റിയ ചക്രവർത്തിയോട് ചെയ്തത് മോശമായ പ്രവൃത്തി! മാധ്യമപ്രവർത്തകർക്ക് നേരെ വിമർശനവുമായി ബോളിവുഡ്
നടി റിയ ചിക്രവർത്തിക്ക് നേരെയുണ്ടായ മാധ്യമപ്രവർത്തകരുടെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് സിനിമ ലോകം. താരങ്ങളായ തപ്‌സി പന്നു, ഹുമ ഖുറേഷി, സ്വര ഭാസ്‌കർ , സംവിധായകൻ അനുഭവ് സിൻഹ തുടങ്ങിയവർ രൂക്ഷ വിമർശനവുമായ രംഗത്തെത്തിയിട്ടുണ്ട്. മോശമായ പ്രവർത്തിയായിപ്പോയെന്നാണ് താരങ്ങൾ ഒറ്റ വാക്കിൽ പറയുന്നത്. കൊവിഡ് മാനദണ്ഡം ലംഘിച്ചു കൊണ്ടായിരുന്നു മാധ്യമപ്രവർത്തകരുടെ ഒരു വലിയ സംഘം റിയയെ വളഞ്ഞത്. ഇതിന്റ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് മധ്യമപ്രവർത്തകർക്ക നേരെ രൂക്ഷ വിമർശനവുമായി താരങ്ങൾ രംഗത്തെത്തിയത്.

സംഭവത്തെ തുടർന്ന് താപ്സി പന്നു ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്... കുറ്റവാളിയാണെന്ന് തെളിയുന്നതിന് മുൻപ് തന്നെ ഒരാളെ ജീവിക്കാൻ അനുവദിക്കാത്തത് വളരെ മോശമായ പ്രവർത്തിയാണെന്ന് താപ്സി പന്നു പറഞ്ഞു. ഏറ്റവും താഴ്ന്ന പ്രവർത്തിയെന്നാണ് നടി സ്വരാ ഭാസ്ക്കർ പ്രതികരിച്ചത്. സ്ത്രീ എന്ന നിലയിൽ റിയയ്ക്ക് അർഹമായ പരിഗണന നൽകണമെന്നാണ് നടി ഹുമ ഖുറേഷി പയുന്നത്. ഞങ്ങൾക്ക് എന്താണ് കുഴപ്പം ?? നമുക്ക് ഇതുപോലെ പെരുമാറാൻ കഴിയില്ല, സത്യം പുറത്ത് വരുമെന്നത് ഉറപ്പാണ്. എന്നാൽ റിയ ഒരു പെൺകുട്ടി എന്ന നിലയിലുള്ള പരിഗണന അർഹിക്കുന്നുണ്ട്. അടിസ്ഥാന ബഹുമാനവും സാമൂഹിക അകലം പാലിക്കാനുള്ള എല്ലാ അവകാശവും, അവൾക്കുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
Recommended Video
അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരുടെ പെരുമാറ്റം അപലപനീയമാണെന്ന് നടി ദിയ മിർസ പറയുന്നത്. എന്തുകൊണ്ടാണ് റിയയ്ക്ക് സ്ഥലവും ശാരീരിക അകലം പാലിക്കാനുള്ള അവകാശവും നൽകാനാവാത്തത്? മാധ്യമങ്ങൾ കഴുകന്മാരെപ്പോലെ പെരുമാറുന്നത് എന്തുകൊണ്ടാണ്? ദയവ് ചെയ്ത അവൾക്ക് അവളുടേതായ പരിഗണന നൽകു. അവൾക്കും കുടുംബത്തിനും നേരെയുള്ള ആക്രമണം നിർത്തുവെന്നും ദിയ മിര്ഡസ കുറിച്ചു. ക്രമസമാധാനത്തിന് മേലെയുള്ള മാധ്യമ ശക്തിയാണ് എൻസിബി ഓഫീസിലേക്ക് പ്രവേശിക്കുന്ന റിയയുടെ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതെന്നാണ് സംവിധായകൻ അനുഭവ് സിൻഹ അഭിപ്രായപ്പെട്ടു. ,
നടൻ സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട കേസിൽ റിയ ചക്രവർത്തിയെ ചോദ്യം ചെയ്യലിനായി വീണ്ടും എന്‍സിബി വിളിപ്പിച്ചിരുന്നു. ഞായറാഴ്ച മുംബൈയിലെ ഓഫീസിലാണ് നടി എത്തിയത്. താൻ തെറ്റുകാരി അല്ലെന്നും സ്നേഹത്തിന്റെ പേരിൽ വേട്ടയാകുകയാണെന്നും നടി ചോദ്യം ചെയ്യലിന് പോകുന്നതിന് മുൻപ് പറഞ്ഞത്. പ്രതികരിച്ചിരുന്നു. നിരപരാധി ആയതിനാലാണ് ഇതുവരെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതിരുന്നതെന്നും റിയ കൂട്ടിച്ചേർത്തു. റിയയുടെ സഹോദരൻ ഷോവിക് ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുശാന്ത് കേസിൽ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.


Click it and Unblock the Notifications