രേവതി വീണ്ടും ബോളിവുഡിലേയ്ക്ക്

കരിയറിന്റെ ഒരു ഘട്ടത്തില്‍ ബഹുമുഖ പ്രതിഭയായ രേവതി ചലച്ചിത്ര സംവിധാനത്തിലേയ്ക്കും രചനയിലേയ്ക്കുമെല്ലാം തിരിഞ്ഞു. മലയാളത്തില്‍ ഇതേവരെ ഒരു ചിത്രം സംവിധാനം ചെയ്തിട്ടില്ലെങ്കിലും രേവതിയെന്ന സംവിധായക ഇന്ത്യയിലെ നല്ല സിനിമയുടെ പ്രേക്ഷകര്‍ക്കെല്ലാം സുപരിചിതയാണ്. അടുത്തിടെ ഹിന്ദിയില്‍ രേവതിയൊരു ചിത്രം സംവിധാനം ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കല്‍ക്കി കൊച്‌ലിനെ നായികയാക്കിയാണ് രേവതി ചിത്രം പിടിക്കാന്‍ പോകുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ രേവതി പറയുന്നത് ഈ വാര്‍ത്തയില്‍ കഴമ്പില്ലെന്നാണ്, മാത്രമല്ല അതിനൊപ്പം മറ്റൊരു ന്യൂസ് കൂടി താരം പുറത്തുവിടുകയും ചെയ്തു. താന്‍ വീണ്ടും ബോളിവുഡില്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ് താരം പറയുന്നത്. സോനാലി ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രേവതി അഭിനയിക്കുന്നത്.
മിത്ര് മൈ ഫ്രണ്ട്, ഫിര്‍ മിലേംഗെ തുടങ്ങിയ രേവതി സംവിധാനം ചെയ്ത ചിത്രങ്ങള്‍ നല്ല അഭിപ്രായങ്ങള്‍ നേടിയിരുന്നു. മിത്ര് മികച്ച ഇംഗ്ലീഷ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ദേശീയ പുരസ്‌കാരം നേടുകയുംചെയ്തിരുന്നു. അടുത്തിടെ മോളി ആന്റി റോക്‌സ് എന്ന മലയാളചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച രേവതി വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. യാതൊരു കടുംപിടുംത്തങ്ങളുമില്ലാതെ നല്ല സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന രേവതിയുടെ അടുത്ത ബോളിവുഡ് ചിത്രം അങ്ങനെയിരിക്കുമെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications