For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാരിസിൽ വെച്ച് സുശാന്തിന് മാനസിക പ്രശ്നം ഉണ്ടായി, യാത്രക്കിടെ സംഭവിച്ചതിനെ കുറിച്ച് റിയ

  |

  ഇന്ത്യൻ സിനിമ ലോകത്തെ അക്ഷരം പ്രതി ഞെട്ടിച്ച ഒരു വിയോഗമായിരുന്നു നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റേത്. ഇന്നും ആരാധകർക്ക് അദ്ദേഹത്തിന്റെ വിയോഗം അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ദിനംപ്രതി നിരവധി വെളിപ്പെടുത്തലുകളാണ് കേസുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. സുശാന്തിന്റ വേർപാട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.കാമുകി റിയയ്ക്കും കുടുംബത്തിനും നേരെയാണ് വിമർശനങ്ങൾ അധികവും സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

  റിയകെതിരെ രൂക്ഷ വിമർശനവുമായി സുശാന്തിന്റെ പിതാവും സഹോദരിയും രംഗത്തെത്തിയിരുന്നു. വാദങ്ങൾ തന്നിലേയ്ക്ക് അടുക്കുമ്പോൾ പുതിയെ വെളിപ്പെടുത്തലുമായി റിയ ചക്രവർത്തി. സുശാന്തിന് മാനസിക പ്രശ്നം ഉണ്ടായിരുന്നു എന്നാണ് റിയ പറയുന്നത്. ഇന്ത്യ ടുഡെയ്ക്ക് നൽകിയ പ്രത്യേകത അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2019 ലെ യൂറോപ്യൻ യാത്രക്കിടെയാണ് താൻ ഇക്കര്യം മനസ്സിലാക്കിയതെന്നും റിയ അഭിമുഖത്തിൽ പറയുന്നു ഞാൻ സുശാന്തിന്റെ പണം കൊണ്ടല്ല ജീവിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.

  2019 ലെ യൂറോപ് യാത്രക്കിടെയാണ് സുശാന്തിന് മാനസിക പ്രശ്നമുണ്ടെന്ന് തനിക്ക് മനസ്സിലായത്. യാത്രയ്ക്ക് മുൻപ് സുശാന്ത് വളരെ അധികം സന്തോഷവാനായിരുന്നു. എന്നാൽ ഞങ്ങൾ യൂറോപ്പിലേക്ക് പോകുമ്പോൾ വിമാനത്തിൽ വെച്ച് ക്ലസ്റ്റ്രോഫോബിക് അനുഭവപ്പെടുന്നുണ്ടെന്ന് സുശാന്ത് പറഞ്ഞിരുന്നു. ഡോക്ടറിന്റെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മൊഡാഫിനിൽ കഴിച്ചിരുന്നു. പാരീസിലെത്തി, മൂന്ന് ദിവസത്തേക്ക് അദ്ദേഹം മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല. പാരീസിലെ തെരുവുകളിൽ തന്റെ കൈ പിടിച്ച് നടക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു . എന്നാൽ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് ഞാൻ ചിന്തിക്കുകയായിരുന്നെന്നും റിയ പറയുന്നു

  Sushant Singh's biopic will release in OTT platform | FilmiBeat Malayalam

  സ്വിറ്റ്സർലൻഡിൽ എത്തിയപ്പോൾ സുശാന്തിന് പ്രശ്നമൊന്നുമില്ലായിരുന്നു. അവൻ സന്തോഷവനായിരുന്നു. ഇറ്റലിയിൽ ഗോതിക് ഹോട്ടലിലായിരുന്ന താമസ സൗകര്യം ഒരുക്കിയിരുന്നത്. എന്നാൽ അവിടത്ത മുറി തനിക്ക് ഇഷ്ടമായിരുന്നില്ല. ഇവിടെ നിന്ന് മാറി താമസിക്കാമെന്ന് ഞാൻ സുശാന്തിനോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം അത് കേട്ടിരുന്നില്ല. അവിടെ താമസിക്കാൻ നിർബന്ധിച്ചു. എന്തോ ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. എന്നാൽ ഇവിടെ താമസിക്കുമ്പോൾ സുശാന്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. ഇതിന് കുറിച്ച് ചോദിച്ചപ്പോഴാണ് വിഷദരോഗത്തെ കുറിച്ച് തന്നോട് പറഞ്ഞത്. 2013ലാണ് ആരംഭിച്ചതെന്നും മനോരോഗവിദഗ്ദ്ധനെ കണ്ടതിനെ കുറിച്ചും സുശാന്ത് തന്നോട് പറഞ്ഞത്. തുടർന്ന് യാത്ര അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയായിരുന്നു.

  പാരിസ് യാത്രയിൽ റിയയുടെ സഹോദരൻ ഷോയ്ക്കും ഇവരുടെ ഒപ്പമുണ്ടായിരുന്നു. ഇതിനെ കുറിച്ചും നടി സംസാരിച്ചിരുന്നു. സുശാന്തു ഷോയ്ക്കും തമ്മിൽ അടുത്ത ബന്ധമാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഞങ്ങൾ മൂന്ന് പേരും ചേർന്ന് ഒരു കമ്പനിയും നടത്തിയിരുന്നു. സുശാന്തിന്റെ നിർബന്ധ പ്രകാരമായിരുന്നു ഷോയ്ക്കും ഞങ്ങളോടൊപ്പം യാത്രയിൽ പങ്കെടുത്തത്. ക്യാറ്റ് പരീക്ഷക്ക് തയ്യാറെടുക്കുകയാണ് സഹോദരൻ. അതിനാൽ തന്നെ ഞങ്ങൾക്കൊപ്പം യാത്രയിൽ പങ്കെടുക്കാൻ സാധ്യത കുറവായിരുന്നു, സുശാന്തിന്റെ നിര്ഡബന്ധത്തിലാണ് ഷോയ്ക്ക് പാരീസ് യാത്രയ്ക്ക് എത്തിയത്.

  സുശാന്ത് എന്നോടൊപ്പം മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ആൺ സുഹൃത്തുക്കളോടൊപ്പവും യാത്ര നടത്തിയിരുന്നു.യാത്രയ്ക്കായി ഒരു സ്വകാര്യ ജെറ്റ് ബുക്ക് ചെയ്യുകയും 70 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തു.അതുകൊണ്ട്, അദ്ദേഹം എനിക്ക് വേണ്ടി മാത്രം പണം ചിലവഴിച്ചതുപോലെയായിരുന്നില്ല. ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം അങ്ങനെയായിരുന്നു. ഒരു താരം, ഞാൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ പണത്തിൽ നിന്ന് ജീവിച്ചിരുന്നില്ല. ഞങ്ങൾ ഒരു ദമ്പതികളെപ്പോലെ ജീവിക്കുകയായിരുന്നു.

  Read more about: sushant singh rajput
  English summary
  ,Rhea Chakraborty Revealed She Finds Out Sushant's Mental Illness During Their Europe trip
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X