»   » ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു.. കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു.. ബോളിവുഡിനെ നടുക്കിയ വെളിപ്പെടുത്തല്‍

ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു.. കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു.. ബോളിവുഡിനെ നടുക്കിയ വെളിപ്പെടുത്തല്‍

Posted By:
Subscribe to Filmibeat Malayalam

പ്രണയത്തെക്കുറിച്ചും സെക്‌സിനെക്കുറിച്ചുമൊക്കെ താരങ്ങള്‍ തുറന്നു പറയാറുണ്ട്. പരസ്പരം ഇഷ്ടം പങ്കുവെക്കുന്നതും കിടപ്പറ പങ്കിടുന്നതുമൊന്നും തെറ്റായി കാണുന്നില്ല. എന്നാല്‍ സെലിബ്രിറ്റികളുടെ തുറന്നു പറച്ചിലുകള്‍ പലപ്പോഴും വാര്‍ത്തയാവാറുണ്ട്. അടുത്തിടെ താരങ്ങളില്‍ പലരും നടത്തിയ വെല്ലുവിളികള്‍ പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായിരുന്നു.

ദിലീപിനൊപ്പം അഭിനയിക്കരുത്.. തെന്നിന്ത്യന്‍ താരത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം.. പിന്നില്‍?

ബിക്കിനിയണിഞ്ഞ് കടലിനടിയില്‍ പൃഥ്വിരാജിന്‍റെ നായികയുടെ ഫോട്ടോ ഷൂട്ട്.. ചിത്രങ്ങള്‍ വൈറല്‍!

ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത് പ്രണയം നഷ്ടപ്പെട്ടതുമൊക്കെ താരങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഹൃത്വിക് റോഷനുമായുള്ള ബന്ധത്തെക്കുറിച്ച് കങ്കണ റാണവത്ത് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് അനുഭവങ്ങള്‍ പങ്കുവെച്ച് കൂടുതല്‍ താരങ്ങളെത്തിയത്. നവാസുദ്ദിന്‍ സിദ്ദിഖിയുടെ ആത്മകഥയിലെ തുറന്നു പറച്ചിലുകളും അമിതാഭ് ബച്ചനുമായുള്ള പ്രണയത്തെക്കുറിച്ച് രേഖ പറഞ്ഞതും രണ്‍ബീര്‍ കപൂറിനെക്കുറിച്ച് റിഷി കപൂര്‍ പറഞ്ഞതുമൊക്കെ വാര്‍ത്തയില്‍ നിറഞ്ഞുനിന്നിരുന്ന സംഭവങ്ങളായിരുന്നു.

സ്വകാര്യ ജീവിതത്തെക്കുറിച്ച് താരങ്ങള്‍ വെളിപ്പെടുത്തിയത്

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും ആകാംക്ഷയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വെളിപ്പെടുത്തലുകളും കുമ്പസാരവും വാര്‍ത്തയാവുന്നതും ഇക്കാരണത്താലാണ്.

ബോളിവുഡിനെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍

ബോളിവുഡ് സിനിമാലോകത്തെ തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളുമായാണ് പല താരങ്ങളും രംഗത്തെത്തിയത്. പ്രിയ താരങ്ങളുടെ തുറന്നു പറച്ചിലുകളില്‍ പ്രേക്ഷകര്‍ ആകെ അമ്പരന്നുപോയിരുന്നു.

ഹൃത്വിക് റോഷനുമായുള്ള ബന്ധത്തെക്കുറിച്ച് കങ്കണയുടെ തുറന്നു പറച്ചില്‍

ബോളിവുഡിലെ മിന്നും താരങ്ങളായ കങ്കണ റാണവത്തും ഹൃത്വിക് റോഷനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മിക്കവര്‍ക്കും അറിയാമായിരുന്നുവെങ്കിലും അത് പരസ്യമായിരുന്നില്ല. എന്നാല്‍ കങ്കണയുടെ വെളിപ്പെടുത്തലോടെ അത് പരസ്യമായി മാറുകയായിരുന്നു.

