വേണ്ടി വന്നാൽ അവൾക്ക് വേണ്ടി ഞാൻ പോരാടും; നമ്മുടെ നിധിയാണവൾ; പ്രശ്നങ്ങൾക്കിടെ ചർച്ചയായി രേഖയുടെ വാക്കുകൾ
ഐശ്വര്യ റായുടെ കുടുംബ ജീവിതത്തെക്കുറിച്ച് സന്തോഷകരമല്ലാത്ത വാർത്തകളാണ് പുറത്ത് വരുന്നത്. ഭർത്താവ് അഭിഷേക് ബച്ചനുമായ് ഐശ്വര്യ അകന്നെന്ന അഭ്യൂഹം ശക്തമാണ്. മാസങ്ങളായി ഇതേക്കുറിച്ച് ബോളിവുഡിൽ സംസാരം നടക്കുന്നുണ്ട്. എന്നാൽ ഐശ്വര്യയോ അഭിഷേകോ ഇതേക്കുറിച്ച് പ്രതികരിച്ചില്ല. എന്താണ് ഇരുവർക്കുമിടയിൽ പ്രശ്നമായതെന്ന് വ്യക്തമല്ല. നടി നിമ്രത് കൗറുമായി അഭിഷേക് അടുത്തതാണ് അകൽച്ചയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ അഭിഷേകിനെ അടുത്തറിഞ്ഞവർ പറയുന്നത് പ്രകാരം ഈ വാദം തെറ്റാണ്.
അഭിഷേക് ബോളിവുഡിലെ നടൻമാർക്കിടയിലെ മാന്യനും നന്നായി പെരുമാറുന്ന വ്യക്തിയുമാണെന്ന് ആങ്കർ സിമി ഗരെവാൾ കഴിഞ്ഞ ദിവസം വ്യക്തമാക്കി. കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാൻ ഈ പരാമർശത്തെ അനുകൂലിക്കുകയും ചെയ്തു. ഐശ്വര്യയുടെ ലോകം തന്നെ ഇന്ന് മകൾ ആരാധ്യയാണ്. ആഗോള തലത്തിൽ അറിയപ്പെടുന്ന താരമായിരിക്കെയാണ് ഐശ്വര്യ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.

കുടുംബ ജീവിതത്തിന് വേണ്ടി പല അവസരങ്ങളും നടി വേണ്ടെന്ന് വെച്ചു. ഐശ്വര്യയുടെ കഴിവിനെയും സൗന്ദര്യത്തെയും ഏറെ ആരാധിച്ച നടിയാണ് രേഖ. ഇന്ത്യൻ സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനമുള്ള രേഖ എന്നും ഐശ്വര്യയെ പുകഴ്ത്തിക്കൊണ്ടേ പൊതുവേദികളിൽ സംസാരിച്ചിട്ടുള്ളൂ.
ഐശ്വര്യയുടെ കഴിവ് കാണാൻ ബോളിവുഡിന് കഴിയുന്നില്ലെന്ന് ഒരിക്കൽ രേഖ പറയുകയുണ്ടായി. ഞാൻ ആരാധിക്കുന്ന മോഡലുകളിൽ ഐശ്വര്യയാണ് ഏറ്റവും മികച്ചത്. അവൾ പ്ലാസ്റ്റിക് ആണെന്ന മീഡിയ വാദത്തെ ഞാൻ എതിർക്കുന്നു. വളരെ ഭാവുകത്വമുള്ളയാളാണ് ഐശ്വര്യ. ആവശ്യമെങ്കിൽ അവൾക്ക് വേണ്ടി കടുവയെ പോലെ ഞാൻ പോരാടും. കഴിവ് തെളിയിക്കാൻ ഐശ്വര്യ ഹോളിവുഡിൽ പോകേണ്ടതില്ല.

അവൾ നമ്മുടെ സ്വന്തമാണ്. ഐശ്വര്യയുടെ കഴിവ് പുറത്തെടുക്കാൻ പുറത്ത് നിന്നുള്ള ഇവർ ആരാണ്. അവൾ നമ്മുടെ നിധിയാണെന്നും അന്ന് രേഖ പറഞ്ഞു. ഐശ്വര്യ ഹോളിവുഡിൽ സിനിമകൾ ചെയ്ത സമയത്തായിരുന്നു ഈ പ്രസ്താവന. ഐശ്വര്യയുടെ 45ാം പിറന്നാൾ ദിനത്തിൽ നടിയെ പ്രശംസിച്ച് കൊണ്ട് രേഖ തുറന്ന കത്തെഴുതി. ഐശ്വര്യയുടെ അഭിനയത്തെയും സൗന്ദര്യത്തെയും സ്വഭാവ സവിശേഷതകളെയും കത്തിൽ പുകഴ്ത്തി.
ബച്ചൻ കുടുംബത്തിനൊപ്പം എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ വന്ന പേരാണ് രേഖയുടേത്. അമിതാഭ് ബച്ചനും രേഖയും തമ്മിൽ അടുപ്പമുണ്ടായിരുന്നെന്ന് ബോളിവുഡിൽ വർഷങ്ങളായുള്ള സംസാരമാണ്. ബച്ചൻ കുടുംബത്തിന് രേഖയുമായി വലിയ അടുപ്പം ഇന്നില്ലെങ്കിലും ഐശ്വര്യക്ക് അന്നും ഇന്നും രേഖ പ്രിയപ്പെട്ട ആളാണ്.
കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യയുടെ 51ാം പിറന്നാൾ. അഭിഷേക് ബച്ചനോ അമിതാഭ് ബച്ചനോ ഐശ്വര്യക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചില്ല. ഇത് ആരാധകർ ചർച്ചയാക്കി. ഗോസിപ്പുകൾ കടുത്തിട്ടും താര കുടുംബം പ്രതികരിക്കാത്തതെന്തെന്ന ചോദ്യം ആരാധകർക്കുണ്ട്. പൊന്നിയിൻ സെൽവൻ എന്ന സിനിമയിലാണ് ഐശ്വര്യയെ അവസാനമായി പ്രേക്ഷകർ കണ്ടത്. നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications