twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വർഷങ്ങളോളം അധ്വാനിച്ച സിനിമ; പരാജയത്തിൽ ആമിർ തകർന്ന അവസ്ഥയിലെന്ന് റിപ്പോർട്ടുകൾ

    |

    വൻ പ്രതീക്ഷകളോടെ തിയറ്ററിലിങ്ങിയ സിനിമയായിരുന്നു ആമിർ ഖാൻ നായകനായ ലാൽ സിം​ഗ് ഛദ്ദ. ഹോളിവു‍ഡ് ക്ലാസിക് ആയ ഫോറസ്റ്റ് ​ഗംപിന്റെ ഹിന്ദി റീമേക്ക്, സൂപ്പർ സ്റ്റാർ ആമിർ ഖാൻ ഒരിടവേളയ്ക്ക് ശേഷം ചെയ്യുന്ന സിനിമ തുടങ്ങിയ പല കാരണങ്ങൾ ഈ പ്രതീക്ഷയ്ക്കുണ്ടായിരുന്നു.

    എന്നാൽ പ്രേക്ഷകരിൽ നിന്നും അത്ര മികച്ച പ്രതികരണമല്ല ലാൽ സിം​ഗ് ഛദ്ദയ്ക്ക് ലഭിക്കുന്നത്. റിലീസായി നാല് ദിവസത്തിനുള്ളിൽ ചിത്രത്തിന് ലഭിച്ചത് ആകെ 37. 96 കോടി രൂപ മാത്രമാണ്.

    ആമിറിന്റെ മുൻ സിനിമകളെ അപേക്ഷിച്ച് ഈ കലക്ഷൻ വളരെ കുറവാണ്. ബഹിഷ്കരണ ആഹ്വാനങ്ങളും സിനിമയുടെ പാളിച്ചകളുമാണ് ഈ പരാജയത്തിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫോറസ്റ്റ് ​ഗംപിന്റെ ഹിന്ദി പതിപ്പ് എന്നതിനപ്പുറം മറ്റൊന്നും സിനിമ വാ​ഗ്ദാനം ചെയ്യുന്നില്ലെന്നും ആമിർ ചിത്രത്തിൽ നിന്നു പ്രതീക്ഷിക്കുന്ന ഘടകങ്ങൾ സിനിമയിലില്ലെന്നുമാണ് ഒരു വിഭാ​ഗം പ്രേക്ഷകർ പറയുന്നത്. അതേസമയം നല്ല സിനിമയാണ് ലാൽ സിം​ഗ് ഛദ്ദ എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

    aamir

    ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിൽ ആമിറിന് കടുത്ത വിഷമമുണ്ടെന്നാണ് ബി ടൗൺ മാധ്യമങ്ങളിലെ റിപ്പോർട്ട്. പത്ത് വർഷത്തോളം ഈ സിനിമയ്ക്ക് വേണ്ടി ആമിർ സമയം ചെലഴിച്ചിട്ടുണ്ട്. ഏറെ പണിപ്പെട്ടാണ് ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. പിന്നീട് ഇന്ത്യൻ പശ്ചാത്തലത്തിനനുസരിച്ച് സിനിമയുടെ കഥയെ പരുവപ്പെടുത്തേണ്ടിയും വന്നു. നാല് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആമിർ ഖാന്റെ ഒരു സിനിമ റിലീസ് ആയത്. തിരിച്ചു വരവ് ​ഗംഭീരമാക്കണമെന്ന നടന്റെ ആ​ഗ്രഹമാണ് തകർന്നത്.

    പികെ, സീക്രട്ട് സൂപ്പർ സ്റ്റാർ, ദം​ഗൽ തുടങ്ങിയ സിനിമകൾ ഉണ്ടാക്കിയ ആരവങ്ങൾ ഒന്നും ലാൽ സിം​ഗ് ഛദ്ദയ്ക്കുണ്ടാക്കാൻ കഴിഞ്ഞില്ല. മറുവശത്താണെങ്കിൽ സിനിമ ഇന്ത്യൻ സൈന്യത്തെ അപമാനിച്ചെന്ന കേസുൾപ്പെടെയുള്ള വിവാദങ്ങളും. ഫോറസ്റ്റ് ​ഗംപിന്റെ ഏറ്റവും മികച്ച പതിപ്പ് സാധ്യമാക്കാൻ ആമിർ കഠിനമായി പരിശ്രമിച്ചു. ഈ തിരസ്കരണം അദ്ദേഹത്തെ വല്ലാതെ ബാധിച്ചു, ബോളിവുഡ് ഹം​ഗാമയുടെ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ.

    laal singh chaddha

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

    സിനിമയ്ക്കെതിരെയുള്ള ബഹിഷ്കരണ ആഹ്വാനങ്ങളും തിയറ്ററിലെ തണുത്ത പ്രതികരണവും കണ്ട് ആമിർ നേരത്തെ ആരും സിനിമ ബഹിഷ്കരിക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. സിനിമയിലെ നായിക കരീന കപൂറും ഇതാവർത്തിച്ചിരുന്നു. ഇരുവരെയും കൂടാതെ മോണ സിം​ഗ്, നാ​ഗ ചൈതന്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. നാ​ഗചൈതന്യയുടെ ആദ്യ ബോളിവുഡ് സിനിമയുമായിരുന്നു ലാൽ സിം​ഗ് ഛദ്ദ. 180 കോടി ബജറ്റിൽ നിർമ്മിച്ച സിനിമയാണ് ലാൽ സിം​ഗ് ഛദ്ദ.

    Read more about: aamir khan
    English summary
    report says laal singh chaddha's failure hit very hard on aamir khan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X