»   »  ഐശ്വര്യയെ കരയിപ്പിച്ച ആ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതായിരുന്നു!

ഐശ്വര്യയെ കരയിപ്പിച്ച ആ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതായിരുന്നു!

Posted By:
Subscribe to Filmibeat Malayalam
ഐശ്വര്യയെ കരയിപ്പിച്ചത് എന്ത്? | filmibeat Malayalam

ഐശ്വര്യ റായി പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ സംഭവം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വീഡിയോ സഹിതമായിരുന്നു വാര്‍ത്ത പ്രചരിച്ചത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംയമനം പാലിക്കുന്ന താരം പരസ്യമായി പൊട്ടിക്കരഞ്ഞ സംഭവത്തില്‍ ആരാധകരും ഞെട്ടിയിരുന്നു. പാപ്പരാസികളുടെ ശല്യം സഹിക്ക വയ്യാതെയാണ് താരം പൊട്ടിക്കരഞ്ഞതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരവുമായി അടുത്ത വൃത്തങ്ങള്‍.

ബിലാലില്‍ ദുല്‍ഖര്‍ ഇല്ലെന്നുറപ്പായി.. പ്രണവിനെ ഉറപ്പിക്കാമോ? സംവിധായകന്റെ ഉത്തരം?

മിലിന്ദുമായുള്ള ലിപ് ലോക്കിനിടയില്‍ ചുണ്ടുകള്‍ മരവിച്ച് പോയിരുന്നു.. മോഹന്‍ലാലിന്‍റെ നായിക പറയുന്നത്

അച്ഛന്റെ ജന്‍മദിനം ആഘോഷിക്കുന്നതിന് വേണ്ടിയാണ് താരം എത്തിയത്. മുച്ചുണ്ടുളള 100 കുട്ടികള്‍ക്ക് സര്‍ജറി ചെയ്യുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായം നല്‍കാമെന്നും താരം അറിയിച്ചിരുന്നു. മകള്‍ ആരാധ്യയ്ക്കും അമ്മ വൃന്ദയ്ക്കുമൊപ്പമാണ്. ഐശ്വര്യ എത്തിയത്. ആരാധ്യയാണ് കേക്ക് മുറിച്ചത്.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്

ഐശ്വര്യ റായി എത്തുന്നതറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയിരുന്നു. ആരാധ്യയ്ക്കും വൃന്ദയ്ക്കുമൊപ്പം എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള തിരക്കിലായിരുന്നു അവര്‍.

അന്യോന്യം വഴക്കുണ്ടാക്കി

ഐശ്വര്യയുടെ ചിത്രമെടുക്കുന്നതിനെച്ചൊല്ലി മാധ്യമപ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക് തര്‍ക്കം നടത്തിയിരുന്നു. താരത്തിന്റെ മുന്നില്‍ വെച്ചായിരുന്നു ഈ സംഭവം.

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു

ചടങ്ങിന്റെ ചിത്രങ്ങള്‍ ഐശ്വര്യ തന്നെ പുറത്തുവിട്ടിരുന്നു. ഫോട്ടോയെടുക്കുന്നതിനായി ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തിരുന്നു. അതിന് ശേഷമാണ് ആ സംഭവം നടന്നത്.

സെക്യൂരിറ്റിയുമായി വഴക്കുണ്ടാക്കി

സെക്യൂരിറ്റി അകത്തേക്ക് പ്രവേശം നിഷേധിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ ജീവനക്കാരുമായും ഇവര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. പ്രസ്‌നം വഷളായപ്പോള്‍ ഐശ്വര്യ തന്നെ ഇടപെട്ടിരുന്നു.

നിര്‍ത്തിയില്ല

ചിലര്‍ ഫോട്ടോയെടുക്കുന്നത് തുടരുന്നതിനിടയില്‍ മറ്റ് ചിലര്‍ സെക്യൂരിറ്റിയുമായി വഴക്ക് തുടരുകയായിരുന്നു. ഇക്കാര്യത്തില്‍ ഐശ്വര്യ ആകെ അസ്വസ്ഥയായിരുന്നു.

അച്ഛന്റെ ജന്‍മദിനം ആഘോഷിച്ചത്

ആരാധ്യയുടെ പിറന്നാള്‍ സകുടുംബം ആഘോഷിച്ചതിന് പിന്നാലെയാണ് അച്ഛന്‍ കൃഷ്ണരാജിന്റെ ജന്‍മദിനം ആഘോഷിക്കാന്‍ ഐശ്വര്യ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു അദ്ദേഹം അന്തരിച്ചത്. അപ്രതീക്ഷിതമായ വിയോഗത്തിന് ശേഷം ആഘോഷ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു കുടുംബാംഗങ്ങള്‍. അമിതാഭ് ബച്ചന്റെയും ആരാധ്യയുടെയും പിറന്നാള്‍ ലളിതമായാണ് ആഘോഷിച്ചത്.

തികച്ചും വ്യത്യസ്തമായ ആഘോഷം

മുച്ചുണ്ടുള്ള നൂറ് കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് ധനസഹായം നല്‍കാനും അവരോടൊപ്പം ആ ദിനം ചെലവഴിക്കാനുമായിരുന്നു ഐശ്വര്യ തീരുമാനിച്ചത്. മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ സ്‌മൈല്‍ ട്രെയിന്‍ ഫൗണ്ടേഷനിലെത്തിയത്.
സ്‌മൈല്‍ ഫൗണ്ടേഷനിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു അമ്മയും മകളും. ആരാധ്യയായിരുന്നു കേക്ക് മുറിച്ചത്. ഇരുവരും കൂടി കുട്ടികള്‍ക്ക് കേക്ക് നല്‍കുകയും ചെയ്തു. അതിന് ശേഷമാമ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഫോട്ടോയെടുക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു

കേക്ക് മുറിക്കുന്നതിനിടയില്‍ തങ്ങള്‍ക്ക് നേരെ മിന്നുന്ന ക്യാമറ ഓഫ് ചെയ്യാന്‍ ഐശ്വര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്യാമറാ വിഭാഗം താരത്തിന്റെ ആവശ്യം ചെവിക്കൊണ്ടില്ല. തുരുതുരാ ഫ്‌ളാഷുകള്‍ മിന്നുന്നതിനിടയില്‍ താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

കരഞ്ഞുകൊണ്ട് പറഞ്ഞു

ക്യാമറ ഓഫ് ചെയ്യാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച ഐശ്വര്യ പൊടുന്നനെ പൊട്ടിക്കരയാന്‍ തുടങ്ങുകയും ദയവ് ചെയ്ത് ക്യാമറ ഓഫ് ചെയ്യണമെന്ന് അപേക്ഷിക്കുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രമോഷണല്‍ പരിപാടിയല്ല ഇത്. പൊതുസ്ഥലവുമല്ല. കുറച്ച് കരതലോടെ ഈ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ പെരുമാറണമെന്നും ഐശ്വര്യ അഭ്യര്‍ത്ഥിച്ചിരുന്നു.

English summary
Insider Reveals How Paparazzi MISBEHAVED With Aishwarya Rai Bachchan & Left Her In TEARS.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam