Don't Miss!
- News
സ്കൂളിലേക്ക് ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുവന്നു; സ്കൂൾ മാനേജ് കമ്മിറ്റിയുടെ പരാതിയിൽ പ്രധാനാധ്യാപിക അറസ്റ്റിൽ
- Finance
ബെഞ്ചമിന്‍ ഗ്രഹാം സൂത്രവാക്യം ചൂണ്ടിക്കാട്ടിയ 6 ഓഹരികള്‍ ഇതാ; ബെയര്‍ മാര്‍ക്കറ്റില്‍ പരീക്ഷിക്കാം
- Sports
ബ്രസീല്‍ ഫുട്ബോളിലെ അടുത്ത പ്രതിഭാസം ഈ താരം! ബയേണ്‍ മ്യൂണിക്ക് റാഞ്ചും
- Lifestyle
വാസ്തുപ്രകാരം വീട്ടില്‍ ഫര്‍ണിച്ചര്‍ വയ്ക്കേണ്ടത് ഇങ്ങനെ
- Automobiles
Porsche ഇലക്ട്രിക് കാർ ടെസ്റ്റ് ഡ്രൈവ് ചെയ്ത് മമ്മൂക്ക; 369 ഗരാജിലെ അടുത്ത അതിഥി Taycan 4S ഇവി ആയിരിക്കുമോ?
- Technology
ഏപ്രിൽ മാസത്തിലെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ 118-ാം സ്ഥാനത്ത്
- Travel
രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍
'ശിൽപ ഷെട്ടിയുടേയും രാജ് കുന്ദ്രയുടേയും ഹിമാചൽ സന്ദർശനം' ശത്രുസംഹാര പൂജയ്ക്ക്?
അശ്ലീല ചിത്ര നിര്‍മ്മാണക്കേസില്‍ ഈ വർഷം ഫെബ്രുവരിയിലാണ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബോളിവുഡിനെ തന്നെ ഞെട്ടിച്ചൊരു അറസ്റ്റായിരുന്നു അത്. മാസങ്ങളോളം ജയിൽ വാസം അനുഭവിച്ച ശേഷം രാജ് കുന്ദ്രയ്ക്ക് സെപ്റ്റംബര്‍ മാസത്തിലാണ് ജാമ്യം ലഭിച്ചത്. പിന്നീട് ഒന്നര മാസത്തോളമായി പൊതുഇടങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു കുന്ദ്ര. ശിൽപയ്ക്കൊപ്പം പോലും രാജ് കുന്ദ്രയെ കണ്ടിരുന്നില്ല. അത് മാത്രമല്ല രാജ് കുന്ദ്ര തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ എല്ലാം തന്നെ നീക്കം ചെയ്തിരുന്നു.

ജാമ്യം ലഭിച്ച ശേഷം ശിൽപ ഷെട്ടിക്കൊപ്പം രാജ് കുന്ദ്രയെ കാണാതെയായപ്പോൾ ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ശിൽപ ഭർത്താവിന്റെ അറസ്റ്റിന് ശേഷവും സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. പതിവ് രീതികളിൽ തന്നെയാണ് ശിൽപയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ രാജ് കുന്ദ്രയും ശിൽപയും ഒരുമിച്ച് ക്ഷേത്ര ദർശനം നടത്തുന്ന ഒറു ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. രാജ് കുന്ദ്രയുടെ വിവാദ സംഭവങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചുള്ള ആദ്യ ഫോട്ടോ ആയിരുന്നു അത്. ഹിമാചൽ പ്രദേശിലെ ബഗ്ലാമുഖി ക്ഷേത്ര ദർശനത്തിന് ഇരുവരും എത്തിയപ്പോഴുള്ള ചിത്രമായിരുന്നു അത്. ഇത് ധർമ്മശാല പട്ടണത്തിന് അടുത്താണ്. ഇരുവരും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ക്ഷേത്ര ദർശനത്തിന് എത്തിയത്. ബഗ്ലാമുഖി ദേവി മാ പീതാംബര എന്നും അറിയപ്പെടുന്നുണ്ട്. ഇവിടുത്തെ ദേവിയേയും പ്രധാനമായും അലങ്കരിച്ചിരിക്കുന്നത് മഞ്ഞ വസത്രങ്ങൾ ഉപയോഗിച്ചാണ്. അതുകൊണ്ടാണ് ഭക്തരും ഇവിടെ എത്തുമ്പോൾ മഞ്ഞ വസ്ത്രം ധരിക്കുന്നത്. ലഡുവാണ് ഇവിടുത്തെ പ്രസാദം.
