മാധുരി ദീക്ഷിതിന്‌റെ വിവാഹാലോചന നിരസിച്ച ബോളിവുഡ് ഗായകന്‍, സംഭവിച്ചത് ഇങ്ങനെ
ബോളിവുഡ് സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് മാധുരി ദീക്ഷിത്. ഒരുകാലത്ത് ഹിന്ദി സിനിമയിലെ മുന്‍നിര നായികയായി തിളങ്ങിയ നടിക്ക് നിരവധി ആരാധകരാണുളളത്. അഭിനയത്തിലും നൃത്തത്തിലുമെല്ലാം തന്‌റെ കഴിവ് തെളിയിച്ചുകൊണ്ടാണ് മാധുരി ബോളിവുഡില്‍ മുന്നേറിയത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും മാധുരി ദീക്ഷിത് തിളങ്ങി. ഒരുകാലത്ത് ബോളിവുഡ് സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം സ്ഥിരം നായികാ വേഷങ്ങളില്‍ എത്തിയത് മാധുരിയാണ്.
ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ചിത്രങ്ങളുമായി ജാന്‍വി, കാണാം
1980-2000 കാലത്താണ് മാധുരി ദീക്ഷിത് ബോളിവുഡില്‍ കൂടുതല്‍ സജീവമായത്. വര്‍ഷങ്ങള്‍ നീണ്ട സിനിമ കരിയറില്‍ നിരവധി പുരസ്‌കാരങ്ങളും നടി നേടി. മാധുരി ദീക്ഷിത് അവതരിപ്പിച്ച നൃത്ത രംഗങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്.

1999ലാണ് ബോളിവുഡ് താരസുന്ദരിയുടെ വിവാഹം കഴിഞ്ഞത്. ശ്രീറാം മാധവ് നെനെ ആണ് നടിയെ ജീവിത സഖിയാക്കിയത്. വിവാഹ ശേഷം ഒരിടവേള കഴിഞ്ഞാണ് നടി വീണ്ടും സിനിമയില്‍ എത്തിയത്. സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീന്‍ രംഗത്തും മാധുരി ദീക്ഷിത് സജീവമായി. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായി നടി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. ബോളിവുഡില്‍ ആരാധകരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന നടി കൂടിയാണ് മാധുരി ദീക്ഷിത്.

നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ സഹനടിയായും ചില സിനിമകളില്‍ നടി അഭിനയിച്ചു. അതേസമയം മാധുരി ദീക്ഷിതിന്‌റെ വിവാഹാലോചന നിരസിച്ച ബോളിവുഡ് ഗായകനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നടിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവമാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ബോളിവുഡിലെ പ്രശസ്ത ഗായകന്‍ സുരേഷ് വാദ്കര്‍ ആണ് മാധുരി ദീക്ഷിതിന്റെ പിതാവ് മുന്നോട്ടുവെച്ച വിവാഹാലോചന നിരസിച്ചത്.

മഹാരാഷ്ട്രയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ് മാധുരി,. അതുകൊണ്ട് തന്നെ മകള്‍ സിനിമകളില്‍ അഭിനയിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് അത്ര താല്‍പര്യമില്ലായിരുന്നു. മാധുരിക്ക് വിവാഹ പ്രായ സമയത്ത് തന്നെ യോഗ്യനായ ഒരു ചെറുപ്പക്കാരനായുളള തിരച്ചില്‍ അച്ഛന്‍ ആരംഭിച്ചു. മകള്‍ പെട്ടെന്ന് ഒരു വിവാഹം കഴിച്ച് സെറ്റില്‍ ആവണമെന്ന് ആയിരുന്നു പിതാവിന്‌റെ ആഗ്രഹം.

അങ്ങനെ മകളുടെ വരന് വേണ്ടിയുളള തിരച്ചിലില്‍ അദ്ദേഹം ഒടുവില്‍ എത്തിച്ചേര്‍ന്നത് ബോളിവുഡിലെ പ്രശസ്ത ഗായകന്‍ സുരേഷ് വാദ്കറിലാണ്. ഗായകന്‍ മകള്‍ക്ക് ഉത്തമ പങ്കാളിയാവുമെന്ന് മാധുരി ദീക്ഷിതിന്റെ പിതാവ് കരുതി. എന്നാല്‍ അന്ന് സുരേഷ് കരിയര്‍ തുടങ്ങി കുറച്ചുനാളുകള്‍ മാത്രം ആയ സമയമാണ്. മാധുരിയേക്കാള്‍ 12 വയസ് പ്രായകൂടുതലുണ്ട് ഗായകന്.
Recommended Video

മാധുരിയുടെ പിതാവ് മുന്നോട്ടുവെച്ച വിവാഹാലോചനയില്‍ താല്‍പര്യമില്ലെന്ന് സുരേഷ് അറിയിച്ചു. അന്ന് മാധുരി വളരെ മെലിഞ്ഞ ശരീര പ്രകൃതിയുളള ആളായതുകൊണ്ടാണ് സുരേഷ് ആലോചന നിരസിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അത് മാധുരിയുടെ പിതാവിന് വലിയ നിരാശയാണ് സമ്മാനിച്ചത്. എന്നാല്‍ പിന്നീട് മാധുരിക്ക് ഈ ആലോചന മുടങ്ങിയത് ഭാഗ്യമായി. ഇതിന് ശേഷമാണ് നടി ബോളിവുഡില്‍ സജീവമാകുന്നത്. ഒരു പക്ഷേ സുരേഷുമായുളള വിവാഹം നടന്നിരുന്നെങ്കില്‍ ഇന്നത്തെ താരസുന്ദരിയായ മാധുരി ദീക്ഷിതിനെ നമ്മള്‍ കാണില്ലായിരുന്നു.


Click it and Unblock the Notifications











