താനുമായി ബന്ധമുണ്ടെന്ന് അമിതാഭ് ബച്ചന്‍ പറയാത്തതിന് കാരണമുണ്ട്! നടി രേഖയുടെ വാക്കുകള്‍ വീണ്ടും വൈറല്‍
ബോളിവുഡ് സിനിമയിലെ നിത്യഹരിത നായിക എന്ന വിശേഷണം സ്വന്തമാക്കിയ നടിയാണ് രേഖ. എഴുപതാം വയസ്സിലും മുന്‍നിര നടിമാരെ പോലും വെല്ലുന്ന സൗന്ദര്യമാണ് രേഖയെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്. ഒരു കാലത്ത് സൂപ്പര്‍താരങ്ങള്‍ മുതല്‍ യുവനടന്മാരുടെ വരെ ക്രഷ് ആയിരുന്നു രേഖ.
വിവാഹിതയായെങ്കിലും ഭര്‍ത്താവ് പെട്ടെന്ന് ആത്മഹത്യ ചെയ്തതോടെ രേഖ തനിച്ചായി. പിന്നീട് പലരുമായി പ്രണയത്തിലായെങ്കിലും രേഖ സിംഗിള്‍ ജീവിതമാണ് തിരഞ്ഞെടുത്തത്. എന്നാല്‍ എക്കാലവും ഹിന്ദി സിനിമാലോകത്ത് ചര്‍ച്ചയായി മാറിയ പ്രണയകഥയായിരുന്നു രേഖയും അമിതാഭ് ബച്ചനും തമ്മിലുണ്ടായിരുന്നത്.

അമിതാഭും രേഖയും തമ്മിലുണ്ടായിരുന്ന പ്രണയകഥ ഇപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട് എന്നതാണ് രസകരം. അമിതാഭ് ബച്ചന്‍ നടി ജയ ബച്ചനെ വിവാഹം കഴിച്ചതിന് ശേഷമായിരുന്നു രേഖയുമായി അടുപ്പത്തിലാവുന്നത്. ദോ അഞ്ജാനെ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് താരങ്ങള്‍ പ്രണയത്തിലാവുന്നത്. അമിതാഭിനോടുളള തന്റെ പ്രണയം രേഖ തുറന്ന് പറഞ്ഞെങ്കിലും നടന്‍ അതേക്കുറിച്ച് ഇപ്പോഴും മൗനം പാലിക്കുകയാണ്.
അടുത്തിടെ കപില്‍ ശര്‍മ്മയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ രേഖ പങ്കെടുത്തിരുന്നു. ഇതോടെ താരങ്ങളെ കുറിച്ചുള്ള പഴയ വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുകയാണ്. 1984ല്‍ ഫിലിംഫെയറുമായുള്ള അഭിമുഖത്തിലായിരുന്നു തന്റെ പ്രണയം അമിതാഭ് നിരസിക്കാനുണ്ടായ കാരണത്തെ പറ്റി രേഖ തുറന്ന് സംസാരിച്ചത്.
'എന്തുകൊണ്ട് അദ്ദേഹം ആ ബന്ധം അവസാനിപ്പിച്ചു എന്ന് ചോദിച്ചാല്‍ അത് സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാനും കുടുംബത്തെ സംരക്ഷിക്കാനും മക്കളെ സംരക്ഷിക്കാനുമാണ്. അത് മനോഹരമാണെന്ന് ഞാന്‍ കരുതുന്നു. പൊതുജനങ്ങള്‍ ഇതിനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ഞാന്‍ കാര്യമാക്കുന്നില്ല.
എനിക്ക് അവനോടുള്ള സ്‌നേഹം എന്താണെന്നും എങ്ങനെയാണെന്നും എന്തിനാണ് പൊതുജനം അറിയുന്നത്. ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ട്. അദ്ദേഹം എന്നെയും സ്‌നേഹിച്ചു. അത്രയേയുള്ളു. അതില്‍ മറ്റുള്ളവര്‍ എന്ത് വിചാരിച്ചാലും എനിക്ക് പ്രശ്‌നമില്ല. ഞാനത് കാര്യമാക്കുന്നുമില്ല.' രേഖ പറഞ്ഞു.

അമിതാഭിന്റെ ഭാര്യയും നടിയുമായ ജയ ബച്ചന്റെ വികാരം വൃണപ്പെടുത്തുന്ന തരത്തില്‍ താനൊന്നും ചെയ്തിട്ടില്ല. 'അദ്ദേഹം എന്നോട് സ്വകാര്യമായി അങ്ങനെ പ്രതികരിച്ചിരുന്നെങ്കില്‍ ഞാന്‍ വളരെ നിരാശപ്പെട്ട് പോകുമായിരുന്നു. എന്നാല്‍ അദ്ദേഹം എപ്പോഴെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ? പിന്നെ അദ്ദേഹം പരസ്യമായി കാര്യങ്ങള്‍ പറയാത്തത് ഞാന്‍ എന്തിന് ശ്രദ്ധിക്കണം?
ആളുകള്‍ എനിക്ക് ഭ്രാന്ത് ആണെന്നും ഞാന്‍ മണ്ടി ആണെന്നുമൊക്കെ പറയുന്നുണ്ടെന്ന് എനിക്കറിയാം. ഒരുപക്ഷേ ഞാന്‍ ആ സഹതാപം അര്‍ഹിക്കുന്നു. അയാള്‍ക്ക് 10 റോളിംഗ് അഫയേഴ്‌സ് ഉണ്ടെന്നല്ല! മിസ്റ്റര്‍ ബച്ചന്‍ ഇപ്പോഴും പഴയ രീതിയിലാണ്. അദ്ദേഹം ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല, പിന്നെ എന്തിനാണ് ഭാര്യയെ വേദനിപ്പിക്കുന്നത്? എന്നും രേഖ ചോദിക്കുന്നു.


Click it and Unblock the Notifications