നടിയ്ക്ക് നേരെ അപമാനശ്രമം!! സംഭവം ജോർജിയയിലെ വിമാനത്താവളത്തിൽ, താരത്തിന്റെ വെളിപ്പെടുത്തൽ

വിമാനത്താവളത്തിലെ ഒരു പാസ്പോർട്ട് ഉദ്യോഗസ്ഥയാണ് തനിയ്ക്ക് നേരം വംശീയ വിദ്വേഷം മനസ്സിൽവെച്ച് പെരുമാറിയതെന്ന് റിച്ച് ആരോപിച്ചു.

വിമാനത്താവളത്തിലെ ജീവനക്കാർക്കെതിരെ ബോളിവുഡ്താരം റിച്ച ഛദ്ദ. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർജിയയിൽ എത്തിയ താരത്തിനു നേരയൊണ് വിമാന കമ്പനി ജീവനക്കാരിൽ നിന്ന് ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായത്. വിമാനത്താവളത്തിലെ ഒരു പാസ്പോർട്ട് ഉദ്യോഗസ്ഥയാണ് തനിയ്ക്ക് നേരം വംശീയ വിദ്വേഷം മനസ്സിൽവെച്ച് പെരുമാറിയതെന്ന് റിച്ച് ആരോപിച്ചു.

richa

സംഭവം ഇങ്ങനെ: ജോർജിയയിൽ നിന്ന് മടങ്ങുമ്പോൾ വിമാനത്താവളത്തിൽ വെച്ച് പാസ്പോർട്ട് കൺട്രോളിലെ ഒരു ഉദ്യോഗസ്ഥയെ കണ്ടു. അവർ എന്റെ പാസ്പോർട്ട് രണ്ട് തവണ മേശയിൽ വലിച്ചറിയുകയായിരുന്നു. എന്നിട്ട് ജോർജിയ ഭാഷയിൽ, പെട്ടെന്ന് പോകാൻ ആക്രോശിക്കുകയും ചെയ്തു. മാത്യ രാജ്യത്തിൽ നിന്ന് മറ്റൊരു രാജ്യത്ത് എത്തുമ്പോൾ ഇത്തരത്തിലുളള അനുഭവങ്ങൾ ഉണ്ടാകുന്നത് വളരെ സങ്കടകരമായ അവസ്ഥയാണെന്ന് റിച്ച ട്വിറ്ററിൽ കുറിച്ചു.

അതേസമയം അതേ രാജ്യത്തിലുള്ള ഒരു കാർ ഡ്രൈവർ തന്നോട് വളരെ മാന്യമായ രീതിയിൽ പെരുമാറിയെന്നും റിച്ച ട്വിറ്റ് ചെയ്തിരുന്നു. ടിബറ്റിൽവെച്ചാണ് കാർ ഡ്രൈവറെ പരിചയപ്പെട്ടതെന്നും അദ്ദേഹം യാത്രയിൽ ഉടനീളം വളരെ മാന്യമായും പുഞ്ചിരിച്ചുകൊണ്ടായിരുന്നു പെരുമാറിയതെന്നും താരം പറഞ്ഞു. യാത്രയ്ക്കൊടുവിൽ താൻ ടിപ്പ് നൽകിയിട്ടു പോലും അയാൾ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. ഡ്രൈവറുടെ പെരുമാറ്റം ഒറ്റ നിമിഷം കൊണ്ട് ഈ രാജ്യത്തോടുള്ള അഭിപ്രായത്തെ മാറ്റി മറിക്കുകയായിരുന്നെന്നും റിച്ച പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X