പൊതുവേദിയില്‍ കെട്ടിപിടിച്ചും ഉമ്മ കൊടുത്തും നടിമാര്‍! ഐശ്വര്യയുടെയും രേഖയുടെയും സ്‌നേഹം ഇതാണ്!!
രണ്ട് കാലഘട്ടത്തിലായി ബോളിവുഡിലെ സൗന്ദര്യ റാണിമാരാണ് ഐശ്വര്യ റായിയും രേഖയും. അമിതാഭ് ബച്ചനും രേഖയും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നതോടെ പൊതുവേദിയില്‍ ബച്ചനോ ഭാര്യ ജയ ബച്ചനോ രേഖയോട് സംസാരിക്കാറില്ല. എന്നാല്‍ ഇതൊന്നും മരുമകള്‍ ഐശ്വര്യ റായിയ്ക്ക് ഇല്ല.
രേഖയെ കെട്ടിപിടിച്ചും ഉമ്മ കൊടുത്തും ക്യാമറയ്ക്ക് മുന്നിലെത്തിയ ഐശ്വര്യയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ വഴി ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. മുംബൈയില്‍ കൈഫി അസ്മിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രാഗ് ശായരിയുടെ പ്രീമിയറിന് എത്തിയതായിരുന്നു ഇരുവരും. പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം മടങ്ങവെയാണ് ഐശ്വര്യും രേഖയും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം ആരാധകര്‍ കണ്ടത്. കാറിനടുത്ത് വരെ രേഖയെ കൊണ്ട് ചെന്ന് ആക്കുകയും കെട്ടിപിടിച്ചും ഉമ്മ കൊടുത്തും യാത്ര അയച്ചിട്ടാണ് ഐശ്വര്യ പോയത്.

ഇരുവരും ഒന്നിച്ചെത്തിയത് പാപ്പരാസികള്‍ക്ക് ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയിരുന്നു. മാത്രമല്ല സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്ന വീഡിയോ അതിവേഗം തരംഗമാവുകയും ചെയ്തിരിക്കുകയാണ്. നേരത്തെ ഫെമിന മാഗസിനില്‍ ഐശ്വര്യയെ കുറിച്ച് രേഖ എഴുതിയ കത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യയോടുള്ള സ്‌നേഹവും കരുതലും വാത്സല്യവുമെല്ലാം പ്രകടമായ തുറന്ന കത്തായിരുന്നു രേഖ എഴുതിയത്.


Click it and Unblock the Notifications