വിവാഹത്തെ കുറിച്ച് ദീപിക ചിന്തിച്ചത് അന്ന്,തനിക്ക് നല്‍കിയ വാഗ്ദാനം വെളിപ്പെടുത്തി സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍
രണ്‍ബീര്‍ കപൂര്‍-ദീപികാ പദുകോണ്‍ കൂട്ടുകെട്ടില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രമായിരുന്നു യേ ജവാനി ഹേ ദിവാനി. അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. രണ്‍ബീറിനും ദീപികയ്ക്കുമൊപ്പം ആദിത്യ റോയ് കപൂര്‍, കല്‍ക്കി കൊച്ച്‌ലിന്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു ഇത്. അതേസമയം യേ ജവാനി ഹേ ദിവാനി പുറത്തിറങ്ങി എട്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഈ അവസരത്തില്‍ ദീപികയെ കുറിച്ച് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ വിഷാല്‍ പഞ്ചാബി പറഞ്ഞൊരു കാര്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

യേ ജവാനി ഹേ ദിവാനി സിനിമയില്‍ കല്‍ക്കി കൊച്ച്‌ലിന്റെ വിവാഹരംഗം ചിത്രീകരിക്കുന്നതിനിടെ ദീപിക തനിക്ക് ഒരു ഉറപ്പ് നല്‍കിയതായി വിശാല്‍ പറയുന്നു. അന്ന് ദീപിക നല്‍കിയ ഉറപ്പ് അവള്‍ പിന്നീട് പാലിച്ചെന്നും ഫോട്ടോഗ്രാഫര്‍ പറഞ്ഞു. തന്‌റെ കല്യാണം നിങ്ങള്‍ക്ക് ചിത്രീകരിക്കാമെന്ന വാഗ്ദാനമാണ് ദീപിക നല്‍കിയത്. സിനിമ കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ഇറ്റലിയില്‍ നടന്ന ദീപികയുടെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹം ചിത്രീകരിച്ചത് താനായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു.
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി, ചിത്രങ്ങള്‍ കാണാം
Recommended Video
വിശാലിന്‌റെ പേജിന്‌റെ ഇന്‍സ്റ്റ സ്‌റ്റോറിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. "നിങ്ങള്‍ക്കറിയാമോ?, യേ ജവാനി ഹേ ദീവാനി ചിത്രീകരിക്കുന്ന സമയം, ദിപീക വിശാലിനോട് നിങ്ങള്‍ക്ക് എന്റെ വിവാഹം ചിത്രീകരിക്കാം എന്ന വാഗ്ദാനം കൊടുത്തു. അഞ്ച് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ ആ മനോഹരമായ വിവാഹം ചിത്രീകരിച്ചു. ദീപികയുടെയും രണ്‍വീറിന്‌റെയും വിവാഹ ചിത്രത്തോടൊപ്പമാണ് വിശാലിന്‌റെ ടീം ഇക്കാര്യം വെളിപ്പെടുത്തിയത്.


Click it and Unblock the Notifications