»   » രേഖ പറഞ്ഞ നോ ആയിരുന്നു ശ്രീദേവിക്ക് അനുഗ്രഹമായി മാറിയത്, ബോളിവുഡിലെ അധികമാരും അറിയാത്ത കഥ ഇങ്ങനെ!

രേഖ പറഞ്ഞ നോ ആയിരുന്നു ശ്രീദേവിക്ക് അനുഗ്രഹമായി മാറിയത്, ബോളിവുഡിലെ അധികമാരും അറിയാത്ത കഥ ഇങ്ങനെ!

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ എക്കാലത്തെയും മികച്ച നായികമാരിലൊരാളാണ് രേഖ. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍. പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട് ഈ അഭിനേത്രിയോട്. അടുത്തിടെ അന്തരിച്ച രേഖയും ശ്രീദേവിയും ഒരേ സമയത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരറാണികളാണ്.

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനം വാനോളമുയര്‍ത്തിയ രണ്ട് അനുഗ്രഹീത കലാകാരികള്‍, ഒരേ സമയം സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങള്‍ തമ്മില്‍ മത്സരവും വെല്ലുവിളിയും ഉയര്‍ത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ താനൊരിക്കലും ശ്രീദേവിക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ലെന്ന് രേഖ പറയുന്നു. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സഹപ്രവര്‍ത്തകയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ രേഖ വെളിപ്പെടുത്തിയത്.

ശ്രീദേവിയെ ഓര്‍ക്കുമ്പോള്‍

ബോളിവുഡിലെ എവര്‍ഗ്രീന്‍ താരറാണികളിലൊരാളായിരുന്ന ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും സിനിമാലോകവും ആരാധകരും മുക്തരായി വരുന്നതേയുള്ളൂ. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു ശ്രീദേവി മരിച്ചത്.

ശ്രീദേവിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്

ഒരേ സമയത്ത് മുന്‍നിര അഭിനേത്രികളായി നിറഞ്ഞുനിന്നിരുന്നവരാണ് ശ്രീദേവിയും രേഖയും. ശ്രീദേവിക്ക് വേണ്ടി താന്‍ ഡബ്ബ് ചെയതിട്ടുണ്ടെന്ന് രേഖ പറയുന്നു.

ആഴത്തിലുള്ള അടുപ്പം

സിനിമയിലായാലും വ്യക്തി ജീവിതത്തിലായാലും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു ഇരുവരും. അതുകൊണ്ട് തന്നെ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം രേഖയ്ക്കും ഷോക്കാണ് നല്‍കിയത്.

തമിഴകത്തുനിന്നുമെത്തി

വൈജയന്തിമാലയ്ക്കും ഹേമമാലിനിക്കും ശേഷം ഹിന്ദി സിനിമയിലേക്കെത്തിയ തമിഴ് പുത്രിയാണ് ശ്രീദേവി. അഭിനയത്തിന്റെ കാര്യത്തില്‍ താന്‍ അവരുടെ അടുത്ത് പോലും എത്തിയെന്ന് കരുതുന്നില്ലെന്നും താരം പറയുന്നു.

നൃത്തം ചെയ്യാനുള്ള കഴിവ്

നൃത്തത്തിന്റെ കാര്യത്തിലുള്ള ശ്രീദേവിയുടെ താല്‍പര്യം തന്നെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് രേഖ വ്യക്തമാക്കുന്നു. ബോളിവുഡ് സിനിമയും ആരാധകരും ഒരുപോലെ സമ്മതിക്കുന്നൊരു കാര്യം കൂടിയാണിത്.

ആദ്യം പരിഗണിച്ചത് രേഖയെ

ശ്രീദേവിയെ താരമാക്കി മാറ്റിയ സിനിമയായിരുന്നു ഹിമ്മത്ത് വാല, ഈ സിനിമയിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് രേഖയെയായിരുന്നു. എന്നാല്‍ മറ്റൊരു സിനിമയില്‍ അഭിനയിക്കുന്നതിനാല്‍ രേഖയ്ക്ക് ഈ സിനിമ സ്വീകരിക്കാന്‍ കഴിയാതെ വരികയായിരുന്നു.

മിസ് യൂ എന്ന് ശ്രീദേവി പറഞ്ഞതും ബോണി കപൂര്‍ പറന്നെത്തി, അവസാന നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തല്‍!

ദുല്‍ഖര്‍ സല്‍മാനും താരജാഡയില്ലാത്ത താരപുത്രനാണ്, മമ്മൂട്ടിയുടെ ആശ്വാസം ഇങ്ങനയൊണ്!

മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തുമ്പോള്‍ അമാലും സുല്‍ഫത്തും ആര്‍ക്കൊപ്പമായിരിക്കും, കാണൂ!

English summary
Rekha’s ‘no’ led to Sridevi’s stardom.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam