അയാൾ എന്നെ ഉപേക്ഷിക്കുകയായിരുന്നു, വീണ്ടും അഭിനയിച്ചതോടെ കല്യാണം കഴിക്കാമെന്നായി; അക്ഷയ്‌ക്കെതിരെ നടി രവീണ

'ടിപ്പ് ടിപ്പ് ബര്‍സ പാനി' എന്ന പാട്ടിലൂടെ 90 കളില്‍ പുരുഷന്മാരുടെ ആരാധനാപാത്രമായി മാറിയ നടിയാണ് രവീണ ടണ്ടന്‍. മഞ്ഞ സാരി ഉടുത്ത് മഴയത്ത് നൃത്തം ചെയ്യുന്ന രവീണയുടെ സൗന്ദര്യവും വശ്യതയും സ്‌ക്രീനില്‍ തീ പടര്‍ത്തി. സിനിമയില്‍ നിന്നും ഗ്യാപ്പ് എടുത്ത നടി ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ്.

എല്ലാവരുടെയും മനം കവര്‍ന്ന സ്വപ്‌ന സുന്ദരിയായിരുന്നെങ്കിലും രവീണയുടെ ഹൃദയം ക്രൂരമായി തകര്‍ത്തൊരാളുണ്ട്. അത് മറ്റാരുമല്ല ഇന്ന് ബോളിവുഡിലെ സൂപ്പര്‍താരമായ അക്ഷയ് കുമാറാണ്. അക്ഷയ് കുമാറും രവീണ്‍ ടണ്ടനും നിരവധി സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. 90 കളുടെ തുടക്കത്തില്‍ താരങ്ങളുടെ ഡേറ്റിംഗ് കിംവദന്തികളും പ്രചരിച്ചിരുന്നു.

raveena-tondon

ഇടയ്ക്ക് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ സമയത്ത് രവീണയും അക്ഷയ്യും അവരുടെ കരിയറിന്റെ ഉന്നതിയിലായിരുന്നു. താരങ്ങളുടെ ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി മൊത്തത്തില്‍ ഹിറ്റായതോടെ പുറത്തും താരജോഡിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നു. അങ്ങനെ 1994 ല്‍ ഇരുവരും ശക്തമായ പ്രണയത്തിലായി. ഇരുവരും പഞ്ചാബി സ്വദേശികളായത് കൊണ്ട് വിവാഹത്തിന് മറ്റ് തടസ്സങ്ങളില്ലായിരുന്നു.

അക്ഷയ് കുമാറുമായി വിവാഹിതയാവുകയാണെങ്കില്‍ പിന്നെയൊരു വീട്ടമ്മയായി ജീവിക്കാനാണ് നടി ആഗ്രഹിച്ചത്. അതുകൊണ്ട് രവീണ സിനിമകള്‍ കരാര്‍ ചെയ്യുന്നത് പോലും നിര്‍ത്തിയിരുന്നു. ഒടുവില്‍ രവീണ ടണ്ടണും അക്ഷയ് കുമാറും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ഔദ്യോഗികമായ പ്രഖ്യാപനം വരെ നടത്തി. എല്ലാവരും വിവാഹ വാര്‍ത്ത പ്രതീക്ഷിച്ചിരിക്കെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.

വിവാഹനിശ്ചയത്തിന് ശേഷം രവീണയും അക്ഷയും വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മുന്‍പൊരു ചാറ്റ് ഷോയില്‍, രവീണ തന്റെ ആദ്യ വിവാഹ നിശ്ചയത്തെക്കുറിച്ച് സംസാരിച്ചിരുന്നു...

'അത് സ്വമേധയാ എടുത്ത തീരുമാനമായിരുന്നു. എനിക്ക് പരിചയമുള്ള ഒരാളുമായി ഞാന്‍ വിവാഹത്തിനൊരുങ്ങി. നിശ്ചയം നടത്തിയിരുന്നു. വളരെ സാധാരണ ജീവിതം നയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ അവസാന ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ പോയി വിവാഹിതരാകാമെന്നാണ് കരുതിയത്. എന്നാല്‍ സിനിമ ഉപേക്ഷിച്ചതോടെ അദ്ദേഹം ആള് മാറി. വിവാഹം കഴിക്കേണ്ടെന്ന തീരുമാനമായി.

പിന്നീട് ഞാന്‍ വീണ്ടും കരിയറില്‍ സജീവമായപ്പോള്‍, വീണ്ടും നമുക്ക് കല്യാണവുമായി മുന്നോട്ട് പോകാമെന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും വന്നു. പക്ഷേ, ഞാന്‍ എന്റെ കരിയറില്‍ തന്നെ സജീവമാകാന്‍ തിരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ നിങ്ങളെക്കാള്‍ എന്റെ കരിയറിനാണ് പ്രധാന്യമെന്ന് ഞാന്‍ അവനോട് പറഞ്ഞു.

raveena-tondon

ഞങ്ങള്‍ സുഹൃത്തുക്കളായാണ് തുടങ്ങിയത്. അമേരിക്കയിലും കാനഡയിലും ചില ഷോകള്‍ക്ക് ഒരുമിച്ച് പോയപ്പോഴാണ് ഞങ്ങള്‍ പരസ്പരം പരിചയപ്പെടുന്നത്. വിശ്വസ്തതയ്ക്ക് ഒരുപാട് അര്‍ത്ഥങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു, പക്ഷേ അത് അദ്ദേഹത്തിന് അത്ര അര്‍ത്ഥമുള്ള കാര്യമല്ലായിരുന്നു. ഓരോ തവണയും ഞാന്‍ ക്ഷമിക്കുമെന്നും തിരികെ വരുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. അവസാന മൂന്ന് വര്‍ഷം വരെ അത് തുടര്‍ന്ന് കൊണ്ടേയിരുന്നു എന്നും രവീണ പറഞ്ഞിരുന്നു.

വളരെ വിപുലമായ ഒരു വിവാഹനിശ്ചയ ചടങ്ങാണ് അന്ന് നടത്തിയത്. പണ്ഡിറ്റ് പൂജകളെല്ലാം ചെയ്തു. അദ്ദേഹത്തിന്റെ കുടുംബവും എന്റെ വീട്ടുകാരും ദില്ലിയില്‍ നിന്നുമാണ് വന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ ഒരു മുതിര്‍ന്നയാള്‍ എന്റെ തലയില്‍ ചുവന്ന ദുപ്പട്ട ധരിപ്പിച്ചു. അതൊരു കല്യാണമാവുമെന്ന് ഞാന്‍ തെറ്റിദ്ധരിച്ചുവെന്നുമാണ്', രവീണ മുന്‍പ് വെളിപ്പെടുത്തിയത്.

എന്നാല്‍ രവീണയുമായിട്ടുള്ള വിവാഹ നിശ്ചയം, വിവാഹം, വേര്‍പിരിയല്‍ എന്നിവയെക്കുറിച്ച് അക്ഷയ് കുമാര്‍ മൗനം പാലിച്ചിരുന്നു. എന്നിരുന്നാലും പഴയൊരു അഭിമുഖത്തില്‍, രവീണയുമായുള്ള വിവാഹത്തെക്കുറിച്ച് നടനോട് ചോദിച്ചിരുന്നു. 'അത് വേര്‍പിരിഞ്ഞ് പോയൊരു വിവാഹനിശ്ചയം മാത്രമായിരുന്നു. ഞങ്ങള്‍ വിവാഹിതരായിരുന്നില്ല.' എന്നാണ് നടന്‍ പറഞ്ഞത്.

More from Filmibeat

Read more about: raveena tandon akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X