയായി പോയി! കാമുകന്റെ ഭാര്യയെ കുറിച്ച് നടി രേഖ പറഞ്ഞത്

  |

  കാലമെത്ര കഴിഞ്ഞാലും ബോളിവുഡ് സിനിമാലോകത്തെ ഏറ്റവും ചര്‍ച്ചയാക്കപ്പെട്ട പ്രണയകഥയായി നിറഞ്ഞ് നില്‍ക്കുകയാണ് അമിതാഭ് ബച്ചനും രേഖയും. നടി ജയ ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് അമിതാഭ് രേഖയുമായി അടുപ്പത്തിലാവുന്നത്. കുടുംബത്തിനുണ്ടാവുന്ന നാണക്കേട് ഓര്‍ത്ത് ബച്ചന്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയെങ്കിലും രേഖ ഇത് പറഞ്ഞ് നടന്നു.

  പിന്നീട് ജയ ബച്ചന്‍ ഈ വിഷയത്തില്‍ ഇടപെടുകയും രേഖയും അമിതാഭും സിനിമയില്‍ പോലും ഒന്നിക്കുന്നത് തടഞ്ഞു. എന്നാല്‍ ജയയും രേഖയും തമ്മില്‍ തുറന്ന യുദ്ധം നടന്നൊരു കാലമുണ്ടായിരുന്നു. അന്ന് ജയയെ കുറിച്ച് രേഖ പറഞ്ഞ കാര്യങ്ങളും പിന്നീട് അവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങളും ഇപ്പോള്‍ വൈറലാവുകയാണ്.

  Also Read: ഭാര്യയോടും കാമുകിയോടും കരുണയില്ലാതെ പെരുമാറി; കാമുകിയെ പോലെയാവാന്‍ ഭാര്യയോട് പറഞ്ഞതായി ഗോവിന്ദ

  തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കഥകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത നടിയാണ് രേഖ. അങ്ങനെ പലപ്പോഴായി അമിതാഭുമായി ഉണ്ടായിരുന്നതടക്കം പ്രണയകഥകള്‍ നടി പറഞ്ഞു. എന്നാല്‍ ഒരിക്കല്‍ ബച്ചന്റെ ഭാര്യയായ ജയ ബച്ചന്‍ ഒരു നിസ്സഹായകയായ സ്ത്രീയാണെന്ന് രേഖ തുറന്നടിച്ചു. മാത്രമല്ല അമിതാഭും താനും പിരിയാനുള്ള കാരണത്തെ കുറിച്ചും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നൊരു അഭിമുഖത്തിലാണ് രേഖ ഇതേപ്പറ്റി സൂചിപ്പിച്ചിരുന്നത്.

  Also Read: അനുശ്രീ വിവാഹമോചിതയായോ? കുഞ്ഞിനെ കാണാന്‍ വരുന്നതില്‍ നിന്നും ഭര്‍ത്താവിനെ വിലക്കി? നടിയുടെ മറുപടിയിങ്ങനെ

  ഓണ്‍സ്‌ക്രീനില്‍ അക്കാലത്തെ ഏറ്റവും ഹിറ്റ് ജോഡികളായിരുന്നു അമിതാഭും രേഖയും. ഇരുവരും നായിക-നായകന്മാരായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് മൂവിയാണ് 'മുഖദ്ദര്‍ കാ സിക്കന്ദര്‍',. ഈ സിനിമയുടെ പ്രിവ്യൂ കാണാന്‍ അമിതാഭ് ബച്ചന്‍ ഭാര്യ ജയയെയും കൂട്ടിയാണ് വന്നത്. അന്ന് ഞാന്‍ പ്രൊജക്ഷന്‍ റൂമിലും ഇവര്‍ എന്റെ മുന്നിലുമായി ഇരുന്നാണ് സിനിമ കാണുന്നത്. സിനിമയിലെ ചില റൊമാന്റിക് രംഗം വന്നപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് ജയയുടെ മുഖമാണ്. അവര്‍ അത് കണ്ട് കരയുകയായിരുന്നുവെന്ന്', രേഖ പറയുന്നു.

  ഇതിന് ശേഷമാണ് എന്നോട് ഒന്ന് മിണ്ടാന്‍ പോലും നില്‍ക്കാതെ അമിതാഭ് ഒഴിഞ്ഞ് പോവാന്‍ തുടങ്ങിയത്. മാത്രമല്ല ആ സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ എന്റെ കൂടെയുള്ള സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്ന നിലപാടിലേക്ക് ബച്ചനെത്തി. കാരണം ചോദിച്ചവരോടൊന്നും പ്രതികരിക്കാന്‍ തയ്യാറാവാതെ മാറി നില്‍ക്കുകയാണ് ബച്ചന്‍ ചെയ്തിരുന്നതെന്നും രേഖ ഓര്‍മ്മിക്കുന്നു.

  എന്നാല്‍ പിന്നീട് ജയ ബച്ചനുമായി തുറന്ന യുദ്ധത്തിന് തയ്യാറെടുക്കുകയാണ് രേഖ ചെയ്തത്. അമിതാഭ് ബച്ചന്റെ കൂടെ വീണ്ടും താമസിക്കാന്‍ തീരുമാനിച്ചതിന് ജയയെ രേഖ കളിയാക്കുകയും ചെയ്തു. 'ആരും ഞാന്‍ പറയുന്നത് ശ്രദ്ധിക്കുന്നില്ല. അങ്ങനെ മറ്റേ സ്ത്രീയൊന്നുമല്ല ഞാന്‍. രക്ഷിതാക്കളും നാണക്കേടിലാണ്. മകന് അവിവിഹത ബന്ധമുണ്ടെങ്കില്‍ ഏത് മാതാപിതാക്കളാണ് അതിനെ കുറിച്ച് ആശങ്കപ്പെടാത്തത്. പിന്നെ മറ്റേ കക്ഷിയ്ക്ക് യോജിക്കുന്ന പേര് നിസ്സഹായകയായ സ്ത്രീയെന്നാണ്.

  അദ്ദേഹത്തെ ഉപേക്ഷിച്ച് അവര്‍ക്ക് പോകാന്‍ കഴിയില്ല. അത് നല്ല കാര്യമാണ്. ഒരു വ്യക്തി മറ്റൊരാളെ സ്‌നേഹിക്കുന്നു എന്നറിഞ്ഞിട്ടും ആ ആഗ്രഹം ഇല്ലാതാക്കി അയാളുമായി ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുമെങ്കില്‍ ഒരു മേല്‍ക്കൂരയുടെ താഴെ അവര്‍ക്ക് ജീവിക്കാം.

  ഇത് അവരുടെ ശക്തി കാണിക്കുന്നു. ഞാന്‍ അവര്‍ക്കതിന് ക്രെഡിറ്റ് നല്‍കുകയാണ്. എനിക്ക് ഇല്ലാത്ത പ്ലസ് പോയിന്റാണ്. ഇത്തരം കാര്യങ്ങളില്‍ ഞാന്‍ വിട്ട് വീഴ്ച ചെയ്യില്ല, ചെയ്യുകയാണെങ്കില്‍ ഒരു യഥാര്‍ഥ ബന്ധവും യഥാര്‍ഥ ബന്ധമാവില്ല', എന്നുമാണ് രേഖ പറഞ്ഞത്.

  Read more about: rekha രേഖ
  English summary
  Rekha Called 'Bechari’ To Jaya Bachchan And Indirectly Took A Dig With Amitabh Bachchan's wife. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X