»   » മല്ലികയുടെ എലിജിബിള്‍ ബാച്ചിലര്‍ നരേന്ദ്രമോഡി

മല്ലികയുടെ എലിജിബിള്‍ ബാച്ചിലര്‍ നരേന്ദ്രമോഡി

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഇന്ത്യയിലെ ഏറ്റവും അഭികാമ്യനായ അവിവാഹിതന്‍ ആരാണ്. വിരാട് കോലി എന്നോ മറ്റോ പറയാനാണ് ഉദ്ദേശമെങ്കില്‍ ഒരു നിമിഷം വെയ്റ്റ് ചെയ്യൂ. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ് ഇന്ത്യയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലര്‍ എന്നാണ് ബോളിവുഡ് ഗ്ലാമര്‍ താരം മല്ലിക ഷെരാവത്തിന്റെ അഭിപ്രായം.

ലൈഫ് ഓക്കെ ചാനലിന്റെ ദി ബാച്ചിലറേറ്റ് ഇന്ത്യ -മേരേ ഖയലോന്‍ കി മല്ലിക എന്ന ടി വി റിയാലിറ്റി ഷോ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മല്ലികയിപ്പോള്‍. ദി ബാച്ച്‌ലര്‍ എന്ന അമേരിക്കന്‍ റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ഇത്. വെറുതെ പറയുകയല്ല, 62 കാരനായ നരേന്ദ്ര മോഡിയെ ഒന്നാമതെത്തിക്കാന്‍ കുറ കാരണങ്ങളും ഉണ്ടെന്നാണ് മല്ലിക ഷെരാവത് പറയുന്നത്.

mallika sherawat

അദ്ദേഹം വളരെ സ്മാര്‍ട്ടാണ്. പുരോഗമന ചിന്താഗതിക്കാരനാണ്. പോരാത്തതിന് എന്നെപ്പോലെ തന്നെ, തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത് - മല്ലിക പറയുന്നു. റിയാലിറ്റി ഷോ ട്രെയിലര്‍ പ്രൊമോയിലാണ് 36 കാരിയായ മല്ലിക ഷെരാവത് മനസ്സുതുറന്നത്.

പ്രശസ്ത ടി വി താരം രോഹിത് റോയിയാണ് പരിപാടിയുടെ അവതാരകന്‍. അതിഥിതാരമായി ഇന്തോ കനേഡിയന്‍ പോണ്‍ താരം കം ബോളിവുഡ് ഐറ്റം ഗേളായ സണ്ണി ലിയോണ്‍ കൂടി റിയാലിറ്റി ഷോയില്‍ എത്തുന്നുണ്ട്. മല്ലിക ഷെരാവത്തിന്റെ സഹായി റോളിലാവും സണ്ണി ലിയോണ്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. റിയാലിറ്റി ഷോയ്ക്കായി മല്ലിക ഷൂട്ടിംഗ് നേരത്തെത്തന്നെ തുടങ്ങിയിരുന്നു.

English summary
Gujarat CM Narendra Modi is the most eligible bachelor in the country, according to Bollywood actress Mallika Sherawat,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam