2014 ബോളിവുഡിനെ ഞെട്ടിച്ച ചിത്രങ്ങള്‍
ആയിരം വാക്കുകള്‍ക്ക് സമമാണ് ഒരു ഫോട്ടോ എന്നല്ലേ. അങ്ങനെ പോയ വര്‍ഷം ബോളിവുഡിനെ ഇളക്കി മറിച്ച ചില ഫോട്ടോകള്‍ക്കും ആയിരം വാക്കുകള്‍ക്കപ്പുറമുള്ള കഥകള്‍ പറയാനുണ്ടായിരുന്നു. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, സൗന്ദര്യത്തിന്റെ.... അങ്ങനെ ഒത്തിരി. അതില്‍ ചില ചിത്രങ്ങളിതാ ഇവിടെ...

2014 ബോളിവുഡിനെ ഞെട്ടിച്ച ചിത്രങ്ങള്‍
പ്രസവത്തോടെ തടിച്ച ഐശ്വര്യ റായി വീണ്ടും സൗന്ദര്യം തിരിച്ചെടുക്കുമോ എന്ന കാര്യത്തില്‍ ആരാധകര്‍ സംശയിച്ചു നില്‍ക്കുമ്പോഴാണ് കാന്‍ ചലച്ചിത്ര മേളയില്‍ ഐശ്വര്യ എത്തിയത്. പ്രസവാനന്തരം തടികൂടിയെന്ന പറച്ചിലുകള്‍ക്കിടയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ ആഷ് എത്തിയ ചിത്രമാണ് ഇത്.

2014 ബോളിവുഡിനെ ഞെട്ടിച്ച ചിത്രങ്ങള്‍
കേരളത്തിലെ ചുംബന സമരം ബിഗ് ബിയും ഭാര്യയും ഏറ്റെടുത്തതാണെന്ന് തെറ്റിദ്ധരിക്കരുത്. എന്നാലും ഏറെ കുറേ അങ്ങനെയാണ്. ജനുവരിയില്‍ ഒരു പൊതുവേദിയിലാണ് അമിതാബ് ബച്ചന്റെയും ജയാ ബച്ചന്റെയും ഈ ലിപ് ലോക്ക്

2014 ബോളിവുഡിനെ ഞെട്ടിച്ച ചിത്രങ്ങള്‍
അമീര്‍ ഖാന്റെ ഈ ചിത്രത്തെ ചൊല്ലിയുള്ള വിവാദം ഇനിയും തീര്‍ന്നിട്ടില്ല. ഇന്ന് ബോക്‌സോഫീസില്‍ തകര്‍ത്തോടുന്ന പികെ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്.

2014 ബോളിവുഡിനെ ഞെട്ടിച്ച ചിത്രങ്ങള്‍
ഇതൊരു സൗഹൃദത്തിന്റെ ചിത്രമാണ്. ബോളിവുഡിലെ ബദ്ധശത്രുക്കളെന്നു പറയുന്ന ഷാരൂഖ് ഖാനും ആമീര്‍ ഖാനും ബാബ സിദ്ദിഖിന്റെ ഇഫ്താര്‍ പാര്‍ട്ടിയില്‍ എത്തിയപ്പോള്‍ എടുത്ത ഫോട്ടോ

2014 ബോളിവുഡിനെ ഞെട്ടിച്ച ചിത്രങ്ങള്‍
വളരെ ആര്‍ഭാടമാക്കി നടത്തിയ വിവാഹമായിരുന്നു ഖാന്‍ സഹോദരന്മാരുടെ സഹോദരി അര്‍പിതയുടെ വിവാഹം. പക്ഷെ ആര്‍ഭാടങ്ങളോടെ എടുത്ത വിവാഹ ഫോട്ടോയെക്കാന്‍ ശ്രദ്ധിക്കപ്പെട്ടതും വൈറലായതും ഈ ഒരു ചിത്രമാണ്. വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ അര്‍പിതയെ ചുംബിയ്ക്കുന്ന ഷാരൂഖും സല്‍മാനും.

2014 ബോളിവുഡിനെ ഞെട്ടിച്ച ചിത്രങ്ങള്‍
ഷാരൂഖാന്റെ ഏറ്റവും ഇളയ കുട്ടി അബ്‌റാമിന്റെ ഫോട്ടോ. ആദ്യമായി മകന്റെ ഫോട്ടോ ഷാരൂഖ് ആരാധകരെ കാണിച്ചത് കഴിഞ്ഞ പെരുന്നാള്‍ ദിനത്തിലാണ്.

2014 ബോളിവുഡിനെ ഞെട്ടിച്ച ചിത്രങ്ങള്‍
പ്രണയ ഗോസിപ്പുകളെല്ലാം നിഷേധിച്ച് അനുഷ്‌കയും വീരാടും നാട് ചുറ്റുന്ന ചിത്രം. ഓക്ലാന്റില്‍ ഇരുവരും കൈ കോര്‍ത്ത് പിടിച്ച് നടക്കുന്ന ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.


Click it and Unblock the Notifications