പ്രണയവും ശാരീരിക ബന്ധവും

ഹൃത്വിക്കുമായി പ്രണയത്തിലായിരുന്നുവെന്നും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നും കങ്കണ വെളിപ്പെടുത്തിയിരുന്നു. ഹൃത്വികാണ് തന്നെ ഒഴിവാക്കിയത്. മാനസികമായി താന്‍ ഏറെ തളര്‍ന്നുപോയിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

ഹൃത്വിക്കിന്റെ പ്രതികരണം

കങ്കണ പറയുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നായിരുന്നു ഹൃത്വിക്ക് പ്രതികരിച്ചത്. നേരിട്ട് മറുപടി നല്‍കാതെ നിയമപരമായി നീങ്ങുകയും ചെയ്തു. കോടതി മുഖേന മാനനഷ്ടക്കേസും നോട്ടീസുമൊക്കെയായി കുറേക്കാലം ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

രേഖയുടെ ആത്മകഥയിലെ വെളിപ്പെടുത്തല്‍

ബോളിവുഡിലെ എക്കാലത്തെയും മികച്ച താരറാണികളിലൊരാളായ രേഖയുടെ ആത്മകഥയിലെ ചില തുറന്നുപറച്ചിലുകള്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അമിതാഭ് ബച്ചനുമായുള്ള ബന്ധത്തെക്കുറിച്ച് താരം പുസ്തകത്തിലൂടെ തുറന്നു പറഞ്ഞിരുന്നു.

ജയ ബച്ചനെ അസ്വസ്ഥമാക്കിയിരുന്നു

രേഖയും ബിഗ് ബിയും തമ്മിലുള്ള ബന്ധത്തില്‍ ജയ ബച്ചന്‍ അസ്വസ്ഥരായിരുന്നു. ബച്ചനുമായുള്ള പ്രണയത്തെക്കുറിച്ച് താരം നടത്തിയ തുറന്നു പറച്ചിലുകള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു.

ഹൃത്വിക്ക് റോഷനെ പിന്തുണച്ച് അധ്യായന്‍ സുമന്‍

ഹൃത്വിക്ക് റോഷനെക്കുറിച്ച് കങ്കണ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഹൃത്വിക്കിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍കാമുകനായ അധ്യായന്‍ സുമന്‍ രംഗത്തെത്തിയത്. കങ്കണയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞതിനോടൊപ്പം തന്നെ താരം അയച്ച സന്ദേശങ്ങളും പരസ്യപ്പെടുത്തിയിരുന്നു.

രണ്‍ബീറുമായുള്ള അകല്‍ച്ചയെക്കുറിച്ച് റിഷി കപൂര്‍ പറഞ്ഞത്

റിഷി കപൂറില്‍ നിന്നും രണ്‍ബീര്‍ അകലം പാലിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണ് പാപ്പരാസികള്‍. കുടുംബവീട്ടില്‍ നിന്നും താമസം മാറിയ രണ്‍ബീര്‍ തനിച്ചാണ് താമസിക്കുന്നത്. മകന്റെ ഈ നിലപാടില്‍ അച്ഛന് അനിഷ്ടമുണ്ട്.

ഒരുമിച്ച് താമസിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു

കുടുംബാംഗങ്ങളോടൊപ്പം മകന്‍ താമസിക്കുന്നത് കാണാനാണ് റിഷി കപൂറിന് ആഗ്രഹം . ഇക്കാര്യത്തെക്കുറിച്ച് നിരവധി തവണ മകനോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ രണ്‍ബീര്‍ ഇത് ചെവിക്കൊള്ളാതെ കളയുകയായിരുന്നു.

രണ്‍ബീറിന്‍റെ തീരുമാനത്തോട് വിയോജിപ്പ് അറിയിച്ചു

കുടുംബാഗങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞു താമസിക്കാനുള്ള മകന്റെ തീരുമാനത്തോട് അച്ഛന്‍ നേരത്തെ തന്നെ വിയോജിപ്പ് അറിയിച്ചിരുന്നു. മകന്‍ തിരിച്ചു വരാത്തതില്‍ അദ്ദേഹം നിരാശനാണ്.

