താൻ കാത്തിരുന്നത് സുശാന്തിൽ നിന്നൊരു കുഞ്ഞിനെ! ഒന്നര വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തെ കുറിച്ച് റിയ

ബോളിവുഡ് വേണ്ടവിധം ഉപയോഗിക്കത്ത മികച്ച നടനായിരുന്നു സുശാന്ത് സിങ്ങ് രജ്പുത്ത് . സിനിമയിൽ അവസരം നിഷേധിച്ചിരുന്നുവെങ്കിലും ലഭിച്ച വേഷങ്ങളിലൂടെ മികച്ച ആരാധകരെ സൃഷ്ടിക്കാൻ സുശാന്തിന് കഴിഞ്ഞിരുന്നു. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് സുശാന്ത് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. ഇനിയും മികച്ച ചിത്രങ്ങൾ പ്രതീക്ഷിക്കവെയാണ് സുശാന്ത് ചമയങ്ങളില്ലാത്ത ലോകത്ത് നിന്ന വിടപറഞ്ഞത്.

നടൻ സുശാന്ത് സിങ്ങിന്റെ വിയോഗവുമായി ബന്ധപ്പെട്ട് വിരൽ ചൂണ്ടുന്നത് നടിയും കാമുകിയുമായ റിയ ചക്രവർത്തിക്ക് നേർക്കാണ്. നടന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നടിക്കെതിരെ മായ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. തുടക്കത്തിൽ വിമർശനങ്ങൾ കണ്ടില്ലെന്ന് നടിച്ചെവെങ്കിലും പിന്നീട് റിയ, തനിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ നിരസിച്ച് രംഗത്തെത്തുകയായിരുന്നു. എന്നാൽ ഇതൊന്നും വിശ്വസിക്കാൻ സുശാന്ത് ആരാധകർക്ക് തയ്യാറായിരുന്നില്ല. വിമർശനങ്ങൾ രൂക്ഷമാകവെ, സുശാന്തുമായുള്ള ആത്മബന്ധത്ത കുറിച്ച് വെളിപ്പെടുത്തി റിയ. ഇതുവരെ ഇരുവരുടേയും സ്വകാര്യതയെ കുറിച്ച് റിയ ഒന്നു തന്നെ പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതാദ്യമായി വെളിപ്പെടുത്തുകയാണ് നടി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കുഞ്ഞ്  സുശാന്തിനെ  കാത്തിരുന്നു

റിയയ്ക്കെതിരെ സാമ്പത്തിക ആരോപണങ്ങളാണ് ഏറ്റവും കൂടുതൽ ഉയർന്ന് വരുന്നത്. എന്നാൽ തനിക്ക് ആവശ്യം സുശാന്തിന്റെ പണമല്ലായിരുന്നെന്നാണ് നടി പറയുന്നത്. ഇന്നും സുശാന്തിന്റെ വിയോഗം തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. തനിക്ക് അദ്ദേഹത്തെ പോലെയൊരു കുഞ്ഞ് സുശാന്തിനെയായിരുന്നു വേണ്ടിയിരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യനാണ് സുശാന്ത്. ഒരിക്കൽ പോലും അവനെ പ്രണയിച്ചത് തെറ്റായി തോന്നിയിട്ടില്ലെന്നും താരം പറയുന്നു. തനിക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങൾക്കെതിരെ പോരാടുമെന്നും റിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇതെല്ലാം സുശാന്ത് മുകളിലിരുന്ന് കാണുന്നുണ്ട്. തന്നെ മനസ്സിലാക്കണമെന്ന് നടി അഭിമുഖത്തിലൂടെ പ്രേക്ഷകരോട് അഭ്യർഥിക്കുന്നു.

  വീട് വിട്ടു പോകൻ പറഞ്ഞു

കഴിഞ്ഞ ഒന്നര വർഷമായി താൻ സുശാന്തിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ സംഭവം നടക്കുന്നതിനും ദിവസങ്ങൾക്ക് മുൻപ്, അദ്ദേഹം എന്നോട് വീട് വിട്ട് പോകൻ ആവശ്യപ്പെടുകയായിരുന്നു. തിരികെ വിളിക്കുമെന്ന പ്രതീക്ഷയോടെയാണ് ഇവിടെ നിന്ന് ഇറങ്ങിയത്. സുശാന്തിന്റെ തിരികെ വിളിന് പ്രതീക്ഷിച്ചിരിക്കവെയാണ് ആ ദുഷ്കരമായ വാർത്ത തന്നെ തേടിയെത്തുന്നതെന്നും റിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

Recommended Video

sushant singh rajput's last video | FilmiBeat Malayalam
 മീടു ആരോപണം

സുശാന്തിന്റെ മനസ്സിനെ തളർത്തിയ മറ്റൊരു സംഭവത്തെ കുറിച്ചും റിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിലർ താരത്തിനെതിരെ ഗൂഡാലോചന നടത്തിയിരുന്നെന്നും റിയ പറയുന്നു. 2018 ൽ സുശാന്തിനെതിരെ മീടു ആരോപണം ഉയർന്നിരുന്നു. സഹതാരം സഞ്ജന സംഘ്വിയുടെ പേരിനൊപ്പമായിരുന്നു ആരോപണം . ഇത് നിഷേധിച്ച് സുശാന്ത് രംഗത്തെത്തിയിരുന്നെങ്കിലും സഞ്ജനയുടെ നിശബ്ദത നടനെ വല്ലാതെ അലട്ടിയിരുന്നെന്ന് റിയ പറയുന്നു. സഞ്ജനയും സുഹൃത്തും മാനേജറുമായ രോഹിണി അയ്യരും സുശാന്തിനെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും റിയ പറയുന്നു.

വീട്ടുകാരുടെ ആരോപണം

സുശാന്തിന്റെ വീട്ടുകാർ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയല്ലെന്നും റിയ ന്യൂസ് 18 നോട് പറഞ്ഞു. കൂടാതെ താരത്തിന് ഒരു മരുന്നു നൽകിയിട്ടില്ലെന്നും ചികിത്സ നിർദ്ദേശിച്ചിട്ടില്ലെന്നും റിയ അഭിമുഖത്തിൽ പറഞ്ഞു. താൻ അദ്ദേഹത്തിനോട് മരുന്നുകൾ മറക്കരുതെന്ന് ഓർമിപ്പിക്കുക മാത്രമാണ് ചെയ്തത്. ഒരു കാമുകിയെന്ന നിലയിൽ എന്റെ ഒരേയൊരു വേഷം അതായിരുന്നു. ഇതിൽ ക്രിമിനൽ നടപടി എന്താണെന്നും നടി ച ചോദിക്കുന്നുണ്ട്.

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X