For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നിങ്ങൾ അ‍ഡൾട് ചിത്രങ്ങൾ കാണും!! എന്നിട്ട് അവരോട് അനാദരവ്, പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് റിച്ച

  |

  തെണ്ണൂറുകളിൽ ബിഗ്രേയ്ഡ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഇളക്കി മറിച്ച താരമായിരുന്നു ഷക്കീല. സിനിമ ബോക്സ്ഓഫാസുകളിൽ തരംഗം സൃഷ്ടിക്കാൻ ഷക്കീല ചിത്രങ്ങൾക്ക് കഴിഞ്ഞിരുന്നു. മലയാളം ,. തമിഴ് , തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യൻ ഭാഷകളിലെല്ലാം സ്ഥാനമുറപ്പിക്കാൻ ഷക്കീലയ്ക്ക് വളരെ വേഗം തന്നെ കഴിഞ്ഞിരുന്നു. സിനിമയിൽ കത്തി നിന്നിരുന്ന സമയത്ത് തന്നെ താരം അപ്രതീക്ഷിതമാകുകയായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേയ്ക്ക് മടങ്ങിയെത്തിയിരുന്നു. തിരിച്ചു വരവ് ഒരു ബിഗ്രേയ്ഡ് താരമായിട്ടല്ലായിരുന്നു എന്നു മാത്രം.

  ചാക്കോച്ചനോട് ആരാധകന്റെ രസകരമായ ചോദ്യം!! നിമിഷം കൊണ്ട് ചോദ്യം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്

  ഇപ്പോഴിത ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ബോളിവുഡ് താരം റിച്ച ഛ‍ദ്ദയാണ് ഷക്കീലയായി എത്തുന്നത്. പ്രമുഖ കന്നഡ സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷാണ് ഷക്കീലയുടെ ജീവിതം അഭ്രപാളിയിൽ എത്തിക്കുന്നത്. ഷക്കീലയുടെ ജീവിതകഥ സിനിമയാകുന്നതിനെ കുറിച്ചും അഡൾട്  സിനിമ താരങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് നടി റിച്ച. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് റിച്ച ഇക്കാര്യങ്ങൾ തുറന്നടിച്ചത്.

  അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറല്ല!! ബാല ഇരുന്നത് പിൻസീറ്റിൽ, ലക്ഷ്മിയുടെ മൊഴി പുറത്ത്

  പുരുഷ മേധാവിത്വം

  ഒരു അഡ‍ൾട് താരത്തെ പോൺ താരമെന്ന് വിളിക്കുന്നത് സിനമയിൽ നിലനിൽക്കുന്ന പുരുഷ മേധാവിത്വമാണെന്ന് റിച്ച. സിനിമയിൽ അഡൾട് വിഷയം അഭിനയിക്കുന്ന അഭിനയത്രിയോട് അനാദരവ് കാണിക്കുകയാണെന്നും റിച്ച പറഞ്ഞു. ഇത്തരത്തിലുളള ചിത്രങ്ങൾ കണുകയും ആ ചിത്രങ്ങളിലൂടെ പണം വാരുകയും ചെയ്യം. എന്നിട്ട് അഡൾട് ഇൻസ്ട്രിതാരങ്ങളോട് അവഗണനയും. ഇത് കാപട്യമാണെന്നും നടി തുറന്നടിച്ചു. ഇവിട അ‍ഡൾട് ചിത്രങ്ങൾക്ക് ഒരു മാർക്കറ്റ് ഉള്ളതുകൊണ്ടാണ് ഇത്തരം ചിത്രങ്ങൾ ഉണ്ടാകുന്നതെന്നും താരം തുറന്നടിച്ചു.

