അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാനില്ലെന്ന് രേഖ

By Aswathi

എണ്‍പതുകളിലെ പ്രണയ ജോഡികളായ രേഖയും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നെന്ന വാര്‍ത്തകള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് ഭംഗം വരുത്തി, ബച്ചനൊപ്പം അഭിനയിക്കാനില്ലെന്ന രേഖ അറിയിച്ചെന്നാണ് പുതിയ വാര്‍ത്ത.

1981ല്‍ ഇറങ്ങിയ സില്‍സിലയ്ക്ക ശേഷം പിരിഞ്ഞ ജോഡികളെ അനീസ് ബിസ്മിയുടെ 'വെല്‍ക്കം ബാക്ക്' എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ ക്ഷണം രേഖ നിരസിച്ചതോടെ ആ ശ്രമം പാളിയെന്നാണ് ബി ടൗണില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍.

Amitabh bachchan and Rekha

ഇന്ദ്രകുമാറിന്റെ 'സൂപ്പര്‍ നാനി' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതുകൊണ്ടാണ് വെല്‍ക്കം ബാക്കിലെ ക്ഷണം നിരസ്സിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. വാര്‍ദ്ധക്യ സ്ത്രീകളുടെ ആശങ്കകള്‍ പ്രകടിപ്പിക്കുന്ന സൂപ്പര്‍ നാനിയില്‍ ഷര്‍മന്‍ ജോഷിയുടെ മുത്തശ്ശിയായാണ് രേഖ വേഷമിടുന്നത്. അനുപം ഖേര്‍, രണ്‍ധീര്‍ കപൂര്‍ തുടങ്ങിയവരും ചിത്രത്തലഭിനയിക്കുന്നുണ്ട്.

അന്തിരിച്ച നടന്‍ ഫിറോസ് ഖാന്‍ അധോലോക നായകന്റെ വേഷത്തിലെത്തിയ 'വെല്‍ക്കം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വെല്‍ക്കം ബാക്ക്. അക്ഷയ് കുമാര്‍, കത്രീനകൈഫ് എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം പുറത്തിറങ്ങിയത് 2007ലാണ്. ബോക്‌സോഫീസില്‍ തകര്‍ത്തോടിയ ഈ ചിത്രമായിരുന്നു. ആദ്യഭാഗത്തില്‍ അഭിനയിച്ച നാനാ പേടക്കറിനും അനില്‍ കപൂറിനുമൊപ്പം രണ്ടാം ഭാഗത്ത് ജോണ്‍ എബ്രഹാമും ശ്രുതി ഹസ്സനും എത്തുന്നുണ്ട്.

പത്തിലേറെ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച രേഖയും ബച്ചനും തമ്മില്‍ പ്രണയത്തിലായത് ബോളിവുഡ് ലോകത്തെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ബച്ചന്‍ രേഖയെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകളും ബോളിവുഡില്‍ ഒരുകാലത്ത് സജീവമായി. പിന്നീട് ബച്ചന്റെ വിവാഹത്തോടെ വേര്‍പിരിഞ്ഞ താരങ്ങള്‍ പതിറ്റാണ്ടുകളായി നല്ല ബന്ധത്തിലല്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X