അവാര്‍ഡ് ചടങ്ങുകളിലും വലിയ പരിപാടികളിലും പങ്കെടുക്കുന്നതിന്റെ കാരണം പറഞ്ഞ് ഷാരൂഖ് ഖാന്‍

By Midhun Raj

ബോളിവുഡില്‍ നിരവധി ആരാധകരുളള സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. തന്റെ കഠിന പ്രയത്‌നവും കഴിവുംകൊണ്ടാണ് ഹിന്ദി സിനിമാലോകത്ത് മുന്‍നിരയിലേക്ക് നടന്‍ ഉയര്‍ന്നത്. പ്രണയചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരം തുടര്‍ന്ന് എല്ലാതരം സിനിമകളിലും അഭിനയിച്ച് സൂപ്പര്‍താരമായി. ലോകമെമ്പാടുമായി ആരാധകരുളള ബോളിവൂഡ് താരം കൂടിയാണ് ഷാരൂഖ് ഖാന്‍. അതേസമയം കിംഗ് ഖാന്റെതായി വന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു.

Recommended Video

When Shah Rukh Khan confessed he attends award shows to communicate with his late parents

shahrukh khan

എന്തുക്കൊണ്ടാണ് താന്‍ മിക്ക അവാര്‍ഡ് ഷോകളിലും വലിയ പരിപാടികളിലും പങ്കെടുക്കുന്നത് എന്നതിനെ കുറിച്ചായിരുന്നു വീഡിയോയില്‍ നടന്‍ സംസാരിച്ചത്. ഞാന്‍ പുരസ്‌കാര ചടങ്ങുകളിലും മറ്റ് പോകുന്നത് എനിക്ക് ഒരു അവാര്‍ഡ് ലഭിക്കുമെന്നതിനാലോ അല്ലെങ്കില്‍ പണം ലഭിക്കുന്നതിനാലോ ലക്ഷക്കണക്കിന് ആളുകള്‍ക്ക് എന്നെ കാണാനാകുമെന്നതിനാലോ അല്ല എന്ന് താരം പറയുന്നു. എനിക്ക് അത് ആവശ്യമില്ല.

ആദ്യമായി മുംബൈയില്‍ എത്തിയ സമയം ഞാന്‍ പറഞ്ഞു, വളരെ വലിയ സ്റ്റേജ് ഉള്ളതിനാലാണ് ഞാന്‍ ഇവിടെ വന്നതെന്ന്. ആ സ്റ്റേജുകളിലൂടെ എന്റെ മാതാപിതാക്കളിലേക്ക് എത്തിച്ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്ന് പറഞ്ഞിരുന്നു. കാരണം എന്റെ മാതാപിതാക്കള്‍ വളരെ അകലെയാണ്. ചില സമയങ്ങളില്‍ ഞാന്‍ അവരെ നോക്കിക്കൊണ്ട് അവരോട് പറയാന്‍ ആഗ്രഹിക്കുന്നു. 'അമ്മേ, അച്ഛാ, ഞാന്‍ ഇവിടെ എത്തി, ഇത് കാണുന്നതിന് നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

എന്റെ വീടിന്റെ ചുറ്റുപാടുകളില്‍ നിന്നോ എന്റെ സ്റ്റുഡിയോകളില്‍ നിന്നോ ഞാന്‍ പറഞ്ഞാല്‍, ഒരുപക്ഷേ അവര്‍ക്ക് ഞാന്‍ പറയുന്നത് കേള്‍ക്കാനാകില്ല. അതിനാല്‍ ഞാന്‍ ഈ തുറസ്സിലേക്ക് വരുന്നു, അങ്ങനെ എന്റെ അമ്മയായ ഒരു നക്ഷത്രത്തെയും എന്റെ അച്ഛനായ എന്റെ ഒരു നക്ഷത്രത്തെയും കാണാന്‍ കഴിയും, അവര്‍ക്ക് എന്നെ കാണാനും വളരെ സന്തോഷം തോന്നാനും കഴിയും. ഷാരൂഖ് ഖാന്‍ പറഞ്ഞു. ഷാരൂഖിന് 15 വയസുളളപ്പോഴായിരുന്നു ക്യാന്‍സര്‍ ബാധിച്ച് അദ്ദേഹത്തിന്‌റെ പിതാവ് താജ് മുഹമ്മദ് ഖാന്റെ വിയോഗം. പിന്നാലെ ഷാരൂഖിന്റെ അമ്മ ലത്തീഫ് ഫാത്തിമ ഖാനും വിടവാങ്ങി.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X