For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബം സബയെ സ്നേഹിച്ച് തുടങ്ങി, ഹൃത്വിക്കിനും മക്കൾക്കുമൊപ്പം ജീവിതം തുടങ്ങാനൊരുങ്ങി നടി, വിവാഹം ഈ വർഷം!

  |

  ഹൃത്വിക്ക് റോഷനോളം സ്ത്രീകൾ ആരാധകരായിട്ടുള്ള മറ്റൊരു ബോളിവുഡ് നടൻ ഉണ്ടോയെന്നത് സംശയമാണ്. തൊണ്ണൂറുകളിൽ സിനിമ ആസ്വദിച്ചിരുന്നവരുടെയെല്ലാം ഹൃദയം കവർന്നിരുന്ന നായക നടൻ ഹൃത്വിക്കായിരുന്നു. ഇപ്പോഴും ഹൃത്വിക്കിന് മേൽ ക്രഷുള്ള പെൺപിള്ളേർ കേരളത്തിലുണ്ട്.

  വയസ് അമ്പതിനോട് അടുത്തിട്ടും ഹൃത്വിക്കിന്റെ ഭം​ഗി കൂടി വരുന്നതല്ലാതെ കുറയുന്നില്ല. ആദ്യ ഭാര്യ സുസാനയുമായി പിരിഞ്ഞശേഷം ഹൃത്വിക്ക് നടിയും ​ഗായികയുമെല്ലാമായ സബ ആസാദുമായി പ്രണയത്തിലാണ്.

  Also Read: സോമന്‍ രാത്രി രണ്ട് മണിയ്ക്കിരുന്ന് മദ്യപിക്കും; മദ്യം കിട്ടാതെ വാശിപ്പിടിച്ചിരുന്ന ആളാണ് നരേന്ദ്ര പ്രസാദും

  ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ തരംഗമാണ്. സുശാന്ത് സിങ് ചിത്രമായ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയിലൂടെ ശ്രദ്ധേയായ നടിയാണ് സബ ആസാദ്. ദിൽ കബഡിയെന്ന ചിത്രത്തിലും സബ വേഷമിട്ടിട്ടുണ്ട്.

  ഹൃത്വിക്കും സബയും സുഹൃത്തുക്കളാണെന്നും ഇരുവരും ഒന്നിച്ച് സമയം ചെലവിടാറുണ്ടെന്നും സിനിമാ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്‍തിരുന്നു അതിന് ശേഷമാണ് ഇരുവരേയും ചേർത്തുള്ള ​ഗോസിപ്പുകൾ ശക്തമായി വരാൻ തുടങ്ങിയത്.

  പിന്നീട് ഇരുവരും എപ്പോഴും പാപ്പരാസികൾക്ക് മുന്നിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാനും തുടങ്ങി. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം പരസ്യപ്പെടുത്തുകയാണെന്നത് ആരാധകർക്കും മനസിലായത്. മുപ്പത്തിയേഴ് വയസാണ് സബയുടെ പ്രായം.

  സൂസാന്നയും ഇപ്പോൾ‌ പ്രണയത്തിലാണ്. പക്ഷെ രണ്ട് ആൺമക്കളുടേയും കാര്യങ്ങൾക്ക് വേണ്ടിയും അവരുടെ സന്തോഷത്തിന് വേണ്ടിയും സുസാന്നയും ഹൃത്വിക്ക് റോഷനും ഒരുമിച്ച് യാത്രകൾ പോവുകയും ഒന്നിച്ച് കൂടുകയും ചെയ്യാറുണ്ട്.

  സൂസാനയുമായുള്ള ബന്ധം 2014ലാണ് ഹൃത്വിക്ക് റോഷൻ അവസാനിപ്പിച്ചത്. ഒരു വർഷത്തിലേറെയായി ഹൃത്വിക്കും സബയും ഡേറ്റിങിലാണ്. ഇപ്പോൾ ഹൃത്വിക്കും സബയും തങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.

