ഡ്രൈവറെ മഴയിൽ നിർത്തി കുട വാങ്ങി ഹൃത്വിക് റോഷൻ്റെ മുൻഭാര്യ; ഇത്രയ്ക്ക് അഹങ്കാരം പാടില്ലെന്ന് സോഷ്യൽ മീഡിയയും
ഇന്ത്യയിലെ ഏറ്റവും മികച്ച താരദമ്പതിമാരായി അറിയപ്പെടുന്നവരാണ് ഹൃത്വിക് റോഷനും സുസന്നൈ ഖാനും. വേര്‍പിരിഞ്ഞെങ്കിലും ദാമ്പത്യ ജീവിതത്തോട് സത്യസന്ധത പുലര്‍ത്താന്‍ ഇരുവര്‍ക്കും സാധിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് കാണാനും താമസിക്കാനുമൊക്കെ ഇരുവരും തയ്യാറാവുന്നത് പതിവാണ്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജുകളില്‍ സുസന്നൈയെ വിമര്‍ശിക്കുകയാണ് പലരും. അടുത്തിടെ താരം ഒരു കാറില്‍ വന്നിറങ്ങുന്നതും നടന്ന് പോവുന്നതുമായ വീഡിയോ വൈറലായിരുന്നു. പെരുമഴയത്ത് വന്നിറങ്ങുന്ന സുസൈന്നയ്ക്ക് ഡ്രൈവര്‍ കുട പിടിച്ച് കൊടുക്കുന്നു. ശേഷം നടന്ന് വന്ന് കുട പുറത്ത് വെച്ച് താരപത്‌നി അകത്തേക്ക് കയറി പോകുന്നു.

ജാക്കറ്റും പാന്റുമായിരുന്നു സുസന്നൈയുടെ വേഷം. കൈയില്‍ ലെദര്‍ ബാഗും പിടിച്ചിരുന്നു. ആഡംബര കാറില്‍ വന്നിറങ്ങിയ നടിയുടെ ഹെയര്‍സ്റ്റൈലിനെയും ചിലര്‍ വിമര്‍ശിച്ചു. അതേ സമയം പെരും മഴയത്ത് കുട പിടിച്ച് കൊടുത്ത ഡ്രൈവറെ മഴയില്‍ നിര്‍ത്തി ആ കുടയും വാങ്ങിയാണ് സുസന്നൈ അകത്തേക്ക് കയറി പോകുന്നത്. ഡ്രൈവറും ഒരു മനുഷ്യനാണെന്നും അദ്ദേഹത്തെ കൂടി പരിഗണിക്കാമായിരുന്നു എന്നുമാണ് പലരും സുസന്നൈയോട് പറയുന്നത്.
മാസ്ക് ധരിച്ച് പുറത്തേക്ക് ഇറങ്ങിയ നടി ചിത്രംഗത സിംഗിൻ്റെ ചിത്രങ്ങൾ വൈറലാവുന്നു
Recommended Video
അതിനൊപ്പം സുസന്നൈ മാസ്‌ക് ധരിക്കാതെ വരുന്നതിനെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. താരം ആണെന്നത് കൊണ്ട് എന്തും ആവാമെന്നാണോന്ന് ചിലര്‍ ചോദിക്കുന്നു. ഇതിനിടെ നടന്‍ അലി ഗോണിയുടെ സഹോദരന്‍ അര്‍സ്ലന്‍ ഗോണിയുമായി സുസന്നൈ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ മുന്‍പ് പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോസും പ്രചരിച്ചതോടെയാണ് ഗോസിപ്പുകള്‍ വന്നത്. എന്നാല്‍ അങ്ങനൊരു ബന്ധമില്ലെന്ന് വ്യക്തമാക്കി താരങ്ങള്‍ തന്നെ രംഗത്ത് വന്നിരുന്നു.


Click it and Unblock the Notifications











