മറ്റൊരു കഥാപാത്രവും വേണ്ട!! അതു കൊണ്ടാണ് ആ വേഷം വേണ്ടെന്ന് വെച്ചത്, വെളിപ്പെടുത്തലുമായി അമീർഖാൻ
സഞ്ജയ് ദത്തിന്റെ വേഷം അമീർഖാൻ ഏറെ ആഗ്രഹിച്ചിരുന്നതായിരുന്നു
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് അമീർഖാൻ. അരും ചെയ്യാൻ ഒന്നു മടിക്കുന്ന കഥാപാത്രങ്ങൾ വളരെ കൂളായി എടുത്ത് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നനതാരമാണ് അമീർ. ഇപ്പോൾ താര ആകെ വിഷമത്തിലാണത്രേ. തന്നെ നേടിയെത്തിയ ഒരു ചലഞ്ചിങ് ആയിട്ടുള്ള കഥാപാത്രം താര വേണ്ടെന്ന് വച്ചിരിക്കുകയാണ്. ഇതിനു കാരണം രൺബീർ കപൂർ ചിത്രം സഞ്ജുവാണ്.

സഞ്ജയ് ദത്തിന്റെ വേഷം അമീർഖാൻ ഏറെ ആഗ്രഹിച്ചിരുന്നതായിരുന്നു. ഒരു നടനെന്ന നിലയിൽ സഞ്ജയ് ദത്തിന്റെ റോൾ മനോഹരമാണെന്നും അത് തനിയ്കക് പ്രിയപ്പെട്ടതാമെന്നും സംവിധായകൻ ഹിരാനിയോട് താരം പറഞ്ഞിരുന്നു. കൂടാതെ സഞ്ജയ് ദത്ത് അല്ലാതെ മറ്റൊരു റോളും തനിയ്ക്ക് ചെയ്യാൻ സാധിക്കില്ലെന്നും അമീർ കൂട്ടിച്ചേർത്തു. സഞ്ജയ് ആയി രൺബീർ എത്തുന്നുണ്ട്. അതിനു പകരമായി തനിയ്ക്ക് മറ്റൊരു വേഷവും വേണ്ടെന്നും സംവിധായകനോട് അമീർ പറഞ്ഞുവെത്ര.
അതേസമയം ഹിരാനി സുനിൽ ദത്തിന്റെ വേഷവുമായി അമീർഖാനെ സമീപിച്ചിരുന്നു. ഈ ചിത്രം ചെയ്യണമെന്ന അദ്ദേഹം അമീർഖാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സുനിൻ ദത്ത് ഒരു ഗംഭീരവേഷമായിരുന്നു. അച്ഛനും മകനും തമ്മിലുള്ള ബന്ധം പ്രമേയമാക്കി കൊണ്ടുള്ള ചിത്രമായിരുന്നു അത്. എന്നാല്‍, അതില്‍ അവിശ്വസനീയമാണ് സഞ്ജുവിന്റെ റോള്‍ എന്നും അതിനാൽ സുനിൽ ദത്താകാൻ താൻ ഇല്ലായെന്നും താരം പറഞ്ഞവത്രേ.


Click it and Unblock the Notifications