  ബോളിവുഡ് ലൈഫിന്റെ റിപ്പോർട്ട് അനുസരിച്ച് ഹൃത്വിക്-സബ വിവാഹം ഈ വർഷം അവസാനം ഉണ്ടാകും. അതേസമയം ഹൃത്വിക്ക് സബയുമായി പ്രണയത്തിലായത് തുടക്കത്തിൽ നടന്റെ കുടുംബത്തിന് തൃപ്തിയുള്ള കാര്യമായിരുന്നില്ല.

  Also Read: ഇതെന്ത് മറിമായം, ഈ ആളനക്കം പതിവില്ലല്ലോ?; ബാലയ്യയുടെ ആരാധകർക്ക് വരെ അമ്പരപ്പ്

  എന്നാൽ ഇപ്പോൾ ഹൃത്വിക്കിന്റെ കുടുംബം സബയുമായുള്ള വിവാഹത്തിന് പച്ചക്കൊടി കാണിച്ചതിനാലാണ് വിവാഹം ഈ വർഷം നടത്താൻ തീരുമാനിച്ചത്.

  ആർഭാടങ്ങൾ ഒഴിവാക്കി അടുത്ത കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും മാത്രം പങ്കെടുപ്പിച്ചുള്ള ചടങ്ങ് മാത്രമായിട്ടായിരിക്കും വിവാഹം നടത്തുകയെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ഹൃത്വികും സബയും വിവാഹ വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

  ഹൃത്വിക്കിന്റെ മക്കളുമായും സബയ്ക്ക് ഇപ്പോൾ നല്ല സൗഹൃദമുണ്ട്. സൂസാന്നയുമായി പിരിഞ്ഞശേഷം രണ്ട് ആൺമക്കളും ഹൃത്വിക്കിനൊപ്പമാണ് താമസം. ഇത്തവണത്തെ ക്രിസ്മസ് ഹൃത്വിക്കും സബയും മക്കളും ആഘോഷിച്ചത് സ്വിറ്റ്സർലന്റിലാണ്.

  ഹൃത്വിക്കിന്റെ കസിനും കാർത്തിക്ക് ആര്യന്റെ കാമുകിയെന്ന് പറയപ്പെടുന്നതുമായ പഷ്മിന റോഷനും സ്വിറ്റ്സർലന്റിൽ ക്രിസ്മസ് സെലിബ്രേഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അടുത്തിടെയാണ് ഹൃത്വിക്ക് സബയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം ആദ്യമായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

  ഫൈറ്റർ എന്ന സിനിമയാണ് ഹൃത്വിക് റോഷന്റേതായി ഇനി റീലീസ് ചെയ്യാനുള്ളത്. ദീപിക പദുക്കോണാണ് ഫൈറ്റർ എന്ന ചിത്രത്തിൽ നായികയാകുന്നത്. ഹൃത്വിക് റോഷനും ദീപികയും ഇതാദ്യമായിട്ടാണ് ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. സിദ്ധാർഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നിൽക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും ഫൈറ്റർ എന്നാണ് ചലച്ചിത്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ഹ‍ൃത്വിക്ക് റോഷൻ സിനിമ വിക്രം വേദയാണ്.

  ചിത്രത്തിൽ സെയ്ഫ് അലി ഖാനായിരുന്നു മറ്റൊരു പ്ര​ധാന വേഷം ചെയ്തത്. രാധിക ആപ്തെയായിരുന്നു ചിത്രത്തിൽ നായിക. സബ ആസാദ് അടുത്തിടെ റോക്കറ്റ് ബോയ്സ് സീസൺ രണ്ടിന്റെ ഷൂട്ടിങ് പൂർത്തിയാക്കി.

  Read more about: hrithik roshan
  English summary
  Report Says With Family Approval Hrithik Roshan And Saba Azad Will Get Married This Year-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X