മെസേജിന്റെ പ്രിന്റ് ഔട്ട് എടുത്ത് ആ സ്ത്രീയ്ക്ക് നൽകി!! മുൻ കാമുകനോട് പ്രതികാരത്തെ കുറിച്ച് താപ്സി

തന്റെ ഏറ്റവും പുതിയ ചിത്രമായ ബദ് ലയുമായി ബന്ധപ്പെട്ടാണ് മുൻ കാമുകനോടുളള പ്രതികരത്തെ കുറിച്ച് പറഞ്ഞത്.

ബോളിവുഡിൽ ശക്തമായ സ്ത്രീ സാന്നിധ്യമാണ് നടി താപ്സി പന്നു. ഗ്ലാമറസ് റോൾ എന്നതിലുപരി ബോൾഡായ സ്സ്രീകഥാപാത്രങ്ങളാണ് നടി ബിഗ് സ്ക്രീനിൽ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചനോടൊപ്പം പിങ്ക് എന്ന ചിത്രത്തിൽ ഏവരേയും അത്ഭുതപ്പെടുത്തുന്ന വിധത്തിലുള്ള പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ ലഭിച്ച കഥപാത്രമായികരുന്നു ചിത്രത്തിൽ. പിങ്ക് എന്ന ചിത്രത്തോട് ബോളിവുഡിലെ താരസുന്ദരിമാരോടൊപ്പം താപ്സിയുടെ പേരും ഉയർന്നു വന്നു.

thapthee pannu

ബോളിവുഡിൽ നിന്നും നിരവധി ലവ് സ്റ്റോറിയും ബ്രേക്കപ്പ് കഥകളും നിത്യനേ പുറത്തു വരാറുണ്ട്. ആദ്യ പ്രണയത്തെ കുറിച്ചും വേർപിരിയലിനെ കുറിച്ചും താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. പ്രണയം വേർ പിരിഞ്ഞതിന് ശേഷം സിനിമയിലെ പോലെ തന്നെ നായികനും നായികയേയും കൈ കൊടുത്തു പിരിയുന്നതിനെ കുറിച്ചാകും ഭൂരിഭാഗം പേരും പറയുന്നത്. എന്നാൽ പ്രതികാരത്തെ കുറിച്ച് ആരും മിണ്ടാറില്ല. എന്നാൽ ഇവിടെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുകയാണ് താപ്സി പന്നു. തന്നെ ഉപേക്ഷിച്ചു പോയ കാമുകനോടുള്ള പ്രതികാരത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ബദ് ലയുമായി ബന്ധപ്പെട്ടാണ് മുൻ കാമുകനോടുളള പ്രതികരത്തെ കുറിച്ച് പറഞ്ഞത്.

  പത്താം ക്ലാസിലെ പ്രണയം

പത്താം ക്ലാസിലെ പ്രണയം

തന്റെ ആദ്യ പ്രണയത്തെ കുറിച്ച് താരം ഇതിനു മുൻപ് തന്നെ പറഞ്ഞിരുന്നു. 10 ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു താരത്തിന്റെ ആദ്യ പ്രണയം. എന്നാൽ പരീക്ഷയുടെ പേരും പറഞ്ഞ് അയാൾ താനുമായി ബ്രേക്കപ്പ് ആകുകയായിരുന്നു. ആദ്യ പ്രണയമായതു കൊണ്ട് തന്നെ ആത് തന്നെ വല്ലാതെ വേദനിപ്പിച്ചു. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം അയാൾ വീണ്ടും എന്നെ തേടിയെത്തുകയായിരുന്നു.

മെസേജുകൾ

മെസേജുകൾ

പ്രണയം പിരിഞ്ഞ് വർഷങ്ങൾക്ക് ശേഷം അയാൾ വീണ്ടും എന്നെ തേടിയെത്തുകയായിരുന്നു. വീണ്ടും ചാറ്റ് ചെയ്യാൻ തുടങ്ങി. ഫ്ലേട്ട് ചെയ്യുന്ന രീതിയിലുളള മെസേജുകൾ അയച്ചു. എന്നാൽ ഞാനുമായുള്ള ബ്രേക്കപ്പിനു ശേഷം അയാൾക്ക് മറ്റൊരു പ്രണയമുണ്ടായി. ഇത് താൻ അന്വേഷിച്ച് കണ്ടു പിടിക്കുകയും ചെയ്തിരുന്നു. ആ പെൺകുട്ടി നിലനിൽക്കവെയായിരുന്നു അയാൾ തന്നോട് മോശമായി പെരുമാറിയത്. എന്നാൽ ഇയാളുടെ മെസേജുകൾ പ്രിന്റ് ഔട്ട് എടുത്ത് കാമുകിയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

 എല്ലാവർക്കും തോന്നുന്ന വികാരം

എല്ലാവർക്കും തോന്നുന്ന വികാരം

സ്നേഹം ദേഷ്യം എന്നതു പോലെ എല്ലാവർക്കും തോന്നുന്ന ഒരു വികാരമാണ് പ്രതികാരവും. എല്ലാ മനുഷ്യർക്കും പ്രതികാരം തോന്നാം. അത് മനുഷ്യ സകചമായ ഒരു വികാരമാണ് പ്രതികാരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് താപ്സി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായി ബദ് ലി. ഈ ചിത്രത്തെ കുറിച്ച് സംസാരിച്ചപ്പോഴാണ് ജീവിതത്തിൽ ആദ്യമായി പ്രതികാരം ചെയ്തതിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

 ഹോട്ടൽ റൂമിൽ നടന്ന കൊലപാതകം

ഹോട്ടൽ റൂമിൽ നടന്ന കൊലപാതകം

അഭിഷേക് ബച്ചൻ വിക്കി കൗശക് എന്നിവർക്കൊപ്പം താപ്സി അഭിനയിച്ച ചിത്രമാണ് മൻമർസിയാൻ. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു ഇത്. ആ ചിത്രത്തിനു ശേഷം താരം കേന്ദ്രം കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ബദ് ലയി. ഒരു ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. പിങ്കിനു ശേഷം അമിതാഭ് ബച്ചൻ താപ്സി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഹോട്ടൽ റൂമിൽ നടക്കുന്ന പ്രതികാരമാണ് ചിത്രത്തിന്റെ പ്രമേയം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X