ചെറിയ പ്രായത്തിലെ താരപുത്രനോട് ഇഷ്ടമുണ്ടായിരുന്നു; അനന്യ പാണ്ഡയെ അവഗണിച്ച് ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍
ബോളിവുഡിലെ താരപുത്രിമാരില്‍ വളരെ പെട്ടെന്ന് പ്രേക്ഷകപ്രീതി നേടിയിരിക്കുകയാണ് അനന്യ പാണ്ഡെ. നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. കുറഞ്ഞ കാലത്തിനുള്ളില്‍ കൈനിറയെ സിനിമകളുമായി തിരക്കിലേക്ക് മാറുകയാണ് അനന്യ. അതേ സമയം ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് അനന്യയ്ക്കുള്ളത്.
ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും അനന്യയും ആത്മാര്‍ഥ സുഹൃത്തുക്കളാണ്. എന്നാല്‍ സുഹാനയുടെ സഹോദരന്‍ ആര്യന്‍ ഖാന് അത്ര സൗഹൃദമില്ലെന്നാണ് പുതിയ ചര്‍ച്ച. അടുത്തിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേ അനന്യയെ അവഗണിച്ച് കൊണ്ട് പോവുന്ന ആര്യന്റെ വീഡിയോ വൈറലാവുകയാണ്. ഇതിന് പിന്നാലെയാണ് താരങ്ങളെ കുറിച്ചുള്ള രസകരമായ സംസാരം നടക്കുന്നത്.

നടി മാധുരി ദീക്ഷിതിന്റെ 'മജ മാ' എന്ന സിനിയുടെ സ്‌ക്രീനിങ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു. സഹോദരി സുഹാന ഖാനിനൊപ്പം ആര്യന്‍ ഖാനും ഈ ചടങ്ങിലേക്ക് എത്തി. അനന്യ പാണ്ഡെയും ഇവിടെ എത്തിയിരുന്നു. ഇതിനിടെ ആര്യന്‍ കടന്ന് വരുമ്പോള്‍ വഴിയിലായി നില്‍ക്കുന്ന അനന്യയുടെ ഒരു വീഡിയോയാണ് വൈറലാവുന്നത്. ആര്യന്‍ നടിയുടെ മുഖത്തേക്ക് നോക്കിയെങ്കിലും പെട്ടെന്ന് മുഖം താഴ്ത്തി മുന്നോട്ട് നടന്ന് പോവുകയാണ്. ഇതോടെ നടിയെ കളിയാക്കിയും പരിഹസിച്ചും ചിലരെത്തി.

അടുത്തിടെ കരണ്‍ ജോഹറിന്റെ കോഫി വിത് കരണ്‍ എന്ന ഷോ യില്‍ അനന്യ എത്തിയിരുന്നു. ആര്യന്‍ ഖാനും സുഹാനയും തുടങ്ങി താനടക്കമുള്ള താരപുത്രി-പുത്രന്മാര്‍ ഒരുമിച്ചാണ് വളര്‍ന്നത്. അതുകൊണ്ട് തന്നെ സുഹൃത്തിന്റെ സഹോദരനോട് പ്രണയം തോന്നുന്നത് സാധാരണമാണ്.
അങ്ങനൊരു ക്രഷ് തനിക്ക് ആര്യനോട് തോന്നിയിരുന്നുവെന്നാണ് പരിപാടിയ്ക്കിടെ അനന്യ വെളിപ്പെടുത്തിയത്. നടിയുടെ തുറന്ന് പറച്ചില്‍ വളരെ പെട്ടെന്ന് വൈറലായി. ഇതോടെ താരങ്ങള്‍ പ്രണയത്തിലായിരുന്നോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു.

അങ്ങനെ ചെറിയ പ്രായത്തില്‍ തോന്നിയ ഇഷ്ടത്തെ കുറിച്ച് അനന്യ പറഞ്ഞതിന് പിന്നാലെ ഇപ്പോഴാണ് താരങ്ങള്‍ ഒരുമിച്ച് പുറംലോകത്ത് എത്തുന്നത്. അനന്യയെ പാടെ അവഗണിച്ച് പോവുന്ന ആര്യനെ കണ്ടതോടെ ഇരുവര്‍ക്കുമിടയില്‍ എന്തോ പ്രശ്‌നം ഉള്ളതായിട്ടാണ് സംസാരം. അതല്ലെങ്കില്‍ നടിയെ അവഗണിക്കാതെ ഒന്ന് പുഞ്ചിരിക്കുക എങ്കിലും ചെയ്യുമായിരുന്നില്ലേ എന്നാണ് ആരാധകരുടെ ഭാഗത്ത് നിന്നുള്ള ചോദ്യം. എന്നാല്‍ ഇത് ആര്യന്റെ സ്വഭാവത്തിന്റെ ഭാഗമാണെന്നാണ് സൂചന.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും സുഹൃത്തുക്കളുമായി അടുത്തിടപഴകാന്‍ താല്‍പര്യമുള്ള വ്യക്തിയല്ല ആര്യന്‍ ഖാന്‍. എപ്പോഴും സ്വകാര്യമായിരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ആര്യനെക്കാളും സഹോദരി സുഹാനയുമായിട്ടാണ് അനന്യയ്ക്ക് സൗഹൃദം. മാത്രമല്ല ആര്യനും അനന്യയും അങ്ങനെ പ്രണയിച്ച് നടന്നവരല്ല. കഴിഞ്ഞ ദിവസം സ്‌ക്രീനിങ്ങിന് വന്ന ആര്യന്‍ കുറച്ച് മിനുറ്റുകള്‍ മാത്രം അവിടെ ചിലവഴിച്ചതിന് ശേഷം മടങ്ങി പോവുകയും ചെയ്തു.


Click it and Unblock the Notifications











