രണ്ട് തവണ വിവാഹം മുടങ്ങി; ഒടുവില്‍ നടി റിച്ച ഛദ്ദയും കാമുകന്‍ അലി ഫസലും വീണ്ടും വിവാഹത്തിനൊരുങ്ങുന്നു

മാദക സുന്ദരിയായ ഷക്കീലയുടെ ജീവിതകഥ പറഞ്ഞ സിനിമയിലൂടെയാണ് നടി റിച്ച ഛദ്ദ തെന്നിന്ത്യയില്‍ ശ്രദ്ധേയയാവുന്നത്. സിനിമ കാര്യമായ വിജയം നേടിയില്ലെങ്കിലും റിച്ചയുടെ കരിയറിനത് ഗുണം ചെയ്തു. ഇതിനിടെ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് അനേകം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

2020 ല്‍ ആദ്യ ലോക്ഡൗണ്‍ വന്ന സമയത്താണ് റിച്ച കാമുകനായ അലി ഫസലുമായി വിവാഹിതയാവുമെന്ന് പറഞ്ഞത്. പിന്നീടിത് നീണ്ട് പോയി. പലതവണ വിവാഹത്തിയ്യതി തീരുമാനിച്ചെങ്കിലും അതൊക്കെ മാറി പോയി. ഒടുവില്‍ താരങ്ങള്‍ ഈ വര്‍ഷം തന്നെ വിവാഹിതരാവുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. തീയ്യതിയടക്കം പുറത്ത് വിട്ടാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇതോടെ താരങ്ങൾക്ക് ആശംസകളറിയിച്ച് ആരാധകരും എത്തി തുടങ്ങി. വിശദമായി വായിക്കാം..

രണ്ട് തവണ വിവാഹം മുടങ്ങിയ താരങ്ങൾ വീണ്ടും ഒരുമിക്കുന്നു

2020 ഏപ്രിലില്‍ വിവാഹം നടത്താനാണ് റിച്ചയും അലിയും ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടത് മാറ്റി ജൂണിലോ ജൂലൈയിലോ എന്തായാലും കല്യാണം നടത്തുമെന്ന് തന്നെ പറഞ്ഞു. അതും നടക്കാതെ വന്നതോടെയാണ് വിവാഹം വൈകുമെന്ന് ഇരുവരും അറിയിച്ചത്. അത് വര്‍ഷങ്ങളോളം നീണ്ട് പോയി. എന്തായാലും 2022 സെപ്റ്റംബറില്‍ താരവിവാഹം ഉണ്ടാവുമെന്ന് തന്നെയാണ് വിവരം. രണ്ട് ചടങ്ങുകളിലായി വിവാഹം നടത്താനാണ് താരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്ന് മുംബൈയിലും മറ്റൊന്ന് ഡല്‍ഹിയിലുമായിരിക്കും.

2019 ലാണ് അലി വിവാഹത്തിന് വേണ്ടി റിച്ചയെ പ്രൊപ്പോസ് ചെയ്യുന്നത്

2012 ലാണ് റിച്ചയും അലി ഫസലും പരിചയപ്പെടുത്തുന്നത്. ഫുക്രെ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമാണ് ആദ്യ കൂടിക്കാഴ്ച നടക്കുന്നത്. വൈകാതെ താരങ്ങള്‍ പ്രണയത്തിലായി. ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2019 ലാണ് അലി വിവാഹത്തിന് വേണ്ടി റിച്ചയെ പ്രൊപ്പോസ് ചെയ്യുന്നത്. മാലിദ്വീപില്‍ വച്ചുള്ള പ്രൊപ്പോസലിനെ പറ്റി നടി മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിവാഹിതരാവാന്‍ താരങ്ങള്‍ ഒരുങ്ങിയത്.

 വിവാഹം മുടങ്ങുകയും രണ്ടാള്‍ക്കും പരസ്പരം കാണാന്‍ പറ്റാത്ത സാഹചര്യം വരെ ഉണ്ടായി

കൊവിഡ് വന്നതോടെ വിവാഹം മുടങ്ങുകയും രണ്ടാള്‍ക്കും പരസ്പരം കാണാന്‍ പറ്റാത്ത സാഹചര്യം വരെ ഉണ്ടായി. മുംബൈ പോലീസിന്റെ അനുവാദം വാങ്ങിയാണെങ്കിലും റിച്ചയെ കാണാന്‍ പോവുമെന്ന് ലോക്ഡൗണില്‍ അലി പറഞ്ഞിട്ടുണ്ട്. കൊവിഡ് പോയതിന് ശേഷം സന്തോഷത്തോടെ വിവാഹം ആഘോഷിക്കണമെന്നാണ് തങ്ങളുടെ താല്‍പര്യമെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ നടന്‍ പറഞ്ഞത്.

ആര്‍ക്കും അസുഖം വരരുതെന്ന് കരുതിയാണ് വിവാഹം വൈകിച്ചത്

ഞങ്ങളുടെ വിവാഹത്തിന് വരുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരോഗ്യം കൂടി കണക്കിലെടുത്താവും വിവാഹം. ആര്‍ക്കും അസുഖം വരരുതെന്ന് കരുതിയാണ് വിവാഹം വൈകിയേ ഉണ്ടാവൂ എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും അലി ഫസല്‍ പറഞ്ഞു.

Recommended Video

ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam
വിവാഹത്തെ കുറിച്ച് റിച്ചയും പ്രതികരിച്ചിരുന്നു

അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് റിച്ചയും പ്രതികരിച്ചിരുന്നു. 'ആദ്യം ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ കൊവിഡ് വന്നു. ആദ്യ ലോക്ഡൗണും പ്രശ്‌നങ്ങളും വന്നതോടെ വിവാഹം മാറ്റി വച്ചു. രണ്ടാമതും വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ കൊവിഡിന്റെ രണ്ടാം തരംഗമായെന്നും' റിച്ച പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X