twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാരുഖ് ഖാന്റെ വീട് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കെട്ടി! എന്ത് സംഭവിച്ചെന്ന് അറിയാതെ ആരാധകരും

    |

    ബോളിവുഡില്‍ നടന്‍ അമിതാഭ് ബച്ചനും കുടുംബത്തിനും കൊവിഡ് വന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. മകന്‍ അഭിഷേകിനും ഭാര്യ ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കുമായിരുന്നു രോഗം സ്ഥീരികരിച്ചത്. ഇതോടെ താരങ്ങളെ കുറിച്ചുള്ള ആശങ്കയിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ സൂപ്പര്‍താരം ഷാരുഖ് ഖാന്റെ വീടിന്റെ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ഫാന്‍സ്.

    മുംബൈയിലുള്ള ഷാരുഖിന്റെ വസതിയായ മന്നത്ത് അറിയാത്ത ആരാധകരുണ്ടാവില്ല. ഷാരുഖിന്റെ പിറന്നാള്‍ ദിവസവും മറ്റ് വിശേഷങ്ങളിലുമെല്ലാം നൂറുക്കണക്കിന് ആരാധകര്‍ തിങ്ങിനിറയുന്ന വീടാണിത്. ഇപ്പോഴിതാ മന്നത്ത് അടിമുടി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കെട്ടിയിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇതെന്തിനാണെന്ന് ചോദിച്ച് ആരാധകരെത്തിയത്.

    -shah-rukh-khan

    മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതിനാല്‍ അതില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണോ എന്ന ചോദ്യമായിരുന്നു ആദ്യമേ ഉയര്‍ന്ന് വന്നത്. ഇക്കാര്യം ചൂണ്ടി കാണിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തു. എന്നാല്‍ സംഗതി അതല്ലെന്നും ഇത് മുംബൈയില്‍ കനത്ത മഴ കാരണം ചെയ്തതാണെന്നുമാണ് പിന്നീട് വന്ന വാര്‍ത്തയില്‍ നിന്നും വ്യക്തമാവുന്നത്.

    Recommended Video

    Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

    ഇത് ആദ്യമായിട്ടല്ല കിംഗ് ഖാന്റെ വീട് ഇതുപോലെ പ്ലാസ്റ്റിക് ഇട്ട് മൂടുന്നത്. നേരത്തെയും മഴക്കാലത്ത് അറ്റകുറ്റപണികള്‍ നടന്ന് വരുന്നതിനാല്‍ ഇതുപോലെ പ്ലാസ്റ്റിക്ക് കൊണ്ട് മൂടി പൊതിഞ്ഞിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്ന് തന്നെയാണ് അറിയുന്നത്. നേരത്തെ മുതല്‍ ഷാരുഖിന്റെ മന്നത്തിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന വസതിയുടെ അകത്തളങ്ങള്‍ മനോഹരമായി ഒരുക്കിയത് ഷാരുഖിന്റെ ഭാര്യ ഗൗരി ഖാന്‍ തന്നെയാണ്. ബോളിവുഡിലെ മുന്‍നിര ഇന്റീരിയര്‍ ഡിസൈനറില്‍മാരില്‍ ഒരാളാണ് ഗൗരി ഖാന്‍.

    വൈറലാവുന്ന പോസ്റ്റ് കാണാം

    English summary
    Revealed: Shahrukh Khan’s Mumbai Apartment Shield With Plastic For Protecting It From Mumbai Rains
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X