ഇങ്ങനേയും സാരിയുടുക്കാം! സോനത്തിന്റെ റിസപ്ഷനിൽ താരമായത് ഇവർ!! വീഡിയോ കാണാം...
പുതിയ മോഡൽ വസ്ത്രങ്ങളും സ്വർണ്ണാഭരണങ്ങളും പ്രദർശിപ്പിക്കാനുള്ള വേദി കൂടിയായിരുന്നു സോനത്തിന്റെ റിസപ്ഷൻ.
സോനം കപൂറിന്റെ വിവാഹം കേവലം ഒരു ബോളിവുഡ് വിവാഹം മാത്രമായിരുന്നില്ല. ഒരു വലിയ ഫാഷൻ ഷോയ്ക്ക് തന്നെ വിവാഹവേദി സാക്ഷ്യം വഹിച്ചിരുന്നു. ബോളിവുഡിലെ ഭൂരി ഭാഗം താരങ്ങളും സോനത്തിന്റേയും ആനന്ദ് അഹൂജയുടേയും സൽക്കാര ചടങ്ങിൽ പങ്കെടുത്തിയിരുന്നു. അവാർഡ് നൈറ്റുകളിൽ മാത്രമാണ് താരങ്ങളെ ഒരുമിച്ച് കാണുന്നത്. എന്നിരുന്നാലും ബോളിവുഡ് ഒന്നടങ്കം ഓരേ വേദിയിൽ പ്രത്യക്ഷപ്പെടാറില്ല. എന്നാൽ ആ മനോഹരമായ കാഴ്ചയ്ക്ക് കഴിഞ്ഞ ദിവസം ഹോട്ടൽ ലീല സാക്ഷ്യം വഹിച്ചത്.
ബോളിവുഡ് സിനിമകൾ പോലെ തന്നെ കളർ ഫുള്ളായിരുന്നു സോനത്തിന്റെ റിസപ്ഷനും. അതിമനോഹരമായിട്ടാണ് ഓരോ താരങ്ങളും അഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. എല്ലാവരും ഒര്രു നോക്കിയത് താരങ്ങളുടെ കോസ്റ്റൂമായിരുന്നു. പുതിയ മോഡൽ വസ്ത്രങ്ങളും സ്വർണ്ണാഭരണങ്ങളും പ്രദർശിപ്പിക്കാനുള്ള വേദി കൂടിയായിരുന്നു സോനത്തിന്റെ റിസപ്ഷൻ.

വ്യത്യസ്തമായ ലുക്കിൽ രേഖ
റിസപ്ഷനിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടി രേഖയായിരുന്നു. താരത്തിന്റെ ഗെറ്റപ്പ് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. സാധാരണ ഗതിയിൽ കാഞ്ചീപുരം സാരിയിൽ നിറയെ ആഭരണങ്ങളുമായിട്ടാണ് രേഖ പൊതു ചടങ്ങുകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ അത് ഇത്തവണയും തെറ്റിച്ചില്ല. പക്ഷെ ഫാഷനിൽ പുതിയ പരീക്ഷണവുമായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. എന്തായാലും താരത്തിന്റെ പുതിയ ഗെറ്റപ്പ് ബോളിവുഡിൽ ചർച്ച വിഷയമായിട്ടുണ്ട്.

സാരിയും പാന്റും
സാരിയും പാന്റു ചേർന്നുള്ള പുതിയൊരു കോമ്പിനേഷനാണ് രേഖ പരീക്ഷിച്ചത് ആദ്യം കാൻണുന്നവർക്ക് എന്താണ് സംഭവം എന്ന് മനസിലാകില്ല. സാരിയാണോ അതോ മറ്റേതെങ്കിലും വസ്ത്രമാണോ എന്ന് സംശയം തോന്നും. എഹ്കിലും സംഭവം ഗംഭീരമായിട്ടുണ്ട്. ഒരു വ്യത്യസ്തമായ വസ്ത്രമായികരുന്നും അത്. കൂടാതെ വസ്ത്രത്തിനും ചേരുന്ന ആഭരണങ്ങളുമാണ് രേഖ ധരിച്ചിരുന്നത്.

പട്ട് സാരിയിൽ തിളങ്ങി വിദ്യ
പാട്ടു സാരിയിൽ പ്രത്യക്ഷപ്പെടുന്ന ബോളിവുഡ് താരമാണ് വിദ്യ ബാലൻ. ഭൂരിഭാഗം പൊതുപരിപാടികളിൽ വിദ്യ പട്ടു സാരിയിലാണ് എത്താറുള്ളത്. നോനത്തിന്റെ വിവാഹ റിസപ്ഷനിലും വിദ്യ പട്ടു സാരിയിൽ അതിമനോഹരിയായിട്ടാണ് എത്തിയത്. വളരെ ലളിതമായ ലുക്കിലായിരുന്നു താരം . കാഞ്ചിപുരം സാരി ധരിച്ച് തലയിൽ പൂവ് ചൂട് വളരെ കുറച്ച് ആഭരണങ്ങൾ മാത്രമായിരുന്നു താരം ധരിച്ചിരുന്നത്. ഭർത്താവ് സിദ്ധാർഥ് റോയ് കപൂറിന്റെ ഒപ്പമായിരുന്നു.

മാറ്റമില്ലാതെ കജോൾ
ഇപ്പാഴും മാറ്റമില്ലാത്തത് കജോളിനു തന്നെയാണ്. അന്നത്തെ പോലെ തന്നെയാണ് താരം ഇന്നും. സോനത്തിന്റെ വിവാഹ സൽക്കാരത്തിൽ കജോളും തിളങ്ങിയിരുന്നു. സാരിയിലായിരുന്നു താരവും പ്രത്യക്ഷപ്പെട്ടത്. ഫാൻസി സാരിയിൽ വളരെ ലളിതമായി അണിഞ്ഞൊരുങ്ങിയാണ് കജോളെത്തിയത്. സുഹൃത്തും ഡിസൈനറുമായ മനീഷ് മൽഹോത്രയ്ക്കൊപ്പമാണ് ചാരം സൽക്കാര വേദിയിലെത്തിയത്.


Click it and Unblock the Notifications