  ഷക്കീല ചിത്രം

  ഷക്കീല ഒരു പോൺ താരമല്ലെന്ന് റിച്ച് അഭിമുഖത്തിൽ പറഞ്ഞു. ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ തന്നെ പോൺ താരമല്ല എന്നുള്ളതാണ്. ഷക്കീല ഒരു പോൺ താരമല്ലെന്നും അവരുടെ ജീവിതത്തിൽ ആരും കാണാത്ത ചില സംഭവ വികാസങ്ങളും അവർ സഞ്ചരിച്ച യാത്രകളുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നും റിച്ച വ്യക്തിമാക്കി.

  ഷക്കീല ഒരു പോൺ താരമല്ല

  ഷക്കീല ചിത്രങ്ങൾ കണ്ടിട്ടാണ് താരത്തെ പോൺ താരമെന്ന് എല്ലാവരും വിഴിച്ചത്. എന്നാൽ അവർ യഥാർഥത്തിൽ അങ്ങനെയല്ല. കരിയറിന്റെ ഉയരത്തിൽ നിന്നപ്പോൾ ആളുകൾ അവരകെ എന്ത് വിളിച്ചുവെന്നും എന്ത് പറഞ്ഞുവെന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ നിൽക്കേണ്ട കാര്യമില്ല. എന്നാൽ സിനിമയിൽ കാണുന്നതല്ല യഥാർഥ ഷക്കീലയെന്നും താരം പറഞ്ഞു.ഈ സിനിമയിൽ ഒരു നടിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർഥ കാര്യങ്ങളാണ് പറയുന്നത്. ഇത് കണ്ടതിനു ശേഷം ആളുകൾ പറയട്ടെ. പോൺ താരമെന്ന ടാഗ ലൈൻ അവർക്ക് ആവശ്യമാണോ എന്ന്- റിച്ച ഛദ്ദ പറഞ്ഞു..

  ഷക്കീലയുടെ യഥാർഥ ജീവിതം

  നടി റിച്ചയുടെ നിലപാട് തന്നെയായിരുന്നു സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷും പറഞ്ഞത്. ഷക്കീല എന്ന നടിയുടെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കുന്നതിനോടൊപ്പം അവരുടെ യഥാർഥ വ്യക്തിത്വം തുറന്നു കാണിക്കാനുള്ള അവസരം കൂടിയാണ് ഈ സിനിമ. സിനിമയുടെ അകത്തും പുറത്തും ഷക്കീല എന്ന വ്യക്തി എന്നെ ഏറെ ആകർഷിച്ചിരുന്നു. അവരുടെ കഥപറയാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു എന്നും. അങ്ങനെയാണ് സിനിമ ചെയ്യാൻ തീരുമാനിച്ചതെന്നും സംവിധായകൻ പറഞ്ഞിരുന്നു.

  ഷക്കീല ജീവിതത്തിൽ അനുഭവിച്ചത്

  ഷക്കീലയുടെ യഥാർഥ ജീവിത കഥയാണ് ഈ സിനിമയിലൂടെ പറയുന്നത്. സിനിമയിൽ സിനിമ ലഭിക്കാതിരുന്ന കാലഘട്ടത്തിലെ കഷ്ടപ്പാടും അവരുടെ ജീവിതത്തിലെ ദുഷ്കരമായ അവസ്ഥയും ഈ സിനിമയിൽ കാണിക്കുന്നുണ്ട്. കൂടാതെ സിനിമയിൽ സ്വഭാവ റോളുകൾ ലഭിക്കാനായി അവർ നടത്തിയ പരിശ്രമങ്ങളും ഈ ചിത്രത്തിൽ പറയുന്നുണ്ടെന്നും സംവിധായകൻ ലങ്കേഷ് പറയുന്നു. കൂടാതെ ന്റെ ജീവിതത്തിലെ ഏറ്റവും സൂഷ്മവും അഭിഭാജ്യമായ ഘടകവും ഷക്കീല ടീം അംഗങ്ങളുമായി പങ്കുവെച്ചിരുന്നു.

  English summary
  Richa Chadha: Calling an adult film star a porn star is a sign of patriarchy

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more