Also Read: കടമറ്റത്ത് കത്തനാര്‍ മുതല്‍ ദീപ്തി ഐപിഎസ് വരെ; ടെലിവിഷന്‍ രംഗത്തെ എവര്‍ഗ്രീന്‍ കഥാപാത്രങ്ങള്‍
വളരെയധികം ശക്തിയുള്ള ദേവിയാണ് ഹിമാചൽ പ്രദേശിലെ മാ ബഗ്ലാമുഖി ക്ഷേത്രത്തിലുള്ളത്. ഇന്ത്യയിലുടനീളമുള്ള നിരവധി ആളുകൾ നിത്യവും ക്ഷേത്രം സന്ദർശിക്കാൻ എത്താറുണ്ട്. ഇവിടുത്തെ ദേവിയോട് പ്രാർഥിച്ചാൽ ശത്രുക്കളിൽ നിന്ന് സംരക്ഷണവും നിയമപരമായ കേസുകളിൽ വലയുന്നവർക്ക് പരിഹാരവും ലഭിക്കുമെന്നും പറയപ്പെടുന്നു. ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും പുറമെ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ഇവിടം സന്ദർശിച്ചിട്ടുണ്ട്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തുടങ്ങിയവരും ആ പട്ടികയിൽപെടും. 1977ലെ തെരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷം ഇന്ദിരാഗാന്ധി ഇവിടെ എത്തി പ്രാർത്ഥിച്ചതായി പറയപ്പെടുന്നുണ്ട്. അതിനുശേഷം അവർ വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിക്കുകയും 1980ൽ പ്രധാനമന്ത്രിയാവുകയും ചെയ്തുവെന്നും വിശ്വാസമുണ്ട്.
ഇരുവരും കടുത്ത വിശ്വാസികളായതിനാലാണ് കഴിഞ്ഞ കുറച്ച് നാൾ അനുഭവിച്ച ദുഖങ്ങളിൽ നിന്ന് പരിഹാരം തേടി ബഗ്ലാമുഖി ക്ഷേത്ര ദർശനത്തിന് എത്തിയത്. കഴിഞ്ഞ ദിവസം വീണ്ടും ഒരു വഞ്ചനാ കേസ് കൂടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിതിന്‍ ബറായി എന്നയാളാണ് ബാന്ദ്ര സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്. 2014ല്‍ എസ്എഫ്എല്‍ ഫിറ്റ്‌നസ് ഡയറക്ടറായ കാസിഫ് ഖാന്‍, ശില്‍പ ഷെട്ടി, രാജ് കുന്ദ്ര എന്നിവര്‍ അവരുടെ സ്ഥാപനത്തില്‍ 1.5 കോടി രൂപ നിക്ഷേപിച്ചാല്‍ ലാഭം നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. വാഗ്ദാനങ്ങള്‍ നടപ്പാകാതിരുന്നപ്പോള്‍ പണം തിരികെ ചോദിച്ചെങ്കിലും ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിച്ചു. ഐപിസി 420, 120ബി, 506, 34 വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
Also Read: ബിഗ് ബി 2 മുതല്‍ ഭീഷ്മ പര്‍വ്വം വരെ, 5 വമ്പന്‍ ചിത്രങ്ങളുമായി മമ്മൂട്ടി