സഹോദരിയുടെ സ്വഭാവം സുശാന്തിനെ വല്ലാതെ അലട്ടിയിരുന്നു! തനിക്കയച്ച സന്ദേശങ്ങള്‍ പുറത്തുവിട്ട് റിയ
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തെ സംബന്ധിച്ചുളള ദുരുഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. സുശാന്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ ബോളിവുഡിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പലരും രംഗത്തെത്തിയിരുന്നു.
കേസിന്റെ ഭാഗമായി സുശാന്തിന്റെ കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും സിനിമാ പ്രവര്‍ത്തകരെയുമെല്ലാം പോലീസ് ചോദ്യം ചെയ്തിരുന്നു. കൂടാതെ സുശാന്തിന്റെ കാമുകിമാരായിരുന്ന അങ്കിത ലൊഖാന്‍ഡെ, റിയ ചക്രബര്‍ത്തി തുടങ്ങിയവരെയും പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുശാന്തിന്റെ കാമുകി റിയയ്‌ക്കെതിരെയാണ് പലരും രംഗത്തെത്തിയിരുന്നത്.

റിയയാണ് ശരിക്കും സുശാന്തിന്റെ വിയോഗത്തിന് കാരണക്കാരി എന്നാണ് പലരും തുറന്നുപറഞ്ഞത്. അടുത്തിടെ റിയയ്‌ക്കെതിരെ സുശാന്തിന്റെ കുടുംബം ബിഹാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മുംബൈ പോലീസായിരുന്നു തുടക്കത്തില്‍ സുശാന്ത് കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ കേസ് സിബിഐ ഏറ്റെടുത്തിരുന്നു. സുശാന്തിന്റെ പണമിടപാടുകളിലേക്ക് അന്വേഷണം നീണ്ടതോടെ കഴിഞ്ഞ ദിവസം റിയയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സുശാന്ത് തനിക്കയച്ച വാട്‌സ്അപ്പ് സന്ദേശങ്ങള്‍ റിയ പുറത്തുവിട്ടത്. ഒരു ദേശീയ മാധ്യമത്തിനാണ് റിയ ചാറ്റ് വിവരങ്ങള്‍ പങ്കുവെച്ചത്. സഹോദരി പ്രിയങ്കയുമായി സുശാന്തിന് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങളാണിത്. സഹോദരിയുടെ സ്വഭാവം തന്നെ വല്ലാതെ അലട്ടുന്നുവെന്ന് സുശാന്ത് സന്ദേശത്തില്‍ പറയുന്നുണ്ട്. പൈശാചികതയുളളവളെന്നാണ് പ്രിയങ്കയെ സുശാന്ത് വിശേഷിപ്പിക്കുന്നത്. തന്റെ സുഹൃത്ത് സിദ്ധാര്‍ത്ഥിനെ മദൃപിച്ച ശേഷം പ്രിയങ്ക മര്‍ദിച്ചുവെന്നും ഒടുവില്‍ ഇരവാദം പറയുകയാണെന്നും സുശാന്ത് സന്ദേശത്തില്‍ പറയുന്നു.

തന്റെ സഹോദരിയാണ് യഥാര്‍ത്ഥ വില്ലനെന്നും സുശാന്ത് പ്രിയങ്കയോട് പറയുന്നുണ്ട്. തങ്ങളുടെ അമ്മ പഠിപ്പിച്ച കാര്യങ്ങളില്‍ നിന്നെല്ലാം സഹോദരി അകന്നുപോയെന്നും എന്നാല്‍ താന്‍ ലോകത്ത് മാറ്റം വരുത്താനുളള കാര്യങ്ങള്‍ ചെയ്യുന്നത് തുടരുമെന്നും ഏതാണ് ശരിയെന്ന് ദൈവം തീരുമാനിക്കട്ടെയെന്നും സുശാന്ത് പറയുന്നു. കഴിഞ്ഞ ദിവസം റിയ സുശാന്തിന്റെ ഡയറിയിലെ പേജും പുറത്തുവിട്ടിരുന്നു.

തനിക്ക് കടപ്പാടുളളവരുടെ പേരാണ് സുശാന്ത് ഡയറിയില്‍ കുറിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ജീവിതത്തിനും തന്റെ ജീവിതത്തിലേക്ക് വന്നെത്തിയ റിയയോടും കുടുംബത്തോടുമുളള കടപ്പാടും താരം കുറിച്ചിരുന്നു. റിയയുടെ അച്ഛനെയും അമ്മയെയും സാര്‍, മാഡം എന്നും സുശാന്ത് അഭിസംബോധന ചെയ്തിരിക്കുന്നു. റിയയെ ലില്ലൂ എന്നാണ് സുശാന്ത് വിളിക്കുന്നത്.

കൂടാതെ തന്റെ വളര്‍ത്തുനായ ഫഡ്ജിനോടുളള കടപ്പാടും താരം കുറിച്ചിട്ടുണ്ട്. സുശാന്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിച്ചോരെ എന്ന ചിത്രത്തിന്റെ പേര് ആലേഖനം ചെയ്തുകൊണ്ടുളള ഒരു വാട്ടര്‍ ബോട്ടിലും റിയ തന്റെ കൈവശമുളളതായി പറയുന്നുണ്ട്. സുശാന്തിന്റെ വസ്തുവകകളില്‍ തന്റെ കൈവശം ഇത് മാത്രമേ ഉളളൂ എന്നും വ്യക്തമാക്കിയാണ് റിയ ചക്രബര്‍ത്തി ഇതെല്ലാം പരസ്യപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications