ഐശ്വര്യ റായിയ്‌ക്കൊപ്പമുള്ള അവസരം നിഷേധിച്ച് ഹൃത്വിക് റോഷന്‍; അതിൻ്റെ കാരണം പിതാവ് തന്നെ വ്യക്തമാക്കുന്നു
സംവിധായകനും നിര്‍മാതാവുമായ രാകേഷ് റോഷന്റെ മകനായി ജനിച്ച ഹൃത്വിക് റോഷന്‍ ഇന്ന് ബോളിവുഡിലെ സൂപ്പര്‍താരമാണ്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ ഋത്വിക് കഹോന പ്യാര്‍ ഹേ എന്ന സിനിമയിലൂടെയാണ് ആദ്യമായി നായകനാവുന്നത്. പിതാവ് രാകേഷ് തന്നെയാണ് ഈ സിനിമയൊരുക്കിയതും. നായകനായ ആദ്യ ചിത്രം വലിയ വിജയമായതോടെ താരപുത്രന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
ബോളിവുഡില്‍ തിളങ്ങി നിന്ന സമയത്താണ് ഹോളിവുഡില്‍ അഭിനയിക്കാനുള്ള അവസരവും ഹൃത്വികിനെ തേടി എത്തുന്നത്. 'ദ പിങ്ക് പാന്തര്‍ 2' എന്ന ചിത്രത്തിലേക്ക് ആയിരുന്നു ഹൃത്വിക്കിനും ശ്രദ്ധേയമായൊരു വേഷം ലഭിച്ചത്. 2009 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബോളിവുഡില്‍ നിന്നും നടി ഐശ്വര്യ റായി അടക്കം അഭിനയിച്ചിരുന്നു. എന്നാല്‍ താരം ഈ അവസരം നിഷേധിക്കുകയായിരുന്നു.

ഹൃത്വികിന്റെ ഹോളിവുഡിലേക്കുള്ള അരങ്ങേറ്റമായി മാറേണ്ട ചിത്രമായിരുന്നു ദ പിങ്ക് പാന്തര്‍ 2. ചിത്രത്തില്‍ ആന്‍ഡി ഗാര്‍സിയ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടിയാണ് ആദ്യം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഹൃത്വികിനെ സമീപിക്കുന്നത്. സ്റ്റീവ് മാര്‍ട്ടിന്റെ കടുത്ത ആരാധകനായ ഹൃത്വിക് ആ സിനിമ തീര്‍ച്ചയായിട്ടും ചെയ്‌തേനെ. എന്നാല്‍ തനിക്ക് ലഭിച്ച കഥാപാത്രത്തില്‍ തൃപ്തി തോന്നാത്തത് കൊണ്ടും അതില്‍ കുറച്ച് കൂടി നല്ല വേഷം ചേര്‍ത്ത് തരാമോ എന്ന് നിര്‍മാതാക്കളെ ബോധ്യപ്പെടുത്താനും ഹൃത്വികിന് സാധിക്കാതെ വന്നു.
ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം
താരത്തിന് ലഭിച്ച കഥാപാത്രം അത്ര നല്ലതായിരുന്നില്ല. അതുകൊണ്ട് താനിത് ചെയ്യുന്നില്ലെന്ന് നിര്‍മാതാക്കളെ അറിയിക്കുകയായിരുന്നു. ഒരിക്കല്‍ ഹൃത്വികിന്റെ പിതാവ് രാകേഷ് റോഷനും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ആന്‍ഡി ഗാര്‍സിയുടെ വേഷം ചെയ്യേണ്ടത് ഹൃത്വിക് ആയിരുന്നു. പക്ഷേ അത് അവനെ അത്രയധികം ആകര്‍ഷിച്ചതായിരുന്നില്ലെന്നാണ് രാകേഷ് സൂചിപ്പിച്ചത്.


Click it and Unblock the Notifications