കിടക്കയില്ല, ഫാനില്ല, ആകെ നൽകിയത് ഒരു പായ മാത്രം! ഒറ്റ മുറി സെല്ലിലെ റിയയുടെ ജയിൽ ജീവിതം

നടൻ സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ നടി റിയ ചക്രവർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ നടിയെ മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തിരുന്നു. ഇതിനെതിരെ ജാമ്യാപേക്ഷയുമായി മുംബൈ പ്രത്യേക സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. താൻ നിരപരാധിയാണെന്നും കേസിൽ വ്യാജമായിപ്രതി ചേർക്കപ്പെട്ടിരിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ നടി പറഞ്ഞിരുന്നു. എന്നാൽ ഇത് തള്ളി പോകുകയായിരുന്നു. ഇത് രണ്ടാം തവണയാണ് റിയ ചക്രവർത്തി ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്.

,Rhea Chakraborty

നിലവിൽ മുംബൈയിലെ ബെക്കുല്ല ജയിലിലാണ് താരം. ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത് നടിയുടെ ജയിൽ ജീവിതമാണ്. ഒറ്റയ്ക്കുള്ള സെല്ലിലാണ് റിയ ചക്രവർച്ചിയെ പാർപ്പിച്ചിരിക്കുന്നത്. സിലിങ്ങ് ഫാനോ കട്ടിലോ ഇല്ലാത്ത ഒറ്റ മുറിയാണിത്. ഏറെ വിവാദം സൃഷ്ടിച്ച ഷീന ബോറ കൊലക്കേസിലെ പ്രതി ഇന്ദ്രാണി മുഖർജിയാണ് റിയയുടെ തൊട്ട് അടുത്ത സെല്ലിൽ കഴിയുന്നത് .

സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്ത് റിയയെ ഒറ്റയ്ക്ക് ഒരു മുറിയിൽ പാർപ്പിച്ചിരിക്കുകയാണ്. കട്ടിൽ , കിടക്ക ,ഫാൻ തുടങ്ങിയ സൗകര്യങ്ങളൊന്നും നടിയെ പാർപ്പിച്ചിരിക്കുന്ന സെല്ലിൽ ഇല്ല. അതേ സമയം റിയയ്ക്ക് കിടക്കാനായി പായ നൽകിയിട്ടുണ്ട്. എന്നാൽ കിടക്കയോ തലയണയോ, ഫാനോ ജയിൽ അധികൃതർ നൽകിയിട്ടില്ല. കോടതി നിർദ്ദേശിക്കുകയാണെങ്കിൽ ഒരു ടേബിൾ ഫാൻ നൽകാമെന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്. മുംബൈയിലെ വനിത തടവുകാർക്ക് മാത്രമുളള ജയിലിലാണിത്.

Recommended Video

Sushant Singh's biopic will release in OTT platform | FilmiBeat Malayalam

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ചയായിരുന്നു റിയെയ നാർകോടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഉടൻ തന്നെ പ്രാദേശിക കോടതി സെപ്റ്റംബർ 22 വരെ റിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകയും ചെയ്തിരുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം റിയ ചക്രവർത്തിയെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് എൻ സി ബി
അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടിയെ ബൈക്കുല്ല ജയിലിലേക്ക് മാറ്റിയത്. റിയയെ മാത്രമല്ല സഹോദരൻ ഷൊവിക് ചക്രവർത്തി, സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ,പേഴ്സണൽ സ്റ്റാഫ് അംഗം ദിപേഷ് സാവന്ത്, മയക്കുമരുന്ന് ഇടപാടുകാരനെന്ന് സംശയിക്കുന്ന സെയ്ദ് വിലത്ര, അബ്ദുൽ ബാസിത് പരിഹാർ എന്നിവരെയും സെഷൻസ് കോടതി 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

Read more about: sushant singh rajput bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X