വൈറലായ ചിത്രങ്ങളെക്കുറിച്ച് റിഷി കപൂര്‍ പ്രതികരിച്ചത്

ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടയില്‍ പാക് അഭിനേത്രി മഹിരയക്കൊപ്പം രണ്‍ബീര്‍ സമയം ചിലവഴിച്ചിരുന്നു. ഇടയ്ക്ക് ഹോട്ടലില്‍ വെച്ച് സിഗരറ്റ് വലിച്ച ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

നവാസുദ്ദീന്‍ സിദ്ദിഖിയുടെ തുറന്നുപറച്ചില്‍

ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളായ നവാസുദ്ദീന്‍ സിദ്ദിഖിയുടെ വെളിപ്പെടുത്തലില്‍ സിനിമാലോകവും ആരാധകരും ഒന്നടങ്കം ഞെട്ടിയിരുന്നു. തന്‍റെ വ്യക്തി ജീവിതത്തിലെ കുറ്റങ്ങളെക്കുറിച്ചും തെറ്റുകളെക്കുറിച്ചുമുള്ള തുറന്നു പറച്ചിലുകളാണ് ആത്മകഥയായ ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോയറിലൂടെ പുറത്തുവന്നിട്ടുള്ളത്.

നിഹാരികയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞു

മുന്‍ മിസ് ഇന്ത്യ മത്സരാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങ്ങുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം. ആത്മകഥയിലെ ഒരധ്യായത്തിലൂടെയാണ് ഈ തുറന്നു പറച്ചില്‍.

വഴിവിട്ട ബന്ധമായിരുന്നുവെന്ന കുറ്റസമ്മതം

സംവിധായകന്‍ അനുരാഗ് കശ്യപ് മാസങ്ങള്‍ക്ക് മുന്‍പ് ഇവരുടെ ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തുറന്നുപറച്ചിലുകളുമായി താരവും എത്തിയത്. നിഹാരികയുമായി തനിക്കുണ്ടായിരുന്നത് വഴിവിട്ട ബന്ധമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

അവളുടെ സ്‌നേഹം യഥാര്‍ത്ഥ്യമായിരുന്നു

പ്രണയാതുരമായ നിമിഷങ്ങളും സംഭാഷണങ്ങളും ആഗ്രഹിച്ചിരുന്നു അവള്‍. ആത്മാര്‍ത്ഥമായ സ്‌നേഹമായിരുന്നു അവളുടേത്. എന്നാല്‍ തന്‍രെ ലക്ഷ്യം മറ്റൊന്നായിരുന്നു.

ശാരീരിക സുഖത്തിന് വേണ്ടിയായിരുന്നു

അവളുടെ വീട്ടില്‍ പോവുന്നത് ശാരീരിക സുഖം നേടാനായിരുന്നു. തന്റെ താല്‍പര്യങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം നല്‍കിയത്. തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന നീചനായ വ്യക്തിയാണ് ഞാനെന്ന സത്യം അവള്‍ പിന്നീടാണ് മനസ്സിലാക്കിയത്.

സിദ്ദിഖിയുടെ ഏറ്റുപറച്ചില്‍

താനുമായി ബന്ധമുള്ള എല്ലാ പെണ്‍കുട്ടികളും കണ്ടെത്തിയിട്ടുള്ള കാര്യം തന്നെയായിരുന്നു ഇത്. താന്‍ ഒരു സ്വാര്‍ത്ഥനാണെന്ന് പലരും തന്നോട് തുറന്നു പറഞ്ഞിട്ടുമുണ്ട്. പിന്നീട് ഒരു തവണ അവളുടെ വീട്ടിലെത്തിയപ്പോള്‍ അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് അവള്‍ പറയുകയും ചെയ്തുവെന്ന സിദ്ദിഖി കുറിച്ചിരുന്നു.

English summary
Revelations by Bollywood celebrities that created controversy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam