സോനം കപൂറിന്റെ കുഞ്ഞിനെ കണ്ട് വികാരഭരിതയായി സഹോദരി

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി സോനം കപൂർ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. സോഷ്യൽ മീഡിയയിലൂടെ സോനം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. പിന്നാലെ ബോളിവുഡിൽ നിന്നും നിരവധി പേർ സേനത്തിന് സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. ഇപ്പോഴിതാ സോനം കപൂറിന്റെ സഹോദരി റിയ കപൂർ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

സോനത്തിന്റെ കുഞ്ഞിനെ കണ്ട് റിയ കണ്ണീരണിഞ്ഞു. 'റിയ ആന്റി ഓക്കെയല്ല. ഈ ക്യൂട്ട്നെസ് വളരെ അധികം ആണ്. ഈ നിമിഷം അവിശ്വസനീയമാണ്. ഐ ലവ് യു സോനം കപൂർ. വിവേക ശാലിയായ അമ്മ. ഒപ്പം ഏറ്റവും കൂടുതൽ സ്നേഹവുമുള്ള പിതാവായ ആനന്ദ് അഹുജ.പുതിയ മുത്തശ്ശിയായ സുനിത കപൂറിന് പ്രത്യേക മെൻഷൻ,' എന്നാണ് കുഞ്ഞിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് റിയ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

sonam kapoor baby

മലൈക അറോറ, കരിഷ്മ കപൂർ, അമൃത അറോറ തുടങ്ങി നിരവധി പേർ റിയയുടെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി. അമ്മയായതിനെക്കുറിച്ച് കഴിഞ്ഞ ദിവസം സോനം കപൂറും പ്രതികരിച്ചിരുന്നു. ജീവിതത്തിലെ തന്റെ മുൻ​ഗണനകൾ ഇനി മാറുമെന്നായിരുന്നു സോനത്തിന്റെ പ്രതികരണം. 2018 ലാണ് സോനം കപൂറും ബിസിനസ്മാനായ ആനന്ദ് അഹുജയും വിവാഹിതരായത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹ ശേഷം ഭർത്താവിനൊപ്പം ലണ്ടനിലായിരുന്നു സോനം കൂടുതൽ സമയവും ചെലവഴിച്ചത്. സിനിമകളിൽ നിന്നും നടി പതിയെ മാറി നിന്നു. വ്യത്യസ്ത ഫാഷൻ ചോയ്സുകളുള്ള സോനം ബോളിവുഡിലെ ഫാഷനിസ്ത ആയാണ് അറിയപ്പെടുന്നത്.

sonam

​ഗർഭിണിയായ സമയത്ത് തനിക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി സോനം തുറന്നു പറഞ്ഞിരുന്നു. ​​ഗർഭിണിയായ ആദ്യ മൂന്ന് മാസം പ്രശ്നങ്ങളുണ്ടായിരുന്നു. ​ഗർഭകാലം എത്ര ബുദ്ധിമുട്ടാണെന്ന് ആരും പറഞ്ഞ് തരില്ല. ഉറക്കത്തിന്റെ സമയ ക്രമം തെറ്റി, അർധരാത്രിക്ക് ബാത്ത്റൂമിൽ പോവേണ്ടി വരും.

എല്ലാ ദിവസവും ശരീരത്തിൽ മാറ്റങ്ങൾ വന്നു കൊണ്ടിരുന്നെന്നും സോനം അന്ന് പറഞ്ഞു. പക്ഷെ ഈ മാറങ്ങൾ ഉള്ളപ്പോൾ തന്നെ തന്റെ ശരീരത്തെ മുമ്പത്തേക്കാൾ താൻ സ്നേഹിക്കുന്നെന്നും സോനം വ്യക്തമാക്കിയിരുന്നു. സസ്പെൻസ് ത്രില്ലറായ ബ്ലെെൻഡ് എന്ന സിനിമയാണ് സോനം കപൂറിന്റേതായി റിലീസ് ചെയ്യാനുള്ളത്.

Read more about: sonam kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X