രഹസ്യമായിട്ടുള്ള വിവാഹവും പ്രണയങ്ങളും; ബോളിവുഡ് സുന്ദരി രേഖയെ കുറിച്ചുള്ള കഥകള്‍ പുറത്ത്
സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് രേഖ. മുന്‍കാല നടന്‍ ജെമിനി ഗണേശന്റെയും പുഷ്‌വല്ലിയുടെയും മകളായ രേഖ തന്റെ 666-ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഇന്ന്. 1954 ഒക്ടോബര്‍ പത്തിനായിരുന്നു രേഖ ജനിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ നടിയ്ക്ക് ആശംസകളുമായി ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം എത്തി കൊണ്ടിരിക്കുകയാണ്.
പിറന്നാള്‍ ദിനത്തില്‍ നടി രേഖയെ കുറിച്ച് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുന്ന കാര്യം നടിയുടെ പ്രണയബന്ധങ്ങളാണ്. അതും ഇന്ന് ചര്‍ച്ചയായിരിക്കുകയാണ്. സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് ബോളിവുഡിലെ മുന്‍നിര നായകന്മാരുമായി രേഖ പ്രണയത്തിലായിരുന്നു. അതില്‍ പ്രധാനമായും ചര്‍ച്ചയായിട്ടുള്ളത് അമിതാഭ് ബച്ചനുമായിട്ടുള്ള പ്രണയമാണ്.

രേഖയുടെ ബയോഗ്രാഫി നേരത്തെ തയ്യാറാക്കിയിരുന്നു. അതിലെ രസകരമായ ചോദ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. നടന്‍ അമിതാഭ് ബച്ചനെ വിവാഹം കഴിച്ചിരുന്നോ എന്നാ ചോദ്യത്തിന് ഇല്ലെന്നായിരുന്നു രേഖയുടെ മറുപടി. ഞാനൊരിക്കലും സാധാരണക്കാരില്‍ മതിപ്പുളവാക്കിയിരുന്നില്ല. ഞാന്‍ മുന്‍പ് കണ്ടിട്ടില്ലാത്ത എന്തൊക്കെയോ ആയിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ലെന്നുള്ളത് വേദന നല്‍കുന്നതാണെന്നും നടി പറയുന്നു.
രേഖയുടെ ആദ്യ പ്രണയം സൂപ്പര്‍താരം ജിതേന്ദ്രയുമായിട്ടായിരുന്നു. ഇരുവരും തമ്മില്‍ ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ജിതേന്ദ്രയുടെ കാര്യം സീരിയസായി രേഖ കൊണ്ട് നടന്നെങ്കിലും അദ്ദേഹം ശോഭ കപൂറിനെ അതിന് മുന്‍പ് തന്നെ വിവാഹം കഴിച്ചിരുന്നു. രേഖയും ജിതേന്ദ്രയും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ നടി കുടുംബം തകര്‍ക്കുന്നവളാണെന്ന പ്രചരണങ്ങളും വന്നു. ഇതോടെ ആ ബന്ധം അവസാനിക്കുകയായിരുന്നു.

ശേഷം കിരണ്‍ കുമാറുമായി നടി പ്രണയത്തിലായി. പ്രശസ്ത നടന്‍ ജീവന്റെ മകനായിരുന്നു കിരണ്‍. വളരെ കുറച്ച് കാലം മാത്രമേ ഇരുവരും പ്രണയത്തിലായത്. അതിന് ശേഷം വേര്‍പിരിയുകയായിരുന്നു. കിരണുമായി വേര്‍പിരിഞ്ഞതിന് ശേഷം സംവിധായകന്‍ വിനോദ് മെഹ്‌റയുമായി ഇഷ്ടത്തിലായി. 1973 ല്‍ ഇരുവരും രഹസ്യമായ ചടങ്ങിലൂടെ വിവാഹിതരായെങ്കിലും പിന്നീട് വേര്‍പിരിഞ്ഞു.
1990 ല്‍ ഡല്‍ഹിയിലെ ഒരു വ്യവസായിയായ മുകേഷ് അഗര്‍വാളിനെ വിവാഹം ചെയ്‌തെങ്കിലും ഇദ്ദേഹം 1991 ല്‍ ആത്മഹത്യ ചെയ്തു. രേഖയുടെ ജീവിതത്തില്‍ പല പരാജയ ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം ചര്‍ച്ചയാകപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ രേഖ മുംബൈയില്‍ തന്റെ സെക്രട്ടറിയോടൊപ്പം താമസിക്കുകയാണ്.


Click it and Unblock the Notifications