അമിതാഭ് ബച്ചന്‍ തന്റെ പ്രണയം അംഗീകരിക്കാത്തതിന് കാരണമുണ്ട്; കുടുംബത്തിന് വേണ്ടിയാണെന്ന് നടി രേഖ
ബിഗ് ബി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും മുന്‍നിര നടനാണ് അമിതാഭ് ബച്ചന്‍. രാജ്യത്തെ ഏറ്റവും പ്രശസ്ത താരകുടുംബവും അമിതാഭിന്റേതാണ്. നടി ജയ ബച്ചനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് പല നടിമാരുമായും പ്രണയത്തിലായിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നടി രേഖയുമായിട്ടുള്ള പ്രണയകഥയാണ് ഏറ്റവും കൂടുതല്‍ പ്രചരിച്ചിട്ടിള്ളത്.
1984 കളിലായിരുന്നു അമിതാഭ് ബച്ചന്റെയും രേഖയുടെയും പ്രണയകഥ ചര്‍ച്ചയാക്കപ്പെട്ടത്. അമിതാഭിനോട് പ്രണയം തോന്നിയിരുന്നെന്ന് പല അഭിമുഖങ്ങളിലും രേഖ തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും താരം അത് അംഗീകരിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അദ്ദേഹത്തെ പ്രൊപ്പോസ് ചെയ്‌തെങ്കിലും ത്‌നോടുള്ള ഇഷ്ടം അദ്ദേഹം തുറന്ന് പറയാത്തതിന് ചില കാരണങ്ങളുണ്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു.

വിവാഹിതനായത് കൊണ്ടും ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ടുമാണ് തന്നോടുള്ള ഇഷ്ടത്തെ കുറിച്ച് അമിതാഭ് ആരോടും പറയാതിരുന്നതെന്നാണ് രേഖ പറയുന്നത്. അദ്ദേഹം സ്വന്തം പ്രതിഛായ നശിക്കാതെ ഇരിക്കാനും മക്കളുടെയും കുടുംബത്തെയും സംരക്ഷിക്കുന്നതിന് വേണ്ടിയുമാണ് അങ്ങനെ ചെയ്തത്. അത് വളരെ മനോഹരമായ കാര്യമാണെന്ന് ഞാനും കരുതുന്നു. പൊതുജനങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല.
എനിക്ക് അദ്ദേഹത്തോടുള്ള പ്രണയത്തെ കുറിച്ചോ അദ്ദേഹം എന്നെ സ്‌നേഹിക്കുന്നത് എങ്ങനെയാണെന്നോ ഒന്നുമല്ല പൊതുജനത്തിന് അറിയേണ്ടതെന്നും രേഖ പറയുന്നു. മാത്രമല്ല തന്നെ സ്‌നേഹിക്കാത്ത ഒരാളുടെ പിന്നാലെയാണ് നടി രേഖ നടക്കുന്നതെന്ന് പറഞ്ഞ് ചിലരെന്നെ പരിഹസിച്ചിരുന്നു. ആളുകള്‍ എനിക്ക് അദ്ദേഹത്തോട് ഭ്രാന്താണെന്ന് ഇപ്പോഴും പറയാറുണ്ട്. ഒരു പക്ഷേ ആ സഹതാപത്തിന് ഞാന്‍ അര്‍ഹയായിരിക്കാം എന്നുമാണ് മുന്‍പ് അമിതാഭിനെ കുറിച്ച് രേഖ പറഞ്ഞത്.


Click it and Unblock the Notifications