സിന്ദൂരം തൊട്ട് അമിതാഭ് ബച്ചനും ജയക്കും മുന്നിൽ രേഖ; തിരികൊളുത്തിയത് വൻ വിവാദത്തിന്; നടി പ്രതികരിച്ചതിങ്ങനെ

ബോളിവുഡിൽ നടി രേഖ എന്നും ചർച്ചാ വിഷയമാണ്. അനശ്വര നായികയായി ആരാധകർ വാഴ്ത്തുന്ന രേഖയുടെ ജീവിതം സിനിമ പോലെ സംഭവബഹുലമായാണ് മുന്നോട്ട് പോയത്. അമിതാഭ് ബച്ചനും രേഖയും തമ്മിലുണ്ടായ പ്രണയ ബന്ധം സിനിമാക്കഥകളെ പോലും വെല്ലുന്നതാണ്. രേഖയുമായി പ്രണയത്തിലാണെന്ന് ഒരിക്കൽ പോലും അമിതാഭ് ബച്ചൻ തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ രേഖ പലപ്പോഴും ഇതിന്റെ സൂചനകൾ നൽകിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ രേഖയോടൊപ്പം അഭിനയിക്കേണ്ടെന്ന് അമിതാഭ് ബച്ചൻ തീരുമാനിച്ചു.

ഗോസിപ്പുകൾ കടുത്ത ഘട്ടത്തിലായിരുന്നു ഇങ്ങനെയൊരു തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം രേഖയുമായി ബന്ധമുണ്ടായിരുന്നെങ്കിലും ഇത് ജയ ബച്ചനുമായുള്ള വിവാഹ ജീവിതത്തെ ബാധിക്കരുതെന്ന് അമിതാഭ് ബച്ചന് നിർബന്ധമുണ്ടായിരുന്നു. താരത്തോടൊപ്പം ഒരു ഭാവി തനിക്ക് ഇല്ലെന്ന് വ്യക്തമായതോടെയാണ് രേഖ ബന്ധം ഉപേക്ഷിക്കുന്നത്. അമിതാഭുമായി കടുത്ത പ്രണയത്തിലായ കാലത്ത് രേഖ ചെയ്ത കാര്യമാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

Rekha  Amitabh Bachchan  Jaya

1980 ൽ റിഷി കപൂറും നീതു സിം​ഗും വിവാഹിതരായി. ബോളിവുഡിലെ നിരവധി പ്രമുഖർ ഈ വിവാഹ ചടങ്ങിൽ പങ്കെടുത്തു. രേഖയും ചടങ്ങിൽ അതിഥിയായെത്തിയിരുന്നു. നെറ്റിയിൽ സിന്ദൂരം ചാർത്തിയാണ് രേഖ എത്തിയത്. അവിവാഹിതയായ രേഖ സിന്ദൂരം തൊട്ട് ചടങ്ങിനെത്തിയത് ഏവരെയും അമ്പരപ്പിച്ചു. അന്ന് ചടങ്ങിന് അമിതാഭ് ബച്ചനും ജയ ബച്ചനും ചടങ്ങിനെത്തിയിട്ടുണ്ട്.

സിന്ദൂരം ധരിച്ചെത്തിയ രേഖയുടെ ചിത്രങ്ങൾ ഫോട്ടോ​ഗ്രാഫർമാർ പകർത്തി. ഇത് വലിയ തോതിൽ ചർച്ചയായി. രേഖയും ബച്ചനും രഹസ്യമായി വിവാഹം ചെയ്തെന്ന് വരെ ​ഗോസിപ്പ് വന്നു. എന്നാൽ രേഖ സിന്ദൂരം ധരിച്ചതിന് പറഞ്ഞത് മറ്റൊരു കാരണമാണ്. സിന്ദൂരം തനിച്ച് ചേരുന്നതിനാൽ ധരിച്ചതാണെന്ന് രേഖ വ്യക്തമാക്കി. എന്നാൽ ഇതുകൊണ്ടൊന്നും ​ഗോസിപ്പുകൾ അവസാനിച്ചില്ല. റിപ്പോർട്ടുകൾ പ്രകാരം ഈ സംഭവത്തിന് ശേഷമാണ് രേഖയ്ക്കൊപ്പം അഭിനയിക്കരുതെന്ന് ജയ ബച്ചൻ അമിതാഭ് ബച്ചനോട് ആവശ്യപ്പെട്ടത